Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഗര്ഭകാലം ക്ഷീണത്തെ അകറ്റാം, സ്മാര്ട്ടാവാം, പ്രസവവും എളുപ്പം: യോഗാസനം ഇപ്രകാരം
ഗര്ഭകാലം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയം തന്നെയാണ്. ഗര്ഭിണിയാണ് എന്ന് അറിയുന്ന സമയം മുതല് തന്നെ പലര്ക്കും പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാവുന്നു. എന്നാല് ഇത്തരം മാറ്റങ്ങള് ഗര്ഭകാലത്ത് സാധാരണയായി സംഭവിക്കുന്നതാണ്. അതുകൊണ്ട് തന്നെ ക്ഷീണവും വലച്ചിലും മറ്റും പല സ്ത്രീകളിലും സാധാരണ അസ്വസ്ഥതകള് ഉണ്ടാക്കുന്നു. ഈ പ്രതിസന്ധികളില് നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് യോഗ ശീലമാക്കാവുന്നതാണ്. യോഗ ചെയ്യുന്നത് ശാരീരികവും മാനസികവുമായ ഊര്ജ്ജം വര്ദ്ധിപ്പിക്കുന്നു.
ഗര്ഭിണിയാവുന്നതിന് മുന്നേ തന്നെ നിങ്ങള് യോഗ ചെയ്യുന്ന വ്യക്തിയാണെങ്കില് നിങ്ങള്ക്ക് ഗര്ഭകാലത്തും അത് തുടരാവുന്നതാണ്. എന്നാല് പുതിയതായി നിങ്ങള് യോഗ ചെയ്യാന് ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില് ഡോക്ടറുടെ കൃത്യമായ നിര്ദ്ദേശം പാലിക്കേണ്ടതാണ്. അതിന് ശേഷം മാത്രമേ യോഗാസനം ചെയ്യാന് പാടുകയുള്ളൂ. അത് മാത്രമല്ല ആരോഗ്യത്തോടൈ മുന്നോട്ട് പോവുന്നതിന് വേണ്ടി ഗര്ഭകാലം യോഗ ശീലിക്കുമ്പോള് അതില് തെറ്റുകള് ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഏതൊക്കെ യോഗാസനങ്ങള് ഗര്ഭകാലത്ത് ഏറ്റവും സുരക്ഷിതം എന്ന് നോക്കാം.

സുഖാസനം
സുഖാസനം ചെയ്യുന്നത് ആരോഗ്യത്തിന് വളരെ മികച്ചതാണ്. നിങ്ങളുടെ ഏകാഗ്രത വര്ദ്ധിപ്പിക്കുന്നതിനും മനസ്സിനും ശരീരത്തിനും സന്തോഷവും സമാധാനവും പകരുന്നതിനും സുഖാസനം സഹായിക്കുന്നു. ഇത് സ്ഥിരമായി അല്പ സമയം പരിശീലിച്ച് നോക്കൂ, നിങ്ങള്ക്ക് തന്നെ ഒരു ശാരീരിക ഊര്ജ്ജം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്ക്ക് അല്പം കൂടുതല് പ്രാധാന്യം നല്കിയാല് ഗര്ഭകാലം ഉഷാറാവും.
മാര്ജാര്യാസനം
വളരെയധികം ഗുണങ്ങള് നല്കുന്ന ഒന്നാണ് മാര്ജാര്യാസനം. ആരോഗ്യത്തിന്റെ കാര്യത്തില് മികച്ച മാറ്റങ്ങള് അമ്മക്കും കുഞ്ഞിനും നല്കുന്ന പോസ് ആണ് മാര്ജാര്യാസനം. ഇത് നിങ്ങളുടെ ആരോഗ്യം വര്ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ കരുത്തും വര്ദ്ധിപ്പിക്കുന്നു. ഗര്ഭാവസ്ഥയില് ഉണ്ടാവുന്ന എല്ലാ അസ്വസ്ഥതകള്ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് മാര്ജാര്യാസനം എന്നതില് സംശയം വേണ്ട. ഇത് പേശികള്ക്ക് വേദനയില് നിന്ന് മോചനം നല്കുന്നു. മനസ്സിന് റിലാക്സേഷനും നല്കുന്നു.

അധോമുഖ ശ്വാനാസനം
അധോമുഖ ശ്വാനാസനം ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം മികച്ചതാവും എന്ന കാര്യത്തില് സംശയം വേണ്ട. ആരോഗ്യത്തിന് വെല്ലുവിളി ഉയര്ത്തുന്ന പല അസ്വസ്ഥതകള്ക്കും പരിഹാരം കാണുന്നതിനും ശരീരത്തിന് ആയാസം ഇല്ലാതെ ഊര്ജ്ജത്തോടെ മുന്നോട്ട് പോവുന്നതിനും ഗര്ഭകാലം ആസ്വദിക്കുന്നതിനും അധോമുഖ ശ്വാനാസനം സഹായിക്കുന്നു. എന്നാല് കൃത്യമായ യോഗ മാസ്റ്ററുടെ നിര്ദ്ദേശത്തോടെ മാത്രമേ ഇത് ചെയ്യാന് പാടുകയുള്ളൂ.
കപോതാസനം
കപോതാസനം ചെയ്യുന്നതും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ പ്രസവം വരെ എളുപ്പമാക്കുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ ഇടുപ്പുകള് ആയാസരഹിതവും വേദന രഹിതവും ആയി മാറുന്നു. അസ്വസ്ഥതകളെ പൂര്ണമായും പരിഹരിക്കുന്നതിന് സഹായിക്കുന്നതാണ് കപോതാസനം. കൃത്യമായ നിര്ദ്ദേശങ്ങളോടെ ചെയ്യാന് ശ്രദ്ധിക്കണം എന്നതാണ് പ്രധാന കാര്യം.
മാലാസനം
മാലാസനം ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില് വളരെയധികം മികച്ച ഒരു ആസനമാണ് എന്നതില് സംശയം വേണ്ട. ഇത് നിങ്ങളുടെ സന്ധികളില് ഗര്ഭാവസ്ഥയില് ഉണ്ടാവുന്ന വേദനകളെ കുറക്കുന്നതിന് സഹായിക്കുന്നു. പ്രസവ വേദന കുറക്കുന്നതിനും പ്രസവം സുഗമമാക്കുന്നതിനും മാലാസനം സഹായിക്കുന്നു. കൃത്യമായി ചെയ്യുന്നതിലൂടെ ക്ഷീണവും അസ്വസ്ഥതയും ഇല്ലാതാവും എന്നതാണ് സത്യം.

വീരഭദ്രാസനം
വീരഭദ്രാസനത്തിന്റെ വിവിധ പോസുകള് ഉണ്ട്. നിങ്ങളുടെ യോഗ ട്രെയിനറോട് ചോദിച്ച് മനസ്സിലാക്കി ഗര്ഭാവസ്ഥയില് നിങ്ങള്ക്ക് അനുയോജ്യമായ പോസ തിരഞ്ഞെടുക്കുക. ശരീരത്തിന്റെ അസ്വസ്ഥതകളും ഗര്ഭകാല ക്ഷീണവും അകറ്റുന്നതിന് സഹായിക്കുന്ന പോസ് ആണ് വീരഭദ്രാസനം എന്ന കാര്യത്തില് സംശയം വേണ്ട. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്ക്കും പരിഹാരം കാണുന്നതിനും ആരോഗ്യമുള്ള ഗര്ഭകാലത്തിനും വീരഭദ്രാസനം സഹായിക്കുന്നു.
ഉത്കട കോണാസനം എന്നത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നതാണ്. ഇത് ദേവതാ പോസ് എന്നാണ് അറിയപ്പെടുന്നത്. കാലുകള്ക്കും ഇടുപ്പിനും ശക്തിയും ബലവും നല്കുന്നതാണ് എന്ന കാര്യത്തില് സംശയം വേണ്ട. അത് മാത്രമല്ല ആരോഗ്യ പ്രതിസന്ധികള്ക്ക് പരിഹാരം കാണുന്നതിനും ഉത്കണ്ഠയും മറ്റും അകറ്റുന്നതിനും ഉത്കട കോണാസനം ചെയ്യുന്നത് നല്ലതാണ്. ഇതിലൂടെ ആരോഗ്യകരമായ ശാരീരിക മാനസിക മാറ്റങ്ങളുണ്ടാവുന്നു.



Click it and Unblock the Notifications

