Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കുഞ്ഞിന് നല്‍കണം ബ്ലൂബെറി: ഗുണങ്ങള്‍ നിസ്സാരമല്ല
കുഞ്ഞിന്റെ ഭക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും അമ്മമാര്‍ക്ക് കണ്‍ഫ്യൂഷനും ടെന്‍ഷനുമാണ്. എന്താണ് നല്‍കേണ്ടത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, കുഞ്ഞിന് ആവശ്യത്തിന് പ്രോട്ടീന്‍ ലഭിക്കുന്നുണ്ടോ എന്നുള്ളതെല്ലാം. അതുകൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണം വളരെയധികം പ്രധാനപ്പെട്ടതാണ് എന്നതാണ് സത്യം. കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് എപ്പോഴും ബ്ലൂബെറി. അല്പം വിലക്കൂടുതലാണെങ്കിലും ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.
ബ്ലൂബെറി കുട്ടികള്‍ക്ക് പോഷകപ്രദമായ ഒരു തിരഞ്ഞെടുപ്പാണ്, ഇത് നിരവധി ആരോഗ്യഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു. വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളാലും സമ്പന്നമായ ഇവ സരസഫലങ്ങള്‍ കുട്ടിയുടെ വളര്‍ച്ചയെ മികച്ചതാക്കുന്നു. കൂടാതെ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് കട്ടിയുള്ള ഭക്ഷണങ്ങള്‍ പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബ്ലൂബെറി ആരോഗ്യകരമായ ഒരു തിരഞ്ഞെടുപ്പ് തന്നെയാണ്.

എന്തുകൊണ്ടാണ് ബ്ലൂബെറി തിരഞ്ഞെടുക്കുന്നത്?
ബ്ലൂബെറി അവശ്യ പോഷകങ്ങളാല്‍ നിറഞ്ഞതാണ് എന്നത് തന്നെയാണ് ആദ്യത്തെ കാര്യം. അവയില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, നാരുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ചതാണ്. അത് മാത്രമല്ല ബ്ലൂബെറിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും.
കുഞ്ഞുങ്ങള്‍ക്ക് ബ്ലൂബെറി നല്‍കേണ്ടത്
ബ്ലൂബെറി കുഞ്ഞിന് നല്കുമ്പോള് അവ എപ്രകാരം നല്‍കണം എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതീവ ശ്രദ്ധയോടെ വേണം കുഞ്ഞിന് നല്‍കുന്നതിന്. അവ മൃദുവാണ്, നല്ലതുപോലെ പഴുത്തതാണ് എന്ന് മനസ്സിലാക്കി വേണം നല്കാന്. അല്ലാത്ത പക്ഷം ഇത് കുഞ്ഞിന്റെ തൊണ്ടയില്‍ ഇരിക്കുന്നതിനുള്ള സാധ്യതയുണ്ട്. കൂടുതല്‍ രുചിക്കും പോഷണത്തിനുമായി ഇതില്‍ തൈര് അല്ലെങ്കില്‍ ഓട്സ് പോലുള്ളവ ചേര്‍ത്ത് നല്ലൊരു റെസിപ്പിയായി കൊടുക്കാം. എന്നാല്‍ കുഞ്ഞിനെ പുതിയ ഭക്ഷണങ്ങള്‍ അവതരിപ്പിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഒരു ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുന്നതിന് ശ്രദ്ധിക്കണം.
അലര്‍ജി ശ്രദ്ധിക്കണം
കുട്ടികള്‍ക്ക് ചില ഭക്ഷണങ്ങളോട് വളരെ പെട്ടെന്നാണ് അലര്‍ജി പോലുള്ള പ്രശ്നങ്ങളുണ്ടാവുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുന്നതിന് മുന്‍പ് എന്ത് ഭക്ഷണമാണ് അലര്‍ജിയുണ്ടാക്കുന്നത് എന്ന് തിരിച്ചറിയണം. അതിന് ശേഷം ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ കുഞ്ഞിന് ഇതെല്ലാം നല്‍കാവൂ. സാധാരണ ഗതിയില്‍ ബ്ലൂബെറികളോടുള്ള അലര്‍ജി അപൂര്‍വമാണെങ്കിലും, ഏതെങ്കിലും പ്രതികൂല പ്രതികരണങ്ങള്‍ ഉണ്ടാവുന്നുണ്ടോ എന്നത് നിരീക്ഷിക്കുന്നത് വളരെ പ്രധാനമാണ്. തിണര്‍പ്പ് അല്ലെങ്കില്‍ വീക്കം പോലുള്ള ലക്ഷണങ്ങള്‍ ഉടന്‍ ഒരു ഡോക്ടറെ അറിയിക്കണം.
സൂക്ഷിക്കുന്നത്
വളരെ പെട്ടെന്ന് മോശമാവുന്ന ഒരു പഴമാണ് ബ്ലൂബെറി. അതുകൊണ്ട് തന്നെ അതിന്‍െ ഫ്രഷ്നെസ് നിലനിര്‍ത്താന്‍ ഫ്രഷ് ബ്ലൂബെറി ഫ്രിഡ്ജില്‍ സൂക്ഷിക്കുക. കുഞ്ഞിന് നല്‍കുന്നതിന് മുന്‍പായി അവ നന്നായി കഴുകുന്നതിന് ശ്രദ്ധിക്കണം. കൂടുതല്‍ കാലം ഇരിക്കുന്നതിനായി അവ ഫ്രീസ് ചെയ്യുന്നത് നല്ലതാണ്. ഫ്രീസ് ചെയ്ത ബ്ലൂബെറി അവയുടെ പോഷകമൂല്യം നിലനിര്‍ത്തുന്നു, സ്മൂത്തികളിലോ പ്യൂരികളിലോ ഇവ ഉപയോഗിക്കാവുന്നതാണ്.
ഗുണങ്ങള്‍ നിസ്സാരമല്ല
ബ്ലൂബെറി ഒരു ശിശുവിന്റെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അവയുടെ സമ്പന്നമായ പോഷക ഗുണങ്ങള്‍ കുഞ്ഞിന് പൂര്‍ണമായും നല്കുന്നു. ശരിയായ രീതിയില്‍ കുഞ്ഞിന് നല്കുകയാണെങ്കില് ഗുണപ്രദമായ ഒന്നാണ് ബ്ലൂബെറി എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും കുഞ്ഞിന് ഇതിനോടുള്ള താല്‍പ്പര്യം വരെ കൂടുതലായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
