Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ആറ്റു നോറ്റുണ്ടാവും കൺമണിയെ ഇല്ലാതാക്കും സമ്മർദ്ദം
ഗർഭകാലം വളരെയധികം ആസ്വദിക്കേണ്ട ഒരു സമയം തന്നെയാണ്. എന്നാൽ പല കാരണങ്ങൾ കൊണ്ടും പലർക്കും ഗർഭകാലം പലപ്പോഴും അൽപം അസ്വസ്ഥതകളുടേതായി മാറുന്നുണ്ട്. അനാവശ്യമായ ആശങ്കകളും മാനസിക സമ്മർദ്ദവും എല്ലാം പലപ്പോഴും വെല്ലുവിളിയായി മാറുന്നുണ്ട്. മാനസികമായും ശാരീരികമായും പല വിധത്തിലുള്ള മാറ്റങ്ങൾ നിങ്ങളുടെ ഗർഭകാലത്ത് ഉണ്ടാവുന്നുണ്ട്. എന്നാൽ ഇതിനെ പോസിറ്റീവ് ആയി കാണുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ചിലരിലെങ്കിലും ഉണ്ടാവുന്ന അനാവശ്യ ആശങ്കകൾ പങ്കു വെക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അല്ലെങ്കിൽ അത് ഡിപ്രഷനിലേക്കും സ്ട്രെസ്സിലേക്കും എത്തുന്നതിനുള്ള സാധ്യതയുണ്ട്.
ഗർഭകാലത്ത് അനുബന്ധിച്ച് ഉണ്ടാവുന്ന ഒന്നാണ് സ്ട്രെസ്, അഥവാ മാനസിക സമ്മർദ്ദം. അത് നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല കുഞ്ഞിന്‍റെ ആരോഗ്യത്തിനും വളരെയധികം ദോഷം ചെയ്യുന്നുണ്ട്. ഗർഭകാലത്തുണ്ടാവുന്ന സ്ട്രെസ്സ് അബോര്‍ഷനിലേക്ക് എത്തുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. അബോർഷന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് പലപ്പോഴും മാനസിക സമ്മർദ്ദം. കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഗർഭധാരണവും അബോർഷനും
സൈക്കോസോമാറ്റിക് മെഡിസിനിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ കടുത്ത മാനസിക സമ്മർദ്ദവും ഗർഭം അലസലും തമ്മിൽ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ഗർഭകാലത്ത് 6.9 ശതമാനം പേരും മാനസിക സമ്മർദ്ദം ഉണ്ടാവുന്നുണ്ടെന്നും ഇതിൽ 4.7 ശതമാനം പേരും ഗർഭം അലസുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട് എന്നുമാണ് കണക്ക്. ഇവരിൽ പലർക്കും ഗർഭത്തിന്‍റെ ആദ്യമാസത്തിലാണ് അബോർഷൻ സംഭവിക്കുന്നത്. അബോർഷൻ സംഭവിക്കാത്തവരിൽ കുഞ്ഞിന് തൂക്കക്കുറവ് കാണിക്കുകയും ചെയ്യുന്നുണ്ട്.

സമ്മര്‍ദ്ദം മാത്രമല്ല
മാനസിക സമ്മർദ്ദം മാത്രമല്ല അബോർഷന് കാരണമാകുന്നത. അമേരിക്കൻ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റുകൾ പറയുന്നത്, ഗർഭം അലസുന്നതിന്റെ പകുതിയോളം അസാധാരണമായുണ്ടാവുന്ന ക്രോമസോമുകളുടെ എണ്ണം മൂലമാണ്. സാധാരണയായി, ഒരു കുഞ്ഞിന് അണ്ഡത്തിൽ നിന്ന് 23 ക്രോമസോമുകളും ശുക്ലത്തിൽ നിന്ന് 23 ക്രോമസോമുകളും ലഭിക്കും. ചിലപ്പോൾ, അണ്ഡം അല്ലെങ്കിൽ ശുക്ലത്തില്‍ നിന്ന് വ്യത്യസ്ത എണ്ണം ക്രോമസോമുകളാണ് ഉണ്ടാവുന്നത് എന്നുണ്ടെങ്കിൽ അതിനർത്ഥം കുഞ്ഞ് സാധാരണഗതിയിൽ വളരുന്നില്ല എന്നതാണ്. ഇതിന്‍റെ ഫലമായും അബോർഷൻ സംഭവിക്കാവുന്നതാണ്.

കൃത്യമായ വിശദീകരണം
എന്നാൽ കൃത്യമായ വിശദീകരണം ഇത്തരം കാര്യങ്ങൾക്ക് പിന്നിൽ ഇല്ല എന്നാണ് പറയുന്നത്. കാരണം മാനസിക സമ്മര്‍ദ്ദം നിങ്ങൾക്കിടയിലേക്ക് എത്തിയാൽ അത് അബോര്‍ഷന് കാരണമാകുന്നില്ല എന്ന് ഒരു വിഭാഗം വിശദീകരിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ക്രോമസോമൽ അബ്നോർമാലിറ്റി പലപ്പോഴും നിങ്ങളുടെ അബോർഷന്‍റെ പ്രധാന കാരണമാണ്. എന്നാൽ പലപ്പോഴും അബോര്‍ഷന് മാനസിക സമ്മർദ്ദം എന്ന ഘടകവും ഒരു പ്രധാന കാരണം തന്നെയാണ്. അതുകൊണ്ട് പരമാവധി ഗര്‍ഭകാലത്ത് സ്ട്രെസ് കുറക്കുയാണ് ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

മാനസിക സമ്മർദ്ദം കുറക്കാന്‍
മാനസിക സമ്മർദ്ദം കുറക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് എന്ന് നോക്കാവുന്നതാണ്. പ്രത്യേകിച്ച് ഗർഭകാലത്ത് പല വിധത്തിലുള്ള അസ്വസ്ഥതകൾ നിങ്ങളെ തേടിയെത്തുന്നുണ്ട്. പലപ്പോഴും ഹോർമോൺ ബാലൻസ് ഉണ്ടാവുന്നതാണ് മാനസിക സമ്മർദ്ദത്തിന്‍റെ പ്രധാന കാരണം. മാനസിക സമ്മർദ്ദത്തിന് തടയിടുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്. ഇനി പറയുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ആരോഗ്യകരമായ ഭക്ഷണം
ആരോഗ്യകരമായ ഭക്ഷണം ആണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചാൽ ഗർഭസ്ഥശിശുവിനും അമ്മക്കും ആരോഗ്യം നൽകുന്നുണ്ട്. അതിലുപരി അത് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുന്ന പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നല്ല ഡയറ്റ് ഭക്ഷണം എന്നിവയെല്ലാം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സ്ട്രെസ്സ് ഇല്ലാതാക്കുന്നതിന് ഭക്ഷണത്തിന് സാധിക്കുന്നുണ്ട്.

പാട്ടു കേള്‍ക്കുക
മാനസിക സമ്മർദ്ദത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി പാട്ട് കേൾക്കേണ്ടത് വളരെയധികം അത്യാവശ്യമുള്ള ഒന്നാണ്. എന്നാൽ മാനസിക സമ്മർദ്ദത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും പാട്ടു കേൾക്കാവുന്നതാണ്. ഇത് അമ്മക്കും കുഞ്ഞിനും ആരോഗ്യത്തിനും നല്ല മാനസിക അന്തരീക്ഷം നിലനിർത്തുന്നതിന് സഹായിക്കുന്നുണ്ട്. പാട്ട് കേൾക്കുന്നത് മാത്രമല്ല വായിക്കുന്നതും ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

യോഗ ചെയ്യാം
യോഗ ചെയ്യുന്നതും മാനസിക സമ്മർദ്ദത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് . മാത്രമല്ല ഇത് പ്രസവം എളുപ്പമാക്കുന്നതിനും പ്രസവത്തിന് ശേഷം ഉണ്ടാവുന്ന അനാരോഗ്യത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ഓരോ അവസ്ഥയിലും നിങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതാക്കി നല്ല ഗർഭകാലം ആക്കുന്നതിന് യോഗ സഹായിക്കുന്നുണ്ട്.



Click it and Unblock the Notifications
