Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
ഗര്‍ഭകാലം യോഗ സുരക്ഷിതമോ, എപ്പോള്‍ ചെയ്യണം, എങ്ങനെ ചെയ്യണം? അറിയേണ്ടതെല്ലാം
ഗര്‍ഭകാലം എന്നത് ഓരോ സ്ത്രീകളിലും ഓരോ മാറ്റങ്ങള്‍ കൊണ്ട് വരുന്നതായിരിക്കും. അത് ശാരീരികമായും മാനസികമായും പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും സന്തോഷവും ഇടകലര്‍ന്ന് വരുന്ന ഒരു സമയം തന്നെയാണ്. ഹോര്‍മോണ്‍ മാറ്റങ്ങളും ശാരീരികമായുണ്ടാവുന്ന പ്രകടമായ മറ്റ് മാറ്റങ്ങളും എല്ലാം നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. എന്നാല്‍ എത്രത്തോളം അത് ആരോഗ്യത്തെ സ്വാധീനിക്കുന്നു എന്നത് പലരും ബോധപൂര്‍വ്വം ചിന്തിക്കുന്നില്ല. ഗര്‍ഭാവസ്ഥ എന്നത് സാധാരണ ഒരു ശാരീരിക പ്രക്രിയയാണ് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്.
സാധാരണയായി ചെയ്ത് കൊണ്ടിരിക്കുന്ന വ്യായാമങ്ങള്‍ ശീലമാക്കുകയും അതോടൊപ്പം ദൈനംദിന കാര്യങ്ങള്‍ ചെയ്യുകയും ചെയ്യാവുന്നതാണ്. ഈ സമയം യോഗ ചെയ്യുന്നതും ഇതില്‍ പെടുന്നു. എന്നാല്‍ എപ്പോള്‍ യോഗ ചെയ്യണം, എങ്ങനെ ചെയ്യണം, എന്തൊക്കെ ചെയ്യണം എന്നത് പലര്‍ക്കും അറിയില്ല. ഏകയോഗ വിദ്യാകേന്ദ്രത്തിലെ യോഗ ഇന്സ്ട്രക്റ്റര് അശ്വനി സുന്ദരേശന് ഇതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കുന്നു.

എന്താണ് ഗര്‍ഭകാലയോഗ?
എന്താണ് ഗര്‍ഭകാലയോഗ എന്നാണ് ആദ്യം മനസ്സിലാക്കേണ്ടത്. ഗര്‍ഭകാലത്ത് ഒരു സ്ത്രീ ചെയ്യേണ്ട യോഗയാണ് ഗര്‍ഭകാല യോഗ. ഇതില്‍ തന്നെ പ്രാണായാമം, ധ്യാനം എന്നിവ കൂടി യോഗയോടൊപ്പം ഉള്‍പ്പെടുത്തുന്നു. എന്നാല്‍ ഗര്‍ഭകാലത്തിന് മുന്‍പായി യോഗ ചെയ്തിരുന്ന വ്യക്തിയായിരുന്നു നിങ്ങളെങ്കില്‍ അവര്‍ നിര്‍ബന്ധമായും സാധാരണ യോഗയില്‍ നിന്ന് മാറി ഗര്‍ഭകാലത്ത് ചെയ്യേണ്ട യോഗാസനത്തിലേക്ക് മാറേണ്ടതാണ് എന്നാണ് അശ്വനി പറയുന്നത്.
ഗുണങ്ങള്‍
ഗര്‍ഭകാലത്ത് യോഗ ചെയ്യുന്നത് വഴി രണ്ട് തരത്തിലുള്ള ഗുണങ്ങളാണ് ലഭിക്കുന്നത്. അത് ശാരീരികവും മാനസികവുമായി മാറുന്നു. ശാരീരിക ഗുണങ്ങളില്‍ ആദ്യത്തേത് തന്നെ നമ്മുടെ ശാരീരിക വഴക്കം വര്‍ദ്ധിപ്പിക്കുന്നതിന് ഈ സമയത്തെ യോഗ സഹായിക്കുന്നു. അതായത് ഗര്‍ഭകാലത്ത് വളരെ പതുക്കേയും എന്നാല്‍ സ്ഥിരമായും യോഗ ചെയ്യുന്ന ഒരു വ്യക്തിയെങ്കില്‍ ഇവരില്‍ ശരീരത്തിന്റെ വഴക്കം വര്‍ദ്ധിക്കുന്നു. ഇത് പ്രസവത്തെ വളരെയധികം സഹായിക്കും. അതിലൂടെ ആ സമയത്തുണ്ടാവുന്ന പ്രതിസന്ധികളെ പ്രതിരോധിക്കാനും സാധിക്കും. മാത്രമല്ല ഇത് വഴി മാനസികാരോഗ്യവും സന്തോഷവും നമുക്ക് ലഭിക്കുന്നു.
കരുത്ത് വര്‍ദ്ധിപ്പിക്കുന്നു
ഗര്‍ഭാവസ്ഥയില്‍ കുഞ്ഞ് വളരുന്നതിന് അനുസരിച്ച് നമ്മുടെ ശരീരത്തിന്റെ ആകൃതിയില്‍ വളരെയധികം മാറ്റം വരുന്നു. ഈ സമയം നമ്മുടെ ശരീരത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് ഈ സമയം കൃത്യമായ ആസനം ചെയ്യുന്നത് വഴി നിങ്ങളുടെ ശരീരത്തിന് കരുത്ത് വര്‍ദ്ധിക്കുന്നു. ഇത് പലവിധത്തിലുള്ള പ്രശ്നങ്ങളേയും പരിഹരിക്കുന്നതിനും സഹായിക്കും.
പുറം വേദനക്ക് പരിഹാരം
കുഞ്ഞ് വളരുന്നതിന് അനുസരിച്ച് വയറിലെ പേശികള്‍ സ്ട്രെച്ച് ആവുന്നത് പോലെ തന്നെ നമ്മുടെ നട്ടെല്ലിലേയും പേശികള്‍ സ്ട്രെച്ച് ആവുന്നു. ഇത് പലപ്പോഴും നിങ്ങളില്‍ പുറം വേദന ഉണ്ടാക്കുന്നതിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ പുറം ഭാഗത്തെ ശ്രദ്ധിച്ച് കൊണ്ടുള്ള ചില യോഗാസനങ്ങള്‍ ചെയ്യുന്നത് വഴി ഈ പ്രശ്നത്തേയും പരിഹരിക്കാന്‍ സാധിക്കും. അത് മാത്രമല്ല പെല്‍വിക് ഫ്ളോ പേശികളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഗര്‍ഭകാലത്ത് കുഞ്ഞ് വളരുന്നതിന് അനുസരിച്ച് ഈ പേശികളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. ഇത് പലപ്പോഴും വയറിന്റെ അടിഭാഗത്ത് വേദന, മൂത്രം അറിയാതെ പോവുക എന്നിവയെല്ലാം ഉണ്ടാവുന്നു. എന്നാല്‍ യോഗാസനത്തില് ഈ പെല്‍വിക് ഫ്ളോ പേശികളെ ശക്തിപ്പെടുത്തുന്നതിന് ഒരു പരിധി വരെ സഹായിക്കുന്നതിന് പല യോഗാസനങ്ങളും സഹായിക്കുന്നു.
മാനസികാരോഗ്യം
ഗര്‍ഭകാലം യോഗ ചെയ്യുന്നത് വഴി മാനസികാരോഗ്യവും മെച്ചപ്പെടുന്നു. ഗര്‍ഭകാലം ആരംഭം മുതല്‍ അവസാനം വരെ നമ്മുടെ മാനസികാരോഗ്യത്തില്‍ പല വിധത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നു. അതുകൊണ്ട് തന്നെ യോഗയില്‍ പ്രാണയാമം, ധ്യാനം എന്നിവ ചെയ്യുന്നത് വഴി ഇത്തരം ഉത്കണ്ഠ, ഡിപ്രഷന്, സമ്മര്‍ദ്ദം എന്നിവയെ കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
എപ്പോള്‍ ആരംഭിക്കണം?
ഗര്‍ഭകാലത്ത് എപ്പോഴാണ് യോഗ ചെയ്ത് തുടങ്ങേണ്ടത് എന്നതാണ് ആദ്യത്തെ കാര്യം. മൂന്ന് ട്രൈമസ്റ്ററില്‍ ആദ്യ ട്രൈമസ്റ്ററില്‍ വളരെ ലളിതമായ പ്രാണായാമവും മെഡിറ്റേഷനും മാത്രമാണ് ചെയ്യേണ്ടത്. സെക്കന്റ് ട്രൈമസ്റ്ററിലേക്ക് കടക്കുമ്പോഴാണ് പലപ്പോഴും പല വിധത്തിലുള്ള ആസനങ്ങളും വ്യായാമങ്ങളും സ്ട്രെച്ചസുകളും ആരംഭിക്കുന്നത്. മൂന്നാമത്തെ ട്രൈമസ്റ്ററിലേക്ക് കടക്കുമ്പോഴാണ് പ്രസവത്തിന് സഹായിക്കുന്ന തരത്തിലുള്ള ആസനങ്ങള്‍ ചെയ്ത് തുടങ്ങേണ്ടത്.
ശ്രദ്ധിക്കേണ്ടത്
ഗര്‍ഭകാലം യോഗ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട 3 കാര്യങ്ങളുണ്ട്. നിങ്ങളുടെ ഡോക്ടറുമായി സംസാരിച്ചതിന് ശേഷം മാത്രം യോഗ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുക. അത് മാത്രമല്ല ഗര്‍ഭകാല യോഗയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്ന അറിയുന്ന ഒരു യോഗാധ്യാപകന്റെ അടുത്ത് മാത്രം യോഗ ചെയ്യുന്നതിന് ശ്രദ്ധിക്കുക. മുന്‍പ് യോഗ ചെയ്തിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍ ഒരിക്കലും യോഗ ചെയ്യരുത്. കൃത്യമായ നിര്‍ദ്ദേശങ്ങളോടെ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പാലിച്ച് മാത്രം യോഗ ചെയ്യുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications