Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
പ്രസവാനന്തരം തൂങ്ങിയ ചര്‍മ്മത്തിന് പരിഹാരം കാണാന്‍ മാര്‍ഗ്ഗങ്ങള്‍
പല സ്ത്രീകളിലും പ്രസവ ശേഷം ശരീരത്തിനും ആരോഗ്യത്തിനും പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. പലപ്പോഴും വയറ്റിലെ ചര്‍മ്മത്തിലാണ് കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്. അതിന്റെ ഫലമായി പലരും വയറിലെ തൂങ്ങിയ ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുന്നു. ഗര്‍ഭാവസ്ഥ സമയത്ത് വയറിലെ ചര്‍മ്മം സ്ട്രെച്ച് ചെയ്യുന്നു. എന്നാല്‍ പ്രസവത്തിന് ശേഷം നിങ്ങള്‍ക്ക് ചര്‍മ്മം തൂങ്ങിയത് പോലെ കാണപ്പെടുന്നു. ഇത് അയവുള്ളതായി മാറുന്നതിന്റെ ഫലമായാണ് ചര്‍മ്മം തൂങ്ങിയതായി മാറുന്നത്.
ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി പല മാര്‍ഗ്ഗങ്ങളും പരീക്ഷിച്ച് മടുത്തവര്‍ പലപ്പോഴും ഗുരുതരമായ ചില പരിഹാരങ്ങള്‍ വരെ ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. ഗര്‍ഭാവസ്ഥക്ക് ശേഷം ഇത്തരം പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇത് നിങ്ങള്‍ക്ക് ഈ പ്രശ്നത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ആരോഗ്യകരമായ ഭക്ഷണശീലം
ആരോഗ്യകരമായ ഭക്ഷണശീലം വളരെയധികം പ്രധാനപ്പെട്ടതാണ്. ഇത് ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ചര്‍മ്മത്തിന് ആവശ്യമായ രീതിയില്‍ മൃദുത്വവും ഇതിലൂടെ ലഭിക്കുന്നു. അതിന് വേണ്ടി പച്ചക്കറികള്‍, പഴങ്ങള്‍, പ്രോട്ടീനുകള്‍, കൊഴുപ്പ് എന്നിവ അടങ്ങിയ സമീകൃതാഹാരം ശീലമാക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് തൂങ്ങിയ ചര്‍മ്മത്തിന് പരിഹാരം കാണാം.
ബ്രോക്കോളി, ചീര, സ്ട്രോബെറി തുടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇതിനോടൊപ്പം തന്നെ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, എന്നിവയും ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കണം. ടിഷ്യു, ചര്‍മ്മം, എല്ലുകള്‍ എന്നിവയുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന് ദൃഢത നല്‍കുന്നതിനും ശരീരത്തിന് വഴക്കം നല്‍കുന്നതിനും ഇത് സഹായിക്കുന്നു. കൂടാതെ ബദാം, സൂര്യകാന്തി വിത്തുകള്‍, ഹസല്‍നട്ട് എന്നിവയും കഴിക്കാന്‍ ശ്രദ്ധിക്കണം. അതോടൊപ്പം ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഇ, ആന്റിഓക്സിഡന്റുകള്‍ എന്നിവയും ശീലമാക്കാം.

പതുക്കെ വ്യായാമം ചെയ്യുക
പതുക്കെ വ്യായാമം ചെയ്യുന്നതിന് വേണ്ടി ശ്രദ്ധിക്കുക. ഇത് വയറ്റിലെ പേശികളെ ശക്തിപ്പെടുത്തുന്നതിനും ചര്‍മ്മത്തിന് മുറുക്കം നല്‍കുന്നതിനും സഹായിക്കുന്നു. വ്യായാമം ചെയ്യുന്നത് വഴി രക്തചംക്രമണം വര്‍ദ്ധിക്കുന്നു. ഇത് ഓക്സിജന്‍ വിതരണം എളുപ്പത്തിലാക്കുകയും ശരീര ചര്‍മ്മത്തിന് ഇലാസ്തികത നല്‍കുകയും ചെയ്യുന്നു. കൂടാതെ കൊളാജന്‍, എലാസ്റ്റിനിക്സ പ്രോട്ടീന്‍ എന്നിവ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതെല്ലാം ചര്‍മ്മത്തിന് ആരോഗ്യവും കരുത്തും ഉറപ്പും നല്കുന്നു.
വ്യായാമം ചെയ്യുമ്പോള്‍
അധിക കൊഴുപ്പ് കത്തിച്ച് കളയുന്നതിനും വയറിലെ പേശികളെ ടോണ്‍ ചെയ്യുന്നതിനുമായി നമുക്ക് കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. നടത്തം, ജോഗിംഗ്, ബൈക്ക് സവാരി അല്ലെങ്കില്‍ നീന്തല്‍ എന്നിവയെല്ലാം ചെയ്യാം. എന്നാല്‍ നിങ്ങളുടെ ഡെലിവറിക്ക് ശേഷം എപ്പോള്‍ ഇതെല്ലാം ആരംഭിക്കണം എന്നതിനെക്കുറിച്ച് ഡോക്ടറോട് കൃത്യമായി മനസ്സിലാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം.

ശ്വസന വ്യായാമം
ശ്വസന വ്യായാമം വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ അതിന് വേണ്ടി ചില തയ്യാറെടുപ്പുകള്‍ നടത്തേണ്ടതാണ്. നിങ്ങളുടെ മൂക്കിലൂടെ തന്നെ പരമാവധി ശ്വസിക്കാന്‍ ശ്രദ്ധിക്കുക. ഒരു കാരണവശാലും വായിലൂടെ ശ്വസിക്കരുത്. വായു നിങ്ങളുടെ ശ്വാസകോശത്തെ നിറക്കുന്ന തരത്തില്‍ മൂക്കിലൂടെ ശ്വസിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് വഴി വയറിന്റെ വികാസവും സങ്കോചവും എല്ലാം നിങ്ങളുടെ അയഞ്ഞ ചര്‍മ്മത്തെ മുറുക്കുന്നു. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നു.
മാനസികാരോഗ്യം പ്രധാനം
മാനസികാരോഗ്യം വളരെയധികം പ്രധാനപ്പെട്ടതാണ് എന്ന് ഉറപ്പിക്കേണ്ടതാണ്. കാരണം പ്രസവ ശേഷം പല സ്ത്രീകളിലും ഡിപ്രഷന് പോലുള്ള അവസ്ഥകള്‍ക്കുള്ള സാധ്യതയുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ആഗ്രഹിക്കുന്ന പോലുള്ള മാറ്റങ്ങള്‍ ശരീരത്തിന് ഇല്ല എന്നുണ്ടെങ്കില്‍ അതില്‍ ടെന്‍ഷനാവേണ്ട ആവശ്യമില്ല. സമയമെടുത്ത് മാത്രമേ ഇത്തരം മാറ്റങ്ങള്‍ നമുക്കുണ്ടാവുകയുള്ളൂ. അതിന് വേണ്ടി ശ്രദ്ധിക്കുക. കൂടാതെ നിങ്ങള്‍ക്ക് സന്തോഷം നല്കുന്ന കാര്യങ്ങള്‍ പരമാവധി ചെയ്യുന്നതിന് ശ്രദ്ധിക്കുക.



Click it and Unblock the Notifications
