For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭകാലത്ത് ഇടതുവശം ചേർന്ന് ഉറങ്ങണം, കാരണം ഇതാണ്

|

ഗർഭകാലത്ത് പലർക്കും ഉറക്കം കിട്ടുന്നില്ലെന്ന പരാതി സാധാരണമാണ്. പ്രത്യേകിച്ച് ആദ്യ ട്രൈമസ്റ്ററിൽ ഉള്ള ഉറക്കമില്ലായ്മ. ഇത് പലപ്പോഴും പല കാരണങ്ങൾ കൊണ്ടും സംഭവിക്കുന്നതാണ്. ഗർഭത്തിന്‍റെ ആദ്യ മൂന്ന് മാസങ്ങളിൽ പലപ്പോഴും പല വിധത്തിലുള്ള ശാരീരിക അസ്വസ്ഥതകൾ സ്ത്രീകളെ ബാധിക്കുന്നത്. ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടിയുള്ള നെട്ടോട്ടത്തിൽ പലപ്പോഴും ഉറക്കമില്ലായ്മ ഒരു വലിയ വെല്ലുവിളിയായി പലരിലും മാറുന്നുണ്ട്. ദഹനക്കുറവ്, ഛർദ്ദി, ഇടക്കിടെയുള്ള മൂത്രശങ്ക, നെഞ്ചെരിച്ചിൽ ഇവയെല്ലാം പലപ്പോഴും നിങ്ങളുടെ ഉറക്കത്തെ ഇല്ലാതാക്കുന്നുണ്ട്.

Most read: ഒഴിവാക്കാനാവാത്ത ആദ്യമാസ അബോർഷന്‍റെ കാരണം

ഏത് സ്ത്രീകളും ഗർഭകാലത്ത് ആശ്വാസത്തോടെ സമാധാനത്തോടെ ഉറങ്ങുന്നതിന് വേണ്ടിയാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഇത് ഒരു കാരണവശാലും ഇവർക്ക് അനുവദിച്ച് കിട്ടുന്നില്ലെന്നതാണ് മറ്റൊരു പ്രശ്നം. 78% ഗര്‍ഭിണികളും ഗർഭകാലത്ത് അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഉറക്കമില്ലായ്മ. എന്തൊക്കെ കാരണങ്ങൾ ഇതിന് പിന്നിലുണ്ട് എന്ന് നിങ്ങൾക്കറിയാമോ? എത്രയൊക്കെ ക്ഷീണമുണ്ടെങ്കിലും നിങ്ങൾക്ക് ഉറങ്ങാൻ സാധിച്ചില്ലെങ്കിൽ അതിന് പിന്നിൽ പല വിധത്തിലുള്ള കാരണങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്നും ഏത് വശം തിരിഞ്ഞ് ഉറങ്ങുന്നതാണ് ഗർഭകാലത്ത് ആരോഗ്യം നൽകുന്നത് എന്നും നമുക്ക് നോക്കാം.

എപ്പോഴും ക്ഷീണം

എപ്പോഴും ക്ഷീണം

എപ്പോഴും ക്ഷീണം തോന്നുന്ന അവസ്ഥയാണ് നിങ്ങളി‍ൽ പലപ്പോഴും ഗർഭകാലത്ത് ഉണ്ടാവുന്നത്. എന്നാൽ ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി ഉറങ്ങാം എന്ന് വെച്ചാൽ ഉറക്കം വരാത്ത അവസ്ഥയും പല ഗർഭിണികളിലും ആദ്യമാസങ്ങളില്‍ കാണപ്പെടുന്നുണ്ട്. ഗർഭത്തിന്‍റ ആദ്യ മാസങ്ങളിൽ പ്രൊജസ്റ്റിറോണിൽ ഉണ്ടാവുന്ന മാറ്റങ്ങളാണ് പലപ്പോഴും ഉറക്കമി‌ല്ലായ്മക്ക് കാരണമാകുന്നത്. അതുകൊണ്ട് ഇത് അത്ര വലിയ പ്രശ്നമാക്കി എടുക്കേണ്ടതില്ല. ഹോർമോണ്‍ മാറ്റങ്ങൾ ഗർഭകാലത്ത് വളരെയധികം ഉണ്ടാവുന്നുണ്ട് എന്നത് തന്നെയാണ് ഏറ്റവും അധികം ശ്രദ്ധിക്കേണ്ട കാര്യം. ഇതെല്ലാം പലപ്പോഴും നിങ്ങളിൽ ഉറക്കമില്ലായ്മ പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്.

ശാരീരിക അസ്വസ്ഥതകൾ

ശാരീരിക അസ്വസ്ഥതകൾ

ഗർഭിണിയായിക്കഴിഞ്ഞാൽ ഉടനേ തന്നെ ശരീരത്തിൽ പ്രത്യക്ഷത്തിൽ മാറ്റങ്ങൾ വരുന്നുണ്ട്. ഹോർമോണ്‍ മാറ്റങ്ങൾ പലപ്പോഴും സ്തനങ്ങളിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. വയറ്റിലും ചെറിയ രീതിയിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തിൽ പ്രതിസന്ധികൾ ഉണ്ടാവുമ്പോൾ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഒരു വശത്തേക്ക് ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. ഇത് നിങ്ങളുടെ വളർന്നു വരുന്ന കുഞ്ഞിന്‍റെ ആരോഗ്യത്തേയും വർദ്ധിപ്പിക്കുന്നുണ്ട്. സ്തനങ്ങളുടെ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് അതനുസരിച്ച് ധരിക്കാവുന്ന ബ്രാ വാങ്ങുന്നതിന് ശ്രദ്ധിക്കുക.

ഇടക്കിടെയുള്ള മൂത്രശങ്ക

ഇടക്കിടെയുള്ള മൂത്രശങ്ക

ഇടക്കിടെയുള്ള മൂത്രശങ്ക ഗര്‍ഭകാലത്ത് സാധാരണമാണ്. ഗർഭപാത്രത്തിന്‍റെ വലിപ്പം ഓരോ ദിവസവും വർദ്ധിക്കുന്നതിലൂടെ അത് പലപ്പോഴും നിങ്ങളുടെ ബ്ലാഡറിൽ സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ സാധാരണ ഗർഭാവസ്ഥയിൽ സംഭവിക്കുന്നതാണ്. ഇത് ഇടക്കിടക്ക് മൂത്രശങ്ക ഉണ്ടാക്കുന്നതിലേക്ക് ആണ് എത്തിക്കുന്നത്. ഇത് നിങ്ങളുടെ ഉറക്കത്തിന് ഭംഗം വരുത്തുകയും പലപ്പോഴും ഉറക്കമില്ലായ്മ പോലുള്ള അസ്വസ്ഥതകളിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ഉറങ്ങാൻ പോവുന്നതിന് മുൻപ് മാത്രം വെള്ളം കുറച്ച് കുടിക്കുക. എന്നാൽ പകൽ നേരങ്ങളിൽ ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കണം.

 മനം പിരട്ടൽ

മനം പിരട്ടൽ

മനം പിരട്ടൽ സാധാരണ ആദ്യ ട്രൈമസ്റ്ററില്‍ ഉണ്ടാവുന്നുണ്ട്. എന്നാൽ ഇത് നിങ്ങളുടെ ഉറക്കത്തെ ഇല്ലാതാക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയം വേണ്ട. ഇതിൻറെ ഫലമായി പലരിലും പ്രമേഹത്തിന്‍റെ അളവ് ക്രമാതീതമായി കുറയുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. ഇതിന് പരിഹാരം കാണുന്നതിന് എന്തെങ്കിലും തരത്തിലുള്ള ഹെർബ്സ് മണപ്പിക്കുന്നത് നല്ലതാണ്. മാത്രമല്ല അക്വപ്രഷര്‍ ചെയ്യുന്നതും നല്ലതു പോലെ വശം ചരിഞ്ഞ് കിടക്കുന്നതും മനം പിരട്ടൽ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചിൽ പലപ്പോഴും നിങ്ങളിൽ ഉറക്കമില്ലായ്മ പോലുള്ളവ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഗർഭകാലത്ത് അൽപം ശ്രദ്ധിക്കാവുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും ശ്രദ്ധിക്കാവുന്നതാണ്. ഒരിക്കലും ഭക്ഷണ കാര്യത്തിൽ അലസത കാണിക്കരുത്. ഇത് പലപ്പോഴും നെഞ്ചെരിച്ചിൽ വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഉറങ്ങാൻ പോവുന്നതിന് തൊട്ടു മുൻപ് ഒരു കാരണവശാലും ഭക്ഷണം കഴിക്കരുത്. മാത്രമല്ല ഭക്ഷണം കഴിച്ച് ഒരു കാരണവശാലും മലർന്ന് കിടന്ന് ഉറങ്ങരുത്. ഭക്ഷണം കഴിഞ്ഞ് ചരിഞ്ഞ് കിടന്ന് വേണം ഉറങ്ങേണ്ടത്. ഇത് മാത്രമല്ല ഗർഭകാലത്ത് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല ഉറക്കം ലഭിക്കും എന്നും ഉറങ്ങേണ്ട പൊസിഷൻ ഏതാണെന്നും നോക്കാവുന്നതാണ്.

 ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നത്

ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നത്

ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നതാണ് നിങ്ങളുടെ ഗർഭകാലം പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നത്. ഇടത് വശം ചേർന്ന് കിടക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. വലതു വശം ചേർന്ന് കിടക്കുന്നത് നിങ്ങളുടെ കരളിന് ചെറിയ രീതിയിൽ സമ്മർദ്ദം ഉണ്ടാക്കുകയും ഇത് ഒഴിവാക്കാനാണ് പലപ്പോഴും ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. ഇടത് വശം ചേർന്ന് കിടക്കുന്നതിലൂടെ അത് ഗർഭപാത്രത്തിലെ കുഞ്ഞിന് ആവശ്യത്തിന് ഓക്സിജനും പ്ലാസന്‍റ വഴി ലഭിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. എന്നാൽ ഇടക്ക് വലത് വശം ചരിഞ്ഞും കിടക്കാവുന്നതാണ്. എന്നാൽ ഇത് ശീലമാക്കുന്നത് നല്ലതല്ല എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്.

 മലർന്ന് കിടക്കുന്നത്

മലർന്ന് കിടക്കുന്നത്

മലർന്ന് കിടന്ന് ഉറങ്ങുന്നത് ഗർഭകാലത്ത് നല്ലതല്ല. ഇത് നിങ്ങളുടെ ഗർഭപാത്രത്തിന്‍റെ പ്രഷറും വളരുന്ന കുഞ്ഞിന്‍റെ പ്രഷറും പലപ്പോഴും നിങ്ങളുടെ പുറംഭാഗത്തെ പേശികൾക്ക് കൂടുതൽ സമ്മർദ്ദം നൽകുന്നു. ഇത് പലപ്പോഴും പ്രധാനപ്പെട്ട രക്തക്കുഴലുകൾക്ക് തടസ്സവും അതിലൂടെ നിങ്ങൾക്ക് പുറം വേദന ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ചിലരിൽ ഹെമറോയ്ഡ്സ് പോലുള്ള അസ്വസ്ഥതകൾക്കുള്ള സാധ്യതയും മലബന്ധവും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് അൽപം ശ്രദ്ധിക്കാവുന്നതാണ്. ഇടക്ക് കിടക്കുന്നത് കൊണ്ട് പ്രശ്നമില്ല. എന്നാൽ ഇത് സ്ഥിരമാക്കുന്നത് അൽപം ശ്രദ്ധിക്കാവുന്നതാണ്. പുറം വേദന ഒഴിഞ്ഞ സമയമില്ല എന്ന് പരാതി പറയുന്നവർ മലർന്ന് കിടന്ന് ഉറങ്ങുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണം.

English summary

Safe Sleeping Positions during First Trimester of Pregnancy

In this article we are discussing about the safe sleeping position during first trimester. Take a look.
Story first published: Wednesday, November 27, 2019, 13:03 [IST]
X