Latest Updates
-
ഉഷ്ണതരംഗം: ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും ജീവൻരക്ഷാ മുൻകരുതലുകൾ -
ഉഷ്ണതരംഗത്തിനിടയിലും വണ്ണം കുറയ്ക്കാം; ഈ മാറ്റങ്ങൾ പരീക്ഷിക്കൂ -
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ -
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക!
കുഞ്ഞുബുദ്ധി തെളിയാന്‍ ഗര്‍ഭകാലം 14-ാം ആഴ്ചയില്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും
ഗര്‍ഭകാലം എന്നത് വളരെയധികം സന്തോഷം നല്‍കുന്നതാണ്. എന്നാല്‍ അതുപോലെ തന്നെ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന ഒന്ന് തന്നെയാണ് എന്നതും സത്യമാണ്. അമ്മമാര്‍ കഴിക്കുന്ന ഭക്ഷണവും അവരുടെ ചിന്തകളും എല്ലാം കുഞ്ഞിനെ വളരെ ആഴത്തില്‍ തന്നെ സ്വാധീനിക്കുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ നാം ചെയ്യുന്ന തെറ്റുകളും കുഞ്ഞിനെ ബാധിക്കുന്നു. കഴിക്കുന്ന ഭക്ഷണം കഴിക്കേണ്ട ഭക്ഷണം ഒഴിവാക്കേണ്ട ഭക്ഷണം എന്തൊക്കെയെന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
ഈ സമയം അതായത് സെക്കന്റ് ട്രൈമസ്റ്ററിലേക്ക് കടക്കുമ്പോള്‍ നമ്മള് ചില കാര്യങ്ങളില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. അതില്‍ ഒന്നാണ് ഭക്ഷണം. കാരണം അമ്മമാര്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് കുഞ്ഞിന് ഊര്‍ജ്ജവും ആരോഗ്യവും കരുത്തും എല്ലാം ലഭിക്കുന്നത്. ഇതിലൂടെ നിങ്ങളുടെയും മാനസികാരോഗ്യം മെച്ചപ്പെടുന്നു. എന്തൊക്കെയാണ് കുഞ്ഞിന്റെ കൂടി ആരോഗ്യത്തിന് വേണ്ടി സെക്കന്റ് ട്രൈമസ്റ്ററില്‍ കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതുമായ ഭക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം.

അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍
നിങ്ങള്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍, കുഞ്ഞിന്റെ വളര്‍ച്ചാ ഘട്ടത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍. കാരണം സുഗമമായ ഓക്സിജന്‍ ലഭ്യതക്ക് ഇവ അടങ്ങിയേ തീരൂ. സ്ത്രീകള്‍ ഗര്‍ഭകാലത്ത് അതുകൊണ്ട് തന്നെ 27 ഗ്രാം അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതാണ്. അതിന് വേണ്ടി മാംസം, ധാന്യങ്ങള്‍, ബീന്‍സ്, പയര്‍, പരിപ്പ്, പച്ച ഇലക്കറികള്‍, വേവിച്ച കടല്‍ വിഭവങ്ങള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തണം.
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം
കുഞ്ഞിന്റെ ബുദ്ധിവികാസത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും സുഷുമ്നാ നാഡിയുടെയും വളര്‍ച്ചക്കും പ്രോട്ടീനുകള്‍ വളരെ പ്രധാനമാണ്. നിങ്ങളുടെ ശരീരഭാരം 50 കിലോഗ്രാം ആണെങ്കില്‍, നിങ്ങള്‍ പ്രതിദിനം 76 ഗ്രാം പ്രോട്ടീന്‍ കഴിക്കണം എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ മാംസം, മത്സ്യം, മുട്ട, പരിപ്പ്, ടോഫു, കടല, ബീന്‍സ്, പയര്‍ എന്നിവ ദിനവും കഴിക്കുന്നതിന് ശ്രദ്ധിക്കാം.
കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍
കുഞ്ഞിനും അമ്മക്കും അനിവാര്യമായതാണ് കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍. കുഞ്ഞിന്റെ എല്ലുകളുടേയും പല്ലുകളുടേയും വളര്‍ച്ചക്ക് കാല്‍സ്യം അത്യാവശ്യമാണ്. ഗര്‍ഭത്തിന്റെ സെക്കന്റ് ട്രൈമസ്റ്ററില്‍ എന്തുകൊണ്ടും നിങ്ങള്‍ കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെ
ടുത്തേണ്ടതാണ്. ഇതില്‍ വൈറ്റ് ബീന്‍സ്, ബദാം, മത്തി, സാല്‍മണ്‍, മുട്ട തുടങ്ങിയവയെല്ലാം കഴിക്കാവുന്നതാണ്.

വിറ്റാമിന്‍ ഡി
നിങ്ങളുടെ ഗര്‍ഭകാലം ആരോഗ്യത്തോടെ ഇരിക്കുന്നതിന് വേണ്ടി വിറ്റാമിന്‍ ഡി ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. വിറ്റാമിന്‍ ഡി കാല്‍സ്യത്തെ ആഗിരണം ചെയ്യുന്നതിന് വേണ്ടി സഹായിക്കുന്നതാണ്. അതുകൊണ്ട് തന്നെ ശരീരത്തിന് ആവശ്യത്തിന് വിറ്റാമിന്‍ ഡി ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. മത്സ്യ എണ്ണ, ബീഫ് കരള്‍, മുട്ടയുടെ മഞ്ഞക്കരു, ചീസ്, സാല്‍മണ്‍, ഫ്രഷ് ട്യൂണ, അയല എന്നിവയിലെല്ലാം തന്നെ വിറ്റാമിന്‍ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ ഡോക്ടറുമായി ആലോചിച്ച ശേഷം മാത്രമേ കഴിക്കാന്‍ പാടുകയുള്ളൂ.
ഒമേഗ -3 സമ്പന്നമായ ഭക്ഷണങ്ങള്‍
ഒമേഗ -3 ഹൃദയം, തലച്ചോറ്, കണ്ണുകള്‍, പ്രതിരോധ സംവിധാനം, കേന്ദ്ര നാഡീവ്യൂഹം എന്നിവയ്ക്ക് ആവശ്യമായ ഫാറ്റി ആസിഡുകള്‍ ഒമേഗ 3-യില്‍ നിന്ന് ലഭിക്കുന്നു. എന്നാല്‍ ഇതിന്റെ അഭാവം പലപ്പോഴും മാസം തികയാതെയുള്ള പ്രസവം, പ്രീക്ലാംപ്സിയ, പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന് തുടങ്ങിയ ഗര്‍ഭധാരണ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. സാല്‍മണ്‍, മത്തി, മത്തി, അയല, ഫ്രഷ് ട്യൂണ എന്നിവ ഒമേഗ -3 ആസിഡുകളാല്‍ സമ്പന്നമാണ്. ഇവ കഴിക്കുന്നത് നല്ലതാണ്.

ഫോളേറ്റ്സ്
ഫോളേറ്റ്/ഫോളിക് ആസിഡ് കുഞ്ഞിലെ ന്യൂറല്‍ ട്യൂബ് വൈകല്യങ്ങള്‍ തടയുന്നതിനും അകാല ജനന സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ഇത് ജന്മനാ കുഞ്ഞിനുണ്ടാവുന്ന ഹൃദയ സംബന്ധമായ വൈകല്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ഫോളിക് ആസിഡിന്റെ ഏറ്റവും സാധാരണമായ ഉറവിടങ്ങളാണ് ഇലക്കറികള്‍, ബ്രോക്കോളി, ചീര, കാബേജ്, ഓറഞ്ച്, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയെല്ലാം തന്നെ.
ജലാംശം ആവശ്യത്തിന്
കുഞ്ഞിന്റെ ആരോഗ്യത്തിന് മാത്രമല്ല അമ്മയുടെ ആരോഗ്യത്തിനും ജലാംശം ആവശ്യമാണ്. അതുകൊണ്ട് തന്നെ പ്ലാസന്റയുടെയും അമ്നിയോട്ടിക് ദ്രാവകത്തിന്റെയും രൂപീകരണത്തിന് വെള്ളം സഹായിക്കുന്നു. നിങ്ങള്‍ ഗര്‍ഭിണിയാണെങ്കില്‍ ദിവസവും കുറഞ്ഞത് 8 മുതല്‍ 12 ഗ്ലാസ് വെള്ളം എങ്കിലും കുടിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. ഒഴിവാക്കേണ്ട ഭക്ഷണങ്ങളും എന്തൊക്കെയെന്ന് നോക്കാം.
വേവിക്കാത്ത മുട്ട, മത്സ്യം, മാംസം
വേവിക്കാത്ത മാംസഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തെ വളരെയികം പ്രശ്നത്തിലാക്കുന്നു. കാരണം ഇതില്‍ പലപ്പോഴും വൈറല്‍, ബാക്ടീരിയ, പരാന്നഭോജികള്‍ എന്നിവയ്ക്കുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ വേവിക്കാത്ത മുട്ടകളില്‍ പലപ്പോഴും സാല്‍മൊണല്ല ബാക്ടീരിയയുണ്ട്, ഇത് പനി, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം. ്അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

പാസ്ചറൈസ് ചെയ്യാത്ത പാലുല്‍പ്പന്നങ്ങള്‍
പാസ്ചറൈസ് ചെയ്യാത്ത പാലുല്‍പ്പന്നങ്ങള്‍ ലിസ്റ്റീരിയോസിസ് പോലുള്ള നിരവധി ഭക്ഷ്യജന്യ രോഗങ്ങള്‍ക്ക് കാരണമാകും. അതിനാല്‍, ഏതെങ്കിലും പാലുല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് മുമ്പ് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ പായ്ക്ക് ചെയ്ത ഭക്ഷണം കഴിക്കുന്നതിലൂടെ അമിത ഭാരം വര്‍ദ്ധിക്കുന്നത് ഗര്‍ഭകാല പ്രമേഹം പോലുള്ള നിരവധി സങ്കീര്‍ണതകള്‍ക്ക് കാരണമാകും.
ഒഴിവാക്കേണ്ട പഴങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മള് പപ്പായ ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാല്‍ ഇത് ഗര്‍ഭകാലത്ത് കഴിക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. പപ്പായയില്‍ ലാറ്റക്സ് അടങ്ങിയിട്ടുണ്ട്. ഇത് പലപ്പോഴും കുഞ്ഞിന് അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. അതുകൊണ്ടാണ് പപ്പായ ഗര്‍ഭകാലത്ത് കഴിക്കരുത് എന്ന് പറയുന്നത്. ഇത് കൂടാതെ പൈനാപ്പിള്‍ കഴിക്കുന്നതും അല്പം ശ്രദ്ധിച്ച് വേണം. ഇത് പലപ്പോഴും സെര്‍വിക്സിന്റെ സങ്കോചത്തിന് കാരണമാകുന്നു. കൂടാതെ മുന്തിരി കഴിക്കുന്നതും സൂക്ഷിച്ച് വേണം.



Click it and Unblock the Notifications












