Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
വിന്റര്‍ ഡയറ്റ്: ഗര്‍ഭത്തിലെ കുഞ്ഞിന് കൂര്‍മ്മബുദ്ധിക്ക് അമ്മക്കാവശ്യം ഇതെല്ലാം
ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗര്‍ഭകാലം എന്നത് എപ്പോഴും അസ്വസ്ഥതകള്‍ നിറക്കുന്നത് തന്നെയാണ്. എത്രയൊക്കെ സുഖകരമായ അനുഭവമാണ് എന്ന് പറഞ്ഞാലും ഗര്‍ഭകാലയളവില്‍ ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഒരിക്കലും നിസ്സാരമല്ല. ശരീരത്തിന് ഈ സമയം ഉണ്ടാവുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും മാനസികമായ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുന്നു. കാരണം ഒരാളുടെ ശരീരത്തിന് ആവശ്യമായ പോഷകം പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഗര്‍ഭകാലത്ത് കുഞ്ഞിന് ലഭിക്കേണ്ട പോഷകങ്ങളും. ഗര്‍ഭിണിയായ കാലത്ത് മാത്രമല്ല ഗര്‍ഭധാരണത്തിന ്ശ്രമിക്കുന്നവരും ഡയറ്റില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നതിന് ശ്രദ്ധിക്കണം.

കാലാവസ്ഥാ മാറ്റങ്ങളും ഗര്‍ഭകാലത്തെ പ്രശ്നത്തിലാക്കുന്നുണ്ട്. പ്രത്യേകിച്ച് ശൈത്യകാലം. കൈകാല്‍ കടച്ചിലുകളും മറ്റ് അസ്വസ്ഥതകളും നിങ്ങളുടെ ആരോഗ്യത്തെ ഈ സമയം കൂടുതല്‍ വഷളാക്കുന്നു. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കി ശരീരത്തിന് ആരോഗ്യവും കരുത്തും നല്കുന്ന കാര്യത്തില്‍ ചില ഭക്ഷണങ്ങള്‍ നമുക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ആരോഗ്യകരമായ ഗര്‍ഭധാരണം ഉറപ്പാക്കാന്‍ സ്ത്രീകള്‍ ശൈത്യകാലത്ത് കഴിക്കാവുന്ന ചില ഭക്ഷണങ്ങള്‍ കൂടി ഡയറ്റില്‍ ഉള്‍പ്പെടുത്തണം. അവ എന്തൊക്കെയെന്ന് നോക്കാം.

തൈര്
തൈര് ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ ധാരാളമടങ്ങിയ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഗര്‍ഭകാലം ഉഷാറാക്കുന്നതിന് വേണ്ടി നമുക്ക് ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കാം. കുഞ്ഞിന്റെ ആരോഗ്യത്തിനും കൃത്യമായ വളര്‍ച്ചക്കും നമുക്ക് തൈര് ഭക്ഷണത്തില്‍ ശീലമാക്കാവുന്നതാണ്. കാരണം ഇതില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യം കുഞ്ഞിനും അമ്മക്കും ഒരുപോലെ ഗുണം ചെയ്യുന്നതാണ്. പ്രധാനമായും ഇതിലുള്ള നല്ല ബാക്ടീരിയകള്‍ നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുകയും തണുപ്പ് കാലത്ത് കൂടുതല്‍ കാണപ്പെടുന്ന യീസ്റ്റ് അണുബാധയെ ഇല്ലാതാക്കുകയും ചെയ്യുന്നു. മാത്രമല്ല നല്ല ദഹനത്തിനും ആരോഗ്യത്തിനും എല്ലാം തൈര് സഹായിക്കുന്നു.

മുട്ട
പ്രോട്ടീന്റെ മികച്ച ഉറവിടം എന്നതിലുപരി അത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന് മറ്റ് ചില ആവശ്യകതകള്‍ കൂടി ഉണ്ട്. ഇത് പാചകം ചെയ്യാന്‍ എളുപ്പമാണെന്നതും സത്യമാണ്. ഗര്‍ഭകാലത്ത് പ്രത്യേകിച്ച് ശൈത്യകാലത്ത് നിങ്ങള്‍ക്ക് മുട്ട ഒരു ശീലമാക്കാവുന്നതാണ്. ഇതില്‍ പ്രോട്ടീന്‍ മാത്രമല്ല കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് സഹായിക്കുന്നു കോളിന്, ല്യൂട്ടിന്‍, വിറ്റാമിനുകള്‍ ബി 12, ഡി, റൈബോഫ്ലേവിന്‍, ഫോളേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും അതോടൊപ്പം തന്നെ കുഞ്ഞിന്റെ എല്ലിന്റെയും പേശികളുടെയും വികാസത്തിന് സഹായിക്കുകയും ചെയ്യുന്നു.

മത്സ്യം
നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ മികച്ചതാണ് മത്സ്യം. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് തന്നെയാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. സാല്‍മണ്‍, ട്യൂണ, അയല, മത്തി തുടങ്ങിയ മത്സ്യങ്ങള്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍, ഡിഎച്ച്എ, ഇപിഎ എന്നിവയുടെ മികച്ച ഉറവിടങ്ങളാണ് എന്നതില്‍ തര്‍ക്കമില്ല. ഇത് ഗര്‍ഭകാലത്ത് ശരീരത്തിലുണ്ടാവുന്ന വീക്കം കുറയ്ക്കാനും ചില രോഗപ്രതിരോധ കോശങ്ങളെ സജീവമാക്കാനും സഹായിക്കും. ഇത് കൂടാതെ കൊഴുപ്പുള്ള മത്സ്യം സിങ്ക്, സെലിനിയം എന്നിവയുടെ ഉറവിടങ്ങളുമാണ്. ഇത് വിറ്റാമിന്‍ ഡിയുടെ അഭാവം പരിഹരിക്കുന്നതിനും സഹായിക്കുന്നു.

നട്സ്
ഡ്രൈഫ്രൂട്സ് വാള്‍നട്ട് എന്നിവ ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കുന്നതാണ് എന്ന് നമുക്കറിയാം. ഇതില്‍ വാല്‍നട്ട്, ബദാം, കശുവണ്ടി, ഈന്തപ്പഴം എന്നിവ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ്. സസ്യ നാരുകള്‍, പ്രകൃതിദത്ത പഞ്ചസാര, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ഡ്രൈഫ്രൂട്സില്‍ ധാരാളംഅടങ്ങിയിട്ടുണ്ട്. പഴങ്ങള്‍ കഴിക്കുന്നതിനേക്കാള്‍ ഗുണങ്ങളാണ് ഇതിനുള്ളത്. കൂടാതെ ഇതില്‍ ഫോളേറ്റ്, പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ അമിതമായി മധുരം ചേര്‍ത്ത തരത്തിലുള്ള നട്സ് കഴിക്കാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം.

മധുരക്കിഴങ്ങ്
ഗുണങ്ങളുടെ കാര്യത്തില്‍ ഒരിക്കലും ഒഴിവാക്കാന്‍ സാധിക്കാത്തതാണ് മധുരക്കിഴങ്ങ്. കാരണം ഇത് ഗര്‍ഭകാലത്തും അല്ലാതേയും ഗുണങ്ങളുടെ കലവറയാണ്. വിറ്റാമിന്‍ എ നിര്‍മ്മിക്കാന്‍ നമ്മുടെ ശരീരം ഉപയോഗിക്കുന്ന ബീറ്റ കരോട്ടിന്‍ എന്ന സസ്യ സംയുക്തം മധുരക്കിഴങ്ങില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ഗര്‍ഭിണികള്‍ക്ക് വിറ്റാമിന്‍ എ പ്രധാനമാണ്. കാരണം ഇത് കോശങ്ങളുടെയും ടിഷ്യൂകളുടെയും വളര്‍ച്ചക്ക് സഹായിക്കുന്നു. മാത്രമല്ല ഇത് ഗര്‍ഭസ്ഥശിശുവിന്റെ ടിഷ്യുവിന്റെ ശരിയായ വികാസത്തിലേക്ക് നയിക്കുന്നു. ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത് മധുരക്കിഴങ്ങിന്റെ ഉപയോഗം 10% മുതല്‍ 40% വരെ വര്‍ദ്ധിപ്പിക്കണം എന്നതാണ്. മധുരക്കിഴങ്ങ് വിറ്റാമിന്‍ എ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്.

പച്ച പച്ചക്കറികള്‍
പച്ച നിറത്തിലുള്ള പച്ചക്കറികള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള സംശയവും കൂടാതെ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. ഇത് ഗര്‍ഭിണികള്‍ക്കും മികച്ച ഗുണങ്ങള്‍ നല്കുന്നു. ബ്രോക്കോളിയും ഇരുണ്ട പച്ച പച്ചക്കറികളായ ഉലുവ ഇല, ചീര എന്നിവയും ശൈത്യകാലത്ത് ഗര്‍ഭിണികള്‍ അവരുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഇതില്‍ ധാരാളം നാരുകള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ എ, കാല്‍സ്യം, ഇരുമ്പ്, ഫോളേറ്റ്, പൊട്ടാസ്യം എന്നിവ ഉള്‍പ്പെടുന്നു. മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഫോളിക് ആസിഡും ഇവ നല്കുന്നു. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് പ്രതിദിനം 400 മൈക്രോഗ്രാം (0.4 മില്ലിഗ്രാം) ഫോളിക് ആസിഡ് ആവശ്യമാണ്. കുഞ്ഞിന്റെ തലച്ചോറിന്റെയും സുഷുമ്നാ നാഡിയുടെയും ജനന വൈകല്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഫോളിക് ആസിഡ് ഉപയോഗിക്കുന്നു.

പയര്‍വര്‍ഗ്ഗങ്ങളും ബീന്‍സും
ഗര്‍ഭിണികള്‍ നിര്‍ബന്ധമായും അവരുടെ ഭക്ഷണത്തില്‍ ചേര്‍ക്കേണ്ട ഒന്നാണ് പയര്‍ വര്‍ഗ്ഗങ്ങളും ബീന്‍സും. ഇത് രണ്ടും ചേര്‍ക്കുന്നതിലൂടെ അത് നിങ്ങളില്‍ പ്രോട്ടീന്‍, നാരുകള്‍, ധാതുക്കള്‍, ഇരുമ്പ്, ഫൈറ്റോകെമിക്കലുകള്‍ എന്നിവയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ കുഞ്ഞിന്റെ ആരോഗ്യത്തിനും കുഞ്ഞിന് ആവശ്യത്തിന് പാല് ഉത്പാദിപ്പിക്കുന്നതിനും വേണ്ടി അമ്മമാരെ സഹായിക്കുന്നു. ബീന്‍സ്, പയര്‍, പയറുവര്‍ഗ്ഗങ്ങള്‍, കടല, നിലക്കടല എന്നിവ പ്രസവ ശേഷവും ഗര്‍ഭകാലത്തും എല്ലാം അമ്മമാര്‍ കഴിക്കണം.

വിറ്റാമിന്‍ സി
വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് നാരങ്ങ, ഓറഞ്ച്, മൂസംമ്പി തുടങ്ങിയ ആരോഗ്യകരമായ ഫലങ്ങള്‍. ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിന് ആവശ്യമായ വിറ്റാമിന്‍ നല്കുന്നു. ഇത് കൂടാതെ ഇത്തരം പഴങ്ങളില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തമായി ചെറുക്കുന്നതിനും ശൈത്യകാല തണുപ്പില്‍ നിന്ന് പരിഹാരം കാണുന്നതനും സഹായിക്കുന്നു. ഇതിലുള്ള ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിവൈറല്‍ ഇഫക്റ്റുകളും നിങ്ങളുടെ ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ലെന്ന് തിരിച്ചറിയുക.



Click it and Unblock the Notifications