Latest Updates
-
ദീപാവലിയിലെ ആയുഷ്മാൻ യോഗം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും, അറിയേണ്ടതെല്ലാം -
ലക്ഷ്മി പൂജ: ആഘോഷങ്ങൾക്കിടയിൽ സുരക്ഷയും കരുതലും മറക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ദീപാവലി രാശിഫലം 2026: ഇന്ന് ഭാഗ്യം തെളിയുന്ന 5 രാശികൾ, നിങ്ങളുടെ രാശി ഇതിലുണ്ടോ? -
ദീപാവലി ദിനത്തിലെ സമ്പൂർണ്ണ നക്ഷത്രഫലം: 27 നാളുകാർക്കും ഇന്നത്തെ ഭാഗ്യനിറവും നമ്പറും ഇതാ! -
ദീപാവലി തലേന്ന് 12 രാശിക്കാർക്കും ശ്രദ്ധിക്കാൻ എന്തൊക്കെ? സാമ്പത്തികം, ജോലി, പ്രണയം - അറിയേണ്ടതെല്ലാം -
ദീപാവലിയിൽ തുലാം രാശിയിലെ ബുധാദിത്യ രാജയോഗം: ഈ കാര്യങ്ങളിൽ ജാഗ്രത വേണം, നേട്ടങ്ങൾ ഇങ്ങനെ! -
ഗജകേസരി യോഗം: സോഷ്യൽ മീഡിയയിലെ വൈറൽ സമയം വിശ്വസിക്കാമോ? ദീപാവലിക്ക് മുൻപ് അറിയേണ്ട സത്യം -
ഗോവർദ്ധൻ പൂജ 2026: കേരളത്തിൽ തീയതിയും സമയവും എങ്ങനെ കൃത്യമായി അറിയാം? ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ -
ലക്ഷ്മി പൂജയ്ക്ക് മുൻപ് വീടിന്റെ പ്രധാന വാതിലിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം തേടിയെത്തും -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങളിൽ ജാഗ്രത വേണം, അറിയേണ്ടതെല്ലാം
പ്രസവാനന്തര വിഷാദം നേരിടാന്‍ ഏറ്റവും മികച്ച ഭക്ഷണങ്ങള്‍
ചില സ്ത്രീകള്‍ക്ക് പ്രസവശേഷം മാനസികമായ തളര്‍ച്ചയും ഊര്‍ജ്ജക്കുറവും നേരിടേണ്ടിവരാറുണ്ട്. പോസ്റ്റ്പാര്‍ട്ടം ഡിപ്രെഷന് അഥവാ പ്രസവാനന്തര വിഷാദം എന്നാണ് വിളിക്കാറ്. പണ്ടുകാലത്ത് ആളുകള്‍ ഇക്കാര്യത്തെ കുറിച്ച് വേണ്ടത്ര ബോധവാന്മാര് ആയിരുന്നില്ല. എന്നാല്‍ ഇന്ന് മിക്കവരും ഈ അവസ്ഥയെ കുറിച്ച് അറിയുകയും പ്രസവാനന്തരം സ്ത്രീകള്‍ക്ക് നല്‍കേണ്ട മാനസികമായും ശാരീരികവുമായുള്ള പിന്തുണയെ കുറിച്ച് ബോധവാന്മാരും ആണ്. പ്രസവാനന്തര വിഷാദത്തിന്റെ കാരണങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും പലതാണ്.

കാരണം എന്തായാലും പ്രസവാനന്തര വിഷാദം കൈകാര്യം ചെയ്യുന്നതില്‍ പോഷകാഹാരം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ശരിയായ ഭക്ഷണം കഴിക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. പ്രസവശേഷം സ്ത്രീകള്‍ പരിഗണിക്കേണ്ട ചില പോഷകാഹാര നുറുങ്ങുകള്‍ ഇതാ.
ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍
ഒമേഗ -3 ഫാറ്റി ആസിഡുകള്‍ തലച്ചോറിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്, മാത്രമല്ല മാനസികാവസ്ഥ മെച്ചപ്പടുത്താന്‍ അവ സഹായിക്കുകയും ചെയ്യും. മത്തി, വാല്‍നട്ട്, ഫ്ളാക്സ് സീഡുകള്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ ഇവയുടെ മികച്ച ഉറവിടങ്ങളാണ്. ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തുന്നത് പ്രസവാനന്തരം വൈകാരിക ക്ഷേമം മെച്ചപ്പെടുത്തും.
ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
പ്രസവശേഷം ഊര്‍ജം നിലനിര്‍ത്തുന്നതിന് ഇരുമ്പ് (അയേണ്‍) അത്യന്താപേക്ഷിതമാണ്. പ്രസവശേഷം സ്ത്രീകള്‍ ചീര, പയര്‍, റെഡ്മീറ്റ് തുടങ്ങിയ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. ഈ ഭക്ഷണങ്ങള്‍ ശരീരത്തിലെ ഇരുമ്പ്സത്ത് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. പ്രസവശേഷം ശരീരത്തിലെ അയേണ്‍ കുറഞ്ഞേക്കാം.
കാര്‍ബോഹൈഡ്രേറ്റ്
കാര്‍ബോഹൈഡ്രേറ്റുകള്‍ ഊര്‍ജ്ജത്തിന്റെ സ്ഥിരതയുള്ള ഉറവിടമാണ്. ധാന്യങ്ങള്‍, ഓട്സ്, തവിട്ട് അരി എന്നിവ നല്ല ഓപ്ഷനുകളാണ്. അവര്‍ ഗ്ലൂക്കോസിനെ സാവധാനത്തില്‍ രക്തപ്രവാഹത്തിലേക്ക് വിടുന്നു, ദിവസം മുഴുവന്‍ സ്ഥിരമായ ഊര്‍ജ്ജ നില നിലനിര്‍ത്താന്‍ അവ സഹായിക്കുന്നു.
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍
പേശികളെ ആരോഗ്യത്തോടെ നിലനിര്‍ത്താനും ഊര്‍ജ്ജ ഉല്പാദനത്തിനും പ്രോട്ടീന്‍ പ്രധാനമാണ്. കൊഴുപ്പ് കുറഞ്ഞ മാംസം, മുട്ട, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ മികച്ച പ്രോട്ടീന്‍ ഉറവിടങ്ങളാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഊര്‍ജ്ജം വീണ്ടെടുക്കാനും നിലനിര്‍ത്താനും സഹായിക്കും.
ജലാംശം
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് ഊര്‍ജ്ജം നിലനിര്‍ത്തുന്നതിനുള്ള താക്കോലാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ക്ഷീണം തടയാനും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു. പ്രസവശേഷം സ്ത്രീകള്‍ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.
പഴങ്ങളും പച്ചക്കറികളും
പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമം ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും നല്കുന്നു. ഈ പോഷകങ്ങള്‍ രോഗപ്രതിരോധ പ്രവര്‍ത്തനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും പിന്തുണയ്ക്കുന്നു. വൈവിധ്യമാര്‍ന്ന പഴങ്ങളും പച്ചക്കറികളും ആരോഗ്യത്തില്‍ ഉള്‍പ്പെടുത്തുന്നത് വൈവിധ്യമാര്‍ന്ന പോഷകങ്ങള്‍ ഉറപ്പാക്കുന്നു.
ഈ പോഷക നുറുങ്ങുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, പുതിയ അമ്മമാര്‍ക്ക് അവരുടെ മാനസികാവസ്ഥയും ഊര്‍ജ്ജ നിലയും നന്നായി കൈകാര്യം ചെയ്യാന്‍ കഴിയും. സമീകൃതാഹാരം ശാരീരികമായ വീണ്ടെടുക്കലിനെ പിന്തുണയ്ക്കുക മാത്രമല്ല, ഈ സുപ്രധാന ജീവിത പരിവര്‍ത്തന സമയത്ത് മാനസിക ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
