വേദനരഹിതമായ, ആശങ്കകളില്ലാത്ത സുഖപ്രസവത്തിന് പ്രിനാറ്റൽ യോഗ

ഫിറ്റ്നസ് നിലനിർത്താനും സൗന്ദര്യം സംരക്ഷിക്കാനും അമിതവണ്ണം കുറയ്ക്കാനുമൊക്കെയായി യോഗ ചെയ്യുന്നവർ ധാരാളമാണ്. എന്നാൽ രോഗശമനാർത്ഥം വരെ ചെയ്യാൻ സാധിക്കുന്ന യോഗയുടെ ഗുണങ്ങൾ അനന്തമാണെന്ന് പലർക്കും അറിയില്ല. ഗർഭധാരണത്തിന് ഒരുങ്ങുമ്പോഴും ഗർഭിണിയായിരിക്കുന്ന അവസ്ഥയിലും ശരീരം ഫിറ്റ് ആയി സംരക്ഷിക്കാനും ശരീരത്തിന് മതിയായ വ്യായാമം ലഭിക്കാനുമായി ചെയ്യുന്ന യോഗ രീതികളുണ്ട്. ഇതിനെ പ്രിനാറ്റൽ യോഗ എന്ന് പറയുന്നു. ഗർഭം ധരിക്കാൻ ആഗ്രഹിക്കുമ്പോൾ തന്നെ പ്രിനാറ്റൽ യോഗ പരിശീലനം ആരംഭിക്കാം. ഇതിന്റെ തുടച്ചയാണ് ഗർഭം ധരിച്ചിരിക്കുന്ന അവസ്ഥയിൽ ചെയ്യുന്നത്.

pregnancy

സുഖപ്രസവത്തിനും പ്രിനാറ്റൽ യോഗ

സുഖപ്രസവത്തിനും ഗർഭസ്ഥശിശുവിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഗർഭകാലത്ത് രൂപപ്പെടുന്ന ബിപി, ഷുഗർ എന്നിവയ്ക്ക് തടയിടാനും പ്രിനാറ്റൽ യോഗ സഹായിക്കുന്നു.

പലഘട്ടങ്ങളായാണ് പ്രിനാറ്റൽ യോഗയുടെ പുരോഗതി. ശരിയായ അറിവുള്ള ഒരു യോഗ ഇൻസ്ട്രക്റ്ററുടെ അടുത്ത നിന്നും വേണം പ്രിനാറ്റൽ യോഗ അഭ്യസിക്കുവാൻ.ശാരീരികവും മാനസികവുമായ ഊർജം വർധിപ്പിക്കുക, ഗർഭം, പ്രസവം എന്നതെല്ലാം സംബന്ധിച്ച ആശങ്കകൾ മനസ്സിൽ നിന്നും ഒഴിവാക്കുക എന്നിവയ്ക്കാണ് പ്രിനാറ്റൽ യോഗ ശീലമാക്കാം.

ഗുണങ്ങള്‍

ഗർഭകാലത്ത് യോഗ ചെയ്യുന്നത് അപകടമാണെന്ന ചിന്ത പല ആളുകളിലും ഇന്നുമുണ്ട്. എന്നാൽ ഗർഭാവസ്ഥയിൽ ശരീരത്തിനും മനസിനും ഒരു പോലെ ഗുണം ചെയ്യുന്ന വ്യായാമ രീതിയാണ് യോഗ എന്ന് ഇത് സംബന്ധിച്ച പഠനങ്ങളിൽനിന്നും വ്യക്തമായിട്ടുണ്ട്.പ്രിനാറ്റൽ യോഗ അഭ്യസയ്ക്കുന്നതിന്റെ ഭാഗമായി മികച്ച ഉറക്കം ലഭിക്കുകയും അമിതമായ ഉത്കണ്ഠ , സമ്മർദ്ദം എന്നിവ ഇല്ലാതാകുകയും ചെയ്യുന്നു. ശരീരത്തിലെ പേശികളെ പ്രസവത്തോടോടനുബന്ധമായി അയവുള്ളതാക്കുന്നു. നടുവേദന, ഇടക്കിടയ്ക്കുള്ള ഓക്കാനം , തലവേദന, നടക്കുമ്പോൾ അനുഭവപ്പെടുന്ന ശ്വാസ തടസം എന്നിവയെല്ലാം പ്രിനാറ്റൽ യോഗയുടെ ഭാഗമായി കുറയ്ക്കാൻ സാധിക്കും.

ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്ന സമയം മുതൽക്ക് പ്രിനാറ്റൽ യോഗ ചെയ്യുന്ന ഗർഭിണികളായ മറ്റ് സ്ത്രീകളോട് സംസാരിക്കാനും ഗർഭസംബന്ധമായ ആശങ്കകൾ മാറ്റാനും സാധിക്കും എന്നതും ഏറെ ഗുണകരമാണ്. ഏറ്റവും നിർണായകമായ കാര്യം പ്രിനാറ്റൽ യോഗയിലൂടെ ശ്വസനം ഏകോപിപ്പിക്കുന്നു എന്നതാണ്.മൂക്കിലൂടെ സാവധാനത്തിലും ആഴത്തിലും ശ്വസിക്കുന്നതിലും സാവധാനം ശ്വാസം പുറത്ത് വിടാനും ശീലിപ്പിക്കുന്നുന്നതിലൂടെ പ്രസവസമയത്ത് ഉണ്ടാകുന്ന കോണ്ട്രാക്ഷനുകൾ ഫലപ്രദമായി നേരിടാൻ സാധിക്കുന്നു.

ഗര്‍ഭകാലത്ത് ചെയ്യാവുന്ന യോഗമുറകള്‍

ഗർഭധാരണത്തിനു മുമ്പുള്ള യോഗ, ഹഠയോഗ, പുനഃസ്ഥാപന യോഗ എന്നിവയാണ് ഗർഭധാരണ സമയത്ത് സ്ത്രീകൾക്ക് യോജിച്ച യോഗ രീതികൾ. ഗർഭിണിയായിരിക്കുന്ന അവസ്ഥയിൽ ഏറെ ശ്രമകരമായ പോസുകൾ ഒഴിവാക്കുന്നതാണ് നല്ലത്.കാരണം, അങ്ങനെ ചെയ്യുമ്പോൾ ശരീര തലയില വർധിക്കുന്നു. ഇത് ഹൈപ്പർതേർമിയ എന്നറിയപ്പെടുന്ന ഒരു അവസ്ഥയ്ക്ക് കാരണമാകും. ആ അവസ്ഥ ഒഴിവാക്കുന്നതിനായി ലഘുവായ യോഗമുറകൾ അഭ്യസിക്കുന്നതാണ് തുടക്കത്തിൽ നല്ലത്.

ആരൊക്കെ ചെയ്യരുത്‌


എന്നാൽ ഗർഭിണികളായ എല്ലാവർക്കും പ്രിനാറ്റൽ യോഗ ചെയ്യാൻ കഴിയില്ല. ഗർഭിണിയായ സ്ത്രീക്ക് മാസം തികയാതെയുള്ള പ്രസവസാധ്യത കൂടുതലാണെങ്കിലോ ഹൃദ്രോഗം , നടുവേദന പോലുള്ള രോഗാവസ്ഥകൾ ഉണ്ടെങ്കിലോ ഗർഭകാല യോഗ ചെയ്യാൻ കഴിയില്ല.വർക്ക്ഔട്ടുകൾ ഉൾപ്പെടെ 30 മിനുട്ട് യോഗയാണ് ഗർഭിണികൾക്ക് നിർദേശിക്കപ്പെടുന്നത്. നല്ല വായുസഞ്ചാരമുള്ള മുറിയിൽ വേണം യോഗ അഭ്യസിക്കുവാൻ. ശരീരത്തിൽ ജലാംശം നിലനിർത്താൻ ശ്രമിക്കുകയും വേണം.

ശരീരത്തിന് ഏതെങ്കിലും രീതിയിലുള്ള വേദന, പ്രത്യേകിച്ച് നടു, യോനീപ്രദേശത്ത് വേദന അനുഭവപ്പെടുകയാണെങ്കിൽ യോഗ ചെയ്യുന്നത് ഒഴിവാക്കണം. എന്നാൽ അപൂർവം ചില വ്യക്തികളിൽ മാത്രമേ പ്രിനാറ്റൽ യോഗ ചെയ്യാൻ കഴിയാത്ത അവസ്ഥ വരാറുള്ളു. ഗർഭാവസ്ഥയിൽ വയറിനു അമിത സമ്മർദ്ദം നൽകുന്ന പോസുകൾ ഒഴിവാക്കി വിജയകരമായി പ്രിനാറ്റൽ യോഗ അഭ്യസിക്കാം.

Story first published: Tuesday, June 11, 2024, 16:45 [IST]
X
Desktop Bottom Promotion