Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
വേനലില്‍ വാടിത്തളരാതെ കുഞ്ഞിനെ സംരക്ഷിക്കാന്‍ നല്‍കാം ഇവയെല്ലാം
വേനല്‍ക്കാലം നമ്മള് മുതിര്‍ന്നവരെ തന്നെ തളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ പിന്നെ കുട്ടികളുടെ കാര്യം പറയേണ്ടതുണ്ടോ? അത്രയധികം പ്രതിസന്ധികളാണ് ഇത് കുട്ടികളില്‍ ഉണ്ടാക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും നിര്‍ജ്ജലീകരണം, ദാഹം, ക്ഷീണം, ദഹന പ്രശ്നങ്ങള്‍ എന്നിവ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പ്രായമായവരേയും കുട്ടികളേയും ആണ്. കുഞ്ഞിന്റെ ആരോഗ്യത്തിനും നിര്‍ജ്ജലീകരണം ഫലപ്രദമായി തടയുന്നതിനും രക്ഷിതാക്കള്‍ ഈ വേനലില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്.
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതോടൊപ്പം തന്നെ ചൂടിവെ മറികടക്കുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നതാണ് ഇനി പറയുന്ന ഭക്ഷണങ്ങള്‍. കൂടാതെ ദഹന സംബന്ധമായ പല പ്രശ്നങ്ങളും നിങ്ങളെ ബാധിക്കുന്നു. അതിനെയെല്ലാം തന്നെ പരിഹരിക്കുന്നതിനും ആരോഗ്യത്തോടെ അവരെ വേനല്‍ കടക്കുന്നതിനും സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

കുക്കുമ്പര്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നതാണ് കുക്കുമ്പര്‍. ഇതില്‍ 95%ത്തോളം ജലാംശമാണ് അടങ്ങിയിട്ടുള്ളത്. മികച്ച ദഹനത്തിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നതാണ് കുക്കുമ്പര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല ഇത് ശരീരത്തെ ഉള്ളില്‍ നിന്നും പുറത്ത് നിന്നും സ്വാഭാവികമായി തണുപ്പിക്കുന്നതിന് സഹായിക്കുന്നു, കുട്ടികള്‍ക്ക് ഇത് നല്‍കുന്നത് പാര്‍ശ്വഫലങ്ങളൊന്നും തന്നെ ഉണ്ടാക്കുന്നില്ല.
തണ്ണിമത്തന്
വേനല്‍ക്കാലം കടുത്തതോടെ തണ്ണിമത്തന് ആവശ്യക്കാരും വര്‍ദ്ധിച്ചു. അത്രയധികം ഗുണഫലങ്ങളാണ് തണ്ണിമത്തനുള്ളത്. ഇതില്‍ ജലാംശത്തോടൊപ്പം തന്നെ വിറ്റാമിന്‍ സി, എ, ആന്റിഓക്സിഡന്റുകള്‍ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിക്കും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ശരീരത്തിലെ നിര്‍ജ്ജലീകരണത്തിനും പരിഹാരം കാണുന്നു. സ്ഥിരമായി അല്പം കുട്ടികള്‍ക്ക് നല്‍കുന്നത് എന്തുകൊണ്ടും നല്ലതാണ്.
വാഴപ്പഴം
വേനല്‍ച്ചൂട് നിമിത്തം നിങ്ങള്‍ക്ക് നഷ്ടപ്പെടുന്ന ഇലക്ട്രോലൈറ്റുകളും ഊര്‍ജ്ജവും നിറയ്ക്കാന്‍ വാഴപ്പഴം മികച് ഒരു ഓപ്ഷനാണ്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ മികച്ചതാക്കുകയും വേനല്‍ക്കാലത്തുണ്ടാവുന്ന തളര്‍ച്ചയും ക്ഷീണവും ചെറുക്കുന്നതിനും സഹായിക്കുന്നു. നിങ്ങള്‍ക്ക് ലഘുഭക്ഷണമായോ അല്ലെങ്കില്‍ മില്‍ക്ക്ഷേക്ക് പോലുള്ളവയിലോ ചേര്‍ത്ത് നല്‍കാവുന്നതാണ്. ഇത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുന്നതിന് സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
തക്കാളി
കുഞ്ഞിന്റെ ഭക്ഷണത്തില്‍ വേനല്‍ക്കാലം നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ് തക്കാളി. ഇതിലുള്ള ലൈക്കോപീന്‍ പോലുള്ള ആന്റിഓക്സിഡന്റുകള്‍ ആണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് ക്ഷീണത്തെ അകറ്റുകയുംസൂര്യപ്രകാശത്തില് നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. കുഞ്ഞിനെ നിര്‍ജ്ജലീകരണത്തില്‍ നിന്നും സംരക്ഷിക്കുന്നതിനും സഹായിക്കുന്നതാണ് തക്കാളി എന്ന കാര്യത്തില്‍ സംശയം വേണ്ട.
മാമ്പഴം
വേനല്‍ക്കാല പഴങ്ങളില്‍ ഏറ്റവും മികച്ച് നില്‍ക്കുന്നതാണ് മാമ്പഴം. ഇത് പക്ഷേ അധികമാവാതെ നല്കാന് ശ്രദ്ധിക്കേണ്ടതാണ്. വൈറ്റമിന്‍ എ, സി, എന്നിവയുടെ നല്ല ഉറവിടമാണ് മാമ്പഴം. അതുകൊണ്ട് തന്നെ രോഗപ്രതിരോധ ശേഷിയുടെ കാര്യത്തിലും വളരെയധികം സഹായിക്കുന്നതാണ് എന്നത് കൊണ്ട് തന്നെ വേനല്‍ക്കാല രോഗാവസ്ഥകളെ പ്രതിരോധിക്കാന്‍ ഇത് വഴി സാധിക്കുന്നു. കുഞ്ഞിന് ജ്യൂസ് ആക്കിയും അല്ലെങ്കില്‍ കഷ്ണങ്ങളാക്കിയും എല്ലാം മാമ്പഴം നല്‍കാവുന്നതാണ്.
മോരും തൈരും
മോരും തൈരും നിങ്ങളുടെ ആരോഗ്യത്തിന് എന്ന പോലെ തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. ഇത് സ്ഥിരമായി കുഞ്ഞിന് നല്കിയാല് ആരോഗ്യത്തെ മികച്ചതാക്കുന്നു. മാത്രമല്ല മികച്ച ദഹനവും നിര്‍ജ്ജലീകരണത്തെ അകറ്റുന്നതിനും സഹായിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യകത. ഇത് കുഞ്ഞിന് രോഗപ്രതിരോധ ശേഷിയും വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ കുട്ടികള്‍ക്ക് ഉന്മേഷവും ഊര്‍ജ്ജവും നല്‍കുന്നതിനും സഹായിക്കുന്നു.



Click it and Unblock the Notifications