Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
അഞ്ചാം മാസം മുതല്‍ ശരീരത്തെ സ്‌ട്രോങ് ആക്കാം യോഗയിലൂടെ സുഖപ്രസവത്തിനായി
ഗര്‍ഭകാലം ആരോഗ്യ- മാനസിക പ്രശ്‌നങ്ങള്‍ ധാരാളം ഉണ്ടാവുന്നു. ഓരോ ആഴ്ച കഴിയുന്തോറും ഇത് വര്‍ദ്ധിച്ച് വരുകയാണ് ചെയ്യുന്നത്. എന്നാല്‍ ആദ്യത്തെ ട്രൈമസ്റ്ററില്‍ ഉണ്ടാവുന്ന പല ബുദ്ധിമുട്ടുകളും മാറുന്നത് രണ്ടാമത്തെ ട്രൈമസ്റ്ററിലാണ്. എന്നാല്‍ ചെറിയ ചില അസ്വസ്ഥതളും ഈ സമയം ഉണ്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങളെ കൂടുതല്‍ സ്മാര്‍ട്ടാക്കുന്ന ഒരു സമയം കൂടിയാണ് സെക്കന്റ് ട്രൈമസ്റ്റര്‍. കുഞ്ഞിന്റെ അനക്കവും മറ്റും നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് ഈ സമയത്താണ്. ഈ സമയം വ്യായാമവും മറ്റും ആരംഭിക്കുന്നതിനും അനുകൂലമായ സമയമാണ്. എന്നാല്‍ എന്ത് ചെയ്യുമ്പോഴും ഡോക്ടറുടെ കൃത്യമായ ഉപശേവും നിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതാണ്.
എന്നാല്‍ രണ്ടാമത്തെ ട്രൈമസ്റ്ററില്‍ എന്തൊക്കെ യോഗ പോസുകള്‍ ചെയ്യാം, എന്തൊക്കെ ശ്രദ്ധിക്കണം, യോഗക്ക് മുന്‍പ് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. നിങ്ങളുടെ ആരോഗ്യാവസ്ഥകള്‍ നിങ്ങള്‍ക്ക് മാത്രമേ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. യോഗക്ക് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

യോഗ തുടങ്ങും മുന്‍പ് അറിയാന്‍
നിങ്ങള്‍ ഗര്‍ഭകാലത്ത് യോഗ ചെയ്യാന്‍ ആരംഭിക്കുന്ന വ്യക്തിയാണെങ്കില്‍ അതിന് അനുയോജ്യമായ മാസം ഏതാണെന്നത് ആദ്യം തിരിച്ചറിയണം. എന്നാല്‍ ഗര്‍ഭധാരണത്തിന് മുന്‍പ് തന്നെ യോഗ ചെയ്യുന്ന വ്യക്തിയാണെങ്കില്‍ അത് വലിയ പ്രശ്‌നം ഈ സമയത്തും ഉണ്ടാക്കുന്നില്ല. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഗര്‍ഭകാലത്ത് നേരിടുന്ന വ്യക്തികളാണെങ്കില്‍ ഇവര്‍ നിര്‍ബന്ധമായും ഡോക്ടറുടെ സമ്മതപ്രകാരം മാത്രമേ യോഗ പോലുള്ളവ ചെയ്യാന്‍ പാടുകയുള്ളൂ.
1. യോഗ ചെയ്യുമ്പോള്‍ ശരീരത്തെ കൃത്യമായി മനസ്സിലാക്കുക. സാവധാനത്തിലും ശ്രദ്ധാപൂര്‍വ്വം ആസനങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കുക. കൂടാതെ നിങ്ങളുടെ സൗകര്യം പോലെ പതിയെ ചെയ്യക. വേദനയുണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തരുത്. നിങ്ങളുടെ വയറിന്റെ വലിപ്പം ചിലപ്പോള്‍ ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. ഇതെല്ലാം മനസ്സിലാക്കി ചെയ്യുന്നതിന് ശ്രദ്ധിക്കണം. തലകറക്കം പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ഒറ്റക്കുള്ളപ്പോള്‍ യോഗ ചെയ്യരുത്.
2. ചില പോസുകള്‍ നിങ്ങളില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെങ്കില്‍ യോഗാചാര്യനോട് പറയുകയും ആ പോസ് ചെയ്യാതിരിക്കുകയും ചെയ്യുക. ഒരിക്കലും നിങ്ങളുടെ വയറിലെ പേശികളെ ബുദ്ധിമുട്ടിക്കരുത്. നൗകാസനം, പ്ലാങ്ക് പോസ് തുടങ്ങിയ വയറുകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായിരിക്കും. ഇത്തരം പോസുകളെ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് അപകടമുണ്ടാക്കുന്നു.

3. മലര്‍ന്ന് കിടന്ന് ചെയ്യുന്ന പോസുകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക.. ഇത് നിങ്ങളുടെ ഇന്‍ഫീരിയര്‍ വെന കാവയില്‍ സമ്മര്‍ദ്ദം ചെലുത്തുുകയും ഗര്‍ഭാശയത്തിലേക്കുള്ള രക്തയോട്ടത്തെ ബാധിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ കിടക്കുമ്പോള്‍ ഒരു തലയിണ ഉപയോഗിച്ചുള്ള പോസുകള്‍ ചെയ്യുക. 30 സെക്കന്റ് ഇടക്കിടക്ക് ഇടവേള എടുക്കേണ്ടതാണ്. കിടന്നിട്ട് എഴുന്നേല്‍ക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
4. കുഞ്ഞിന്റെ വളര്‍ച്ചയും യോഗയുടെ പ്രാധാന്യവും നമുക്ക് കുഞ്ഞിന്റെ അനക്കത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു. അതിനാല്‍ കുഞ്ഞിനേയും ഇതിലേക്ക് സജീവമായി ഇടപെടുത്തുന്നതിന് ശ്രദ്ധിക്കുക. പരിശീലനത്തിന് ശേഷം വിശ്രമിക്കുകയും നിങ്ങളുടെ ശരീരം പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തുന്നതിനുള്ള സമയവും നല്‍കുക. കൂടാതെ യോഗ അധ്യാപകന്‍ പറയുന്നതിന് അനുസരിച്ചുള്ള കാര്യങ്ങള്‍ മാത്രം ചെയ്യുന്നതിന് ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം അത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.
അര്‍ദ്ധ തിതാലിയാസന അല്ലെങ്കില്‍ അര്‍ദ്ധ ബദ്ധ കോണസാനം
ശലഭാസനം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ ഇത് ചെയ്യുമ്പോള്‍ അധികം സ്‌ട്രെച്ച് ചെയ്യാതെ കൃത്യമായി പോസ് മനസ്സിലാക്കി ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ സെര്‍വിക്‌സ് ഭാഗം വികസിക്കുകയും കൂടുതല്‍ ശക്തിയും ഊര്‍ജ്ജവും നല്‍കുകയും ചെയ്യുന്നു. ഇത്തരം യോഗാസനങ്ങള്‍ അഞ്ചാം മാസത്തിന്റെ തുടക്കം മുതല്‍ തന്നെ ചെയ്യാവുന്നതാണ്. അതിന് ശേഷം വേണമെന്നുണ്ടെങ്കില്‍ ഓരോ ദിവസവും ചെയ്യുന്നതിന്റെ എണ്ണം കൂട്ടിക്കൊണ്ട് വരാം.

ബദ്ധ കോണാസനം
ബദ്ധകോണാസനം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പല വിധത്തിലുള്ള ഗുണങ്ങള്‍ ഗര്‍ഭകാലത്ത് ലഭിക്കുന്നു. ഇത് പേശികള്‍ക്ക് അയവ് വരുത്തുന്നതിനും സുഖകരമായ പ്രസവത്തിന് വേണ്ടി ശരീരത്തെ ഒരുക്കുന്നതിനും സഹായിക്കുന്നു. കാലുകള്‍ മടക്കി പാദങ്ങള്‍ പരസ്പരം ചേര്‍ത്ത് വെച്ച് കൈകള്‍ കൊണ്ട് കാലില്‍ പിടിച്ച് തുടകള്‍ താഴോട്ടും മുകൡലേക്കും ചലിപ്പിക്കുക. ഇത് 20-30 തവണ വരെ ആവര്‍ത്തിക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ ശരീരത്തിലുണ്ടാവുന്ന പല വേദനകള്‍ക്കും പരിഹാരം കാണുന്നതിനും സാധിക്കുന്നു. കൂടാതെ ഇടുപ്പുകള്‍ അയവുള്ളതാക്കുകയും ചെയ്യുന്നു. രക്തയോട്ടവും വര്‍ദ്ധിപ്പിക്കും.
വജ്രാസനം
വജ്രാസനം ചെയ്യുന്നതും ഗര്‍ഭകാലത്ത് ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ തുടയിലെ പേശികള്‍ക്ക് ശക്തിയും കരുത്തും ലഭിക്കുന്നു. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. കൂടാതെ ഭക്ഷണം കഴിച്ചതിന് ശേഷവും ഈ ആസനം ചെയ്യാവുന്നതാണ്. ആസിഡ് റിഫ്‌ളക്‌സ് പോലുള്ള പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വജ്രാസനം സഹായിക്കുന്നു. മികച്ച ദഹനത്തിനും സഹായിക്കുന്നു. ശ്രദ്ധിക്കേണ്ടത് നട്ടെല്ലാം തലയും തുടയും എല്ലാം കൃത്യമായ പൊസിഷനില്‍ ആയിരിക്കണം എന്നതാണ്.

മാര്‍ജാര്യാസനം
മാര്‍ജാര്യാസനം ചെയ്യുന്നതും എന്തുകൊണ്ടും പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നതാണ്. പലപ്പോഴും നട്ടെല്ലും, തലയും കാല്‍മുട്ടുകളും കൈകളും കൃത്യമായി പൊസിഷനില്‍ ആയിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കൂടാതെ ഏത് യോഗാസനം ചെയ്യുമ്പോഴും ശ്വാസോച്ഛ്വാസം കൃത്യമായിരിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. സ്വയം ആയാസപ്പെട്ട് ഇത് ചെയ്യാതിരിക്കുന്നതിനും ശ്രദ്ധിക്കണം. പ്രസവ സംബന്ധമായുണ്ടാവുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് മാര്‍ജാര്യാസനം.



Click it and Unblock the Notifications












