Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഗര്‍ഭിണിയാണോ, വേനലിലെ തളര്‍ച്ചയകറ്റാം, ഷുഗറും, തൈറോയ്ഡും, അണുബാധയും പ്രതിരോധിക്കാനും ഡയറ്റ്
ഗര്‍ഭകാലം എന്നത് വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു സമയം തന്നെയാണ്. ഇത്തരം അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ പല കാര്യങ്ങളും ഉണ്ട്. പ്രത്യേകിച്ച് സംഭവിക്കുന്ന കാലാവസ്ഥാ മാറ്റങ്ങളില്‍ നാം വളരെയധികം ശ്രദ്ധിക്കണം. കാരണം രോഗപ്രതിരോധ ശേഷി വളരെയധികം കുറഞ്ഞ അവസ്ഥയാണ് ഗര്‍ഭകാലത്തുണ്ടാവുന്നത്. അതുകൊണ്ട് തന്നെ രോഗങ്ങള്‍ വളരെ എളുപ്പത്തില്‍ നിങ്ങളെ പിടികൂടുന്നു. ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമ്മള്‍ ചില മുന്‍കരുതലുകളും ഭക്ഷണനിയന്ത്രണവും വരുത്തേണ്ടതുണ്ട്. സമ്മര്‍ ഡയറ്റ് എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യം കൃത്യമായി നിലനിര്‍ത്തുന്നതിന് വേണ്ടി വേനല്‍ക്കാലം നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നത് എല്ലാവരും അറിഞ്ഞിരിക്കണം.

ഗര്‍ഭിണിയായ സ്ത്രീ സ്വന്തം ആരോഗ്യത്തിലും ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് വേനലില്‍, അതുകൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും എല്ലാം വളരെ പ്രധാനപ്പെട്ടതാണ്. ഗര്‍ഭകാല പരിചരണത്തില്‍ ഭക്ഷണത്തിനുള്ള പങ്ക് നിസ്സാരമല്ല. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. ധാരാളം വെള്ളം കുടിക്കുന്നതിന് പുറമേ കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതുമായ ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ആദ്യം കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് നോക്കാം.

മുട്ട
ഗര്‍ഭകാലം പോഷകങ്ങളും വിറ്റാമിനുകളും ശരീരത്തിന് ആവശ്യത്തിന് വേണം. ഇതില്‍ മുട്ട നിങ്ങളുടെ ആരോഗ്യത്തിന് വളരെ അത്യന്താപേക്ഷിതമാണ് എന്നത് ആദ്യം തിരിച്ചറിയേണ്ടതാണ്. ഗര്‍ഭകാലത്ത് കുഞ്ഞിന്റെ വളര്‍ച്ചക്കും വികാസത്തിനും ടിഷ്യൂ വളര്‍ച്ചക്കും എല്ലാം മുട്ട അനിവാര്യമാണ്. ഇത് കൂടാതെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആന്റിബോഡികളുടെ ഉത്പാദനത്തിനും മികച്ചതാണ് പ്രോട്ടീന്‍. കുഞ്ഞിന്റെ അസ്ഥികളുടേയും പേശികളുടേയും വളര്‍ച്ചക്കും മുട്ട വളരെ അത്യാവശ്യമാണ്. കോളിന്‍, ല്യൂട്ടിന്‍, വൈറ്റമിന്‍ ബി12, ഡി, റൈബോഫ്‌ലേവിന്‍, ഫോളേറ്റ് എന്നിവയും മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.. അതുകൊണ്ട് ഗര്‍ഭിണികള്‍ വേനല്‍ക്കാലത്തും മുട്ട ശീലമാക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു.

ഇലക്കറികള്‍
കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിനും പല രോഗാവസ്ഥകളെ പ്രതിരോധിക്കുന്നതിനും ഗര്‍ഭകാലത്ത് ഇലക്കറികള്‍ ധാരാളം കഴിക്കേണ്ടതാണ്. വിറ്റാമിന്‍ സി, ഇ, കെ എന്നിവ ധാരാളം ഇലക്കറികളില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ഫൈബറിന്റെ കലവറയാണ് ഇത്. സാലഡുകള്‍, കറികള്‍, തോരന്‍ എന്നിവയെല്ലാം സ്ഥിരമായി ഇലക്കറികള്‍ ഉപയോഗിച്ച് ഭക്ഷണത്തില്‍ എത്തിക്കേണ്ടതാണ്. ഇവയില്‍ കലോറിയും കുറവായതിനാല്‍ അമിതവണ്ണത്തെ പേടിക്കുകയും വേണ്ട. എല്ലാ വിധത്തിലുള്ള അസ്വസ്ഥതകളും ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് ഇലക്കറികള്‍ ശീലമാക്കാവുന്നതാണ്.

ധാന്യങ്ങള്‍
ഗര്‍ഭാവസ്ഥയില്‍ പ്രത്യേകിച്ച് വേനലില്‍ നിങ്ങള്‍ ധാന്യങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കണം. ഇതിന്റെ ഫലമായി ശരീരത്തിന് ആവശ്യത്തിന് കാര്‍ബോഹൈഡ്രേറ്റ് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന കാര്യത്തിലും മികച്ചതാണ് ധാന്യങ്ങള്‍. ഇവയെല്ലാം നിങ്ങള്‍ വേനലില്‍ ശീലമാക്കുന്നത് ക്ഷീണത്തേയും കുറക്കുന്നതിന് സഹായിക്കുന്നു. വിറ്റാമിന്‍ ബി, ധാതുക്കള്‍, നാരുകള്‍ എന്നിവയുടെ ഉറവിടമാണ് ധാന്യങ്ങള്‍.

നട്‌സ്
നട്‌സ് എന്തുകൊണ്ടും ശീലമാക്കേണ്ട ഒന്നാണ് എന്നതില്‍ സംശയം വേണ്ട. കാരണം ഇത് കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചക്കും കൂടാതെ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ആരോഗ്യമുള്ള പ്ലാസന്റ് നിലനില്‍ക്കുന്നതിനും മികച്ചതാണ് നട്‌സ്. അണ്ടിപ്പരിപ്പ് ഡ്രൈഫ്രൂട്‌സ് എന്നിവയെല്ലാം ഡയറ്റിന്റെ ഭാഗമാക്കുക. മാത്രമല്ല ഫ്‌ളാക്‌സ് സീഡുകള്‍, നിലക്കടല എണ്ണ, ഒലിവ് ഓയില്‍ തുടങ്ങിയവയെല്ലാം ഭക്ഷണ പാകം ചെയ്യുന്നതില്‍ ചേര്‍ക്കുകയും വേണം. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം സഹായിക്കുന്നതാണ് ഗര്‍ഭകാലത്ത്.

സിട്രസ് പഴങ്ങള്‍
സിട്രസ് പഴങ്ങള്‍ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അതീവ ഗുണങ്ങള്‍ നല്‍കുന്നു. വിറ്റാമിന്‍ സിയുടെ കാര്യത്തില്‍ ഒരിക്കലും നമ്മള്‍ വീഴ്ച വരുത്താന്‍ പാടുള്ളതല്ല. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ് എന്നതാണ് സത്യം. രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിനും വേനല്‍ക്കാലത്ത് ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനും ശരീരത്തിലെ നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിനും സിട്രസ് പഴങ്ങള്‍ സഹായിക്കുന്നു. ഗര്‍ഭകാലത്തുണ്ടാവുന്ന പല അസ്വസ്ഥതകളും ഇല്ലാതാക്കി ആരോഗ്യത്തിന് മികച്ച രീതിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് നിങ്ങള്‍ക്ക് സഹായിക്കുന്നതാണ് സിട്രസ് പഴങ്ങള്‍. എന്നാല്‍ ഗര്‍ഭകാലത്ത് നിര്‍ബന്ധമായും പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ഒഴിവാക്കേണ്ടവ
ഡയറ്റില്‍ വേനല്‍ക്കാലത്ത് ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ പോലെ തന്നെ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളും ഉണ്ട്. അവയില്‍ വരുന്നതാണ് മധുരമുള്ള പാനീയങ്ങള്‍, സോഡ, ഷേക്‌സ്, മറ്റ് കാര്‍ബൊണേറ്റഡ് ഡ്രിങ്കുകള്‍ എന്നിവയെല്ലാം. ഇത്തരം വസ്തുക്കള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ പഞ്ചസാര കൂടിയതും കുറഞ്ഞതുമായ എല്ലാ വിധത്തിലുള്ള സോഡകള്‍, മധുരമുള്ള ഭക്ഷണങ്ങള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുക, കാരണം അവയില്‍ കലോറി കൂടുതലാണ് എന്ന് മാത്രമല്ല അവ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു എന്നുള്ളതാണ് സത്യം. നിര്‍ജ്ജലീകരണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യണം. അതുകൊണ്ട് തന്നെ കാപ്പിയും ചായയും നിര്‍ബന്ധമായും ഒഴിവാക്കുക. ഇവയിലെ കഫീന്‍ കുഞ്ഞിന് ദോഷം ചെയ്യുന്നത് കൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. കൂടാതെ ദോഷം ശീലങ്ങളെ പൂര്‍ണമായും ഒഴിവാക്കുന്നതിനും ശ്രദ്ധിക്കുക. വേനലില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്താല്‍ ഗര്‍ഭകാലവും ആരോഗ്യകരമാക്കാം.



Click it and Unblock the Notifications