Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
ഗര്‍ഭകാല ക്ഷീണവും തളര്‍ച്ചയും അകറ്റി 9 മാസവും സൂപ്പര്‍ എനര്‍ജി നല്‍കും ഭക്ഷണം
ഗര്‍ഭകാലത്ത് നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് കുഞ്ഞിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നത്. പലപ്പോഴും തിരിച്ചറിയാതെ പോവുന്നത് ആദ്യമായി അമ്മയാവുന്നവര്‍ക്ക് എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്നതിനെക്കുറിച്ച് അറിയാത്തതാണ്. എന്നാല്‍ ഗര്‍ഭത്തിന്റെ ഓരോ ഘട്ടത്തിലും ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ചില ന്യൂട്രീഷനുകള്‍ ഉണ്ട്. പ്രത്യേകിച്ച മഴക്കാലത്താണെങ്കില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പല വിധത്തിലുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിനും വേണ്ടി ഈ ലേഖനത്തില്‍ പറയുന്ന ഭക്ഷണങ്ങള്‍ എല്ലാം തന്നെ ഉള്‍പ്പെടുത്തണം.
ഗര്‍ഭിണിയാവുന്ന സമയം മുതല്‍ തന്നെ കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യവും ക്ഷേമവും തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നതും. അതിന് നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കുകയും ആരോഗ്യത്തോടെയുള്ള ഭക്ഷണം കഴിക്കുകയും ആവശ്യത്തിന് വ്യായാമവും ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ പ്രഗ്നന്‍സി ഡയറ്റില്‍ എന്തൊക്കെ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. അതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

മാംസം
പ്രോട്ടീന്റെ കാര്യത്തില്‍ നിര്‍ബന്ധമായും മാസം ഡയറ്റിന്റെ ഭാഗമാക്കുന്നതിന് ശ്രദ്ധിക്കണം. മാത്രമല്ല സിങ്കിന്റെയും സമ്പന്നമായ ഉറവിടമാണ് മാംസം എന്നതില്‍ സംശയം വേണ്ട. ഗര്‍ഭാവസ്ഥയില്‍ ആരോഗ്യത്തോടെ ഇരിക്കുന്നതിന് സഹായിക്കുന്ന ഇരുമ്പ്, ക്രിയാറ്റിന്‍, ബി വിറ്റാമിനുകള്‍ തുടങ്ങിയ മറ്റ് സുപ്രധാന പോഷകങ്ങളെല്ലാം തന്നെ ഇതില്‍ അടങ്ങിയിട്ടുണ്ട്. മാംസം കഴിക്കുന്നതിലൂടെ ശ്രദ്ധിക്കേണ്ടത് ഇത് നല്ലതുപോലെ വേവിച്ച് കഴിക്കാന്‍ ശ്രദ്ധിക്കണം എന്നത് മാത്രമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.
സസ്യാധിഷ്ഠിത പ്രോട്ടീന്‍
പ്രോട്ടീന്‍ ഗര്‍ഭകാലത്ത് മാത്രമല്ല അല്ലാത്ത സമയത്തും ഒഴിവാക്കാനാവാത്തത് തന്നെയാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തേയും കുഞ്ഞിന്റെ വളര്‍ച്ചയേയും സ്വാധീനിക്കുന്നു. അതിന് വേണ്ടി ചെറുപയര്‍, പയര്‍, ബീന്‍സ് എന്നിവയെല്ലാം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. കാരണം ഇതിലെല്ലാം തന്നെ പ്രോട്ടീന്‍, നാരുകള്‍, സിങ്ക് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പോഷക സാന്ദ്രമായ ഭക്ഷണങ്ങള്‍ സലാഡുകള്‍, സ്മൂത്തി, സൂപ്പ് എന്നിവയില്‍ എളുപ്പത്തില്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത് നിങ്ങളുടെ ഭക്ഷണത്തിന്റെ പോഷക മൂല്യം വര്‍ദ്ധിപ്പിക്കുകയും ഗര്‍ഭകാലത്ത് ആവശ്യത്തിന് പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കുകയും ചെയ്യുന്നു.

വിത്തുകള്‍ നിര്‍ബന്ധം
ആരോഗ്യത്തിന് സഹായിക്കുന്ന നിരവധി പോഷകഗുണമുള്ള വിത്തുകള്‍ ഗര്‍ഭകാലത്ത് കഴിക്കണം. അതിന് വേണ്ടി മത്തങ്ങ, സൂര്യകാന്തി എന്നിവ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇവയെല്ലാം തന്നെ സിങ്കിന്റെ കലവറയായതിനാല്‍ പല ആരോഗ്യ പ്രശ്‌നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നു. കൂടാതെ ആരോഗ്യകരമായ കൊഴുപ്പുകള്‍, നാരുകള്‍, ധാതുക്കള്‍ എന്നിവ പോലുള്ള മറ്റ് അവശ്യ പോഷകങ്ങളുടെയും സമ്പന്നമായ ഉറവിടങ്ങളാണ് ഇത്തരം വിത്തുകള്‍. ഗര്‍ഭിണികള്‍ക്ക് പ്രത്യേകിച്ച് മഴക്കാലത്ത് നിര്‍ബന്ധമായും കഴിക്കേണ്ടതാണ്.
പരിപ്പ്, നിലക്കടല
ഗര്‍ഭകാലത്ത് ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി പരിപ്പ്, നിലക്കടല എന്നിവ സൗകര്യപ്രദവും ആരോഗ്യകരവുമായ ലഘുഭക്ഷണങ്ങളില്‍ ചിലതാണ്. സിങ്കിന്റെ കലവറയാണ് പരിപ്പും നിലക്കടലയും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതോടൊപ്പം പരിപ്പ്, കശുവണ്ടി, ബദാം, നിലക്കടല എന്നിവയെല്ലാം നിങ്ങളുടെ സിങ്ക് ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മികച്ച തിരഞ്ഞെടുപ്പുകളാണ്. നാരുകള്‍, മികച്ച കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയ മറ്റ് പ്രധാന പോഷകങ്ങളും എല്ലാം ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ നിങ്ങളുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും സഹായിക്കുന്നതാണ്.

പാലുല്‍പ്പന്നങ്ങള്‍
ആരോഗ്യസംരക്ഷണത്തിന് വേണ്ടി പാലുല്‍പ്പന്നങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഇത് ഗര്‍ഭകാലത്ത് നിങ്ങളുടെ അസ്ഥികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. പാലുല്‍പ്പന്നങ്ങള്‍ സിങ്ക്, പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവയുടെ ഉറവിടമാണ് എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഈ പോഷകങ്ങള്‍ നല്ല എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതോടൊപ്പം തന്നെ ആരോഗ്യമുള്ള ഗര്‍ഭകാലത്തിനും അസ്വസ്ഥതകള്‍ക്കും പരിഹാരം കാണാം.
ധാന്യങ്ങള്‍
ധാന്യങ്ങള്‍ സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. പ്രത്യേകിച്ച് ഗര്‍ഭകാലത്ത് സ്ഥിരമായി ഇവ ഉള്‍പ്പെടുത്തുക. ഗോതമ്പ്, ക്വിനോവ, ഓട്‌സ് തുടങ്ങിയ ധാന്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ഗര്‍ഭകാല അസ്വസ്ഥതകളും ക്ഷീണവും പ്രശ്‌നങ്ങളും ഇല്ലാതാവുന്നു. ഇത് മാത്രമല്ല സിങ്ക് ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിന് ഈ പോഷക സമ്പുഷ്ടമായ ഭക്ഷണ ശീലത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്താവുന്നതാണ്. ദിവസേന ഗര്‍ഭിണികള്‍ ഇവയെല്ലാം കഴിക്കാവുന്നതാണ്.



Click it and Unblock the Notifications












