Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ആര്‍ത്തവമോ അബോര്‍ഷനോ: ചെറിയ ലക്ഷണങ്ങള്‍ വരെ ശ്രദ്ധിക്കണം
നിങ്ങളില്‍ ഗര്‍ഭധാരണം സംഭവിച്ചു എന്ന് പറയുമ്പോള്‍ ആദ്യം കാണപ്പെടുന്ന ലക്ഷണമാണ് ആര്‍ത്തവം തെറ്റുന്നത്. ആര്ത്തവക്രമക്കേടുള്ളവരില് പക്ഷേ ഈ ലക്ഷണം മനസ്സിലാവണം എന്നില്ല. എന്നാല്‍ കൃത്യമായ ആര്‍ത്തവം ഉള്ളവരാണെങ്കില്‍ ആര്‍ത്തവം തെറ്റി ആദ്യത്തെ ഒരാഴ്ചക്ക് ശേഷം തന്നെ കൃത്യമായ ഫലം ലഭിക്കുന്നു. എന്നാല്‍ ഗര്‍ഭധാരണം പ്രതീക്ഷിച്ചിരിക്കുന്ന ചിലരെങ്കിലും ചില അവസരങ്ങളില്‍ ആര്‍ത്തവത്തെ സമീപിക്കേണ്ടതായി വരുന്നു. എന്നാല്‍ ചിലരില്‍ അത് അബോര്‍ഷനെന്ന പ്രശ്നമായിരിക്കാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കണം.

ഗര്‍ഭധാരണം പ്രതീക്ഷിക്കുന്നവര്‍ക്ക് പലപ്പോഴും ആര്‍ത്തവം വൈകുകയും പിന്നീട് പോസിറ്റീവ് പ്രഗ്നന്‍സി ടെസ്റ്റ് ലഭിക്കുകയും ചെയ്താല്‍ ഗര്‍ഭധാരണം ഉറപ്പിക്കാം. എന്നാല്‍ അതിന് ശേഷം നിങ്ങള്‍ക്ക് ആര്ത്തവമുണ്ടാവുന്നതിനുള്ള സാധ്യത ഇല്ല എന്ന് പറയാം. പക്ഷേ പിന്നീട് നിങ്ങള്‍ക്ക് രക്തസ്രാവം ഉണ്ടായാല്‍ അത് അല്പം ശ്രദ്ധിക്കണം. കാരണം ഇത് ഒരു അബോര്ഷന് സാധ്യതയെയാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. ഇനി ആര്‍ത്തവം പ്രതീക്ഷിക്കുന്നവര്‍ക്ക് ആര്‍ത്തവ തീയ്യതിയുടെ മുന്‍പ് സ്പോട്ടിംങ് ഉണ്ടായാലും പലരും ആര്‍ത്തവമാണെന്ന് കരുതി നിസ്സാരമാക്കുന്നു. എന്നാല്‍ ആ സ്പോട്ടിംങ് രണ്ട് ദിവസത്തില്‍ കൂടുതല്‍ ഉണ്ടാവില്ല എന്ന് മാത്രമല്ല നിങ്ങള്‍ ഗര്ഭിണിയായിരിക്കുകയും ചെയ്യും. ഇത്തരത്തില്‍ നിരവധി കണ്ഫ്യൂഷന് ആര്‍ത്തവവും ഗര്‍ഭധാരണവും തമ്മിലുണ്ട്. അറിയാന്‍ വായിക്കൂ.

ഗര്‍ഭധാരണവും അബോര്‍ഷനും
ഗര്‍ഭധാരണവും അബോര്‍ഷനും സ്ത്രീകളില്‍ വളരെയധികം ആശങ്കയുണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ഓരോ സമയവും ഓരോ ആഴ്ചയും മുന്നോട്ട് പോവുന്നതിന്. പ്രത്യേകിച്ച് മുന്‍പ് അബോര്ഷന് സംബന്ധിച്ച സ്ത്രീകളില്‍ പ്രത്യേക ആശങ്ക തന്നെ നിലനില്ക്കുന്നു. ഗര്‍ഭം ധരിച്ചു എന്ന് വിചാരിക്കുന്ന അവസ്ഥയില്‍ തന്നെ സംഭവിക്കുന്ന ഒന്നാണ് ഗര്‍ഭം അലസല്‍. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ സ്ത്രീകളില്‍ പലപ്പോഴും ആശങ്കയുണ്ടായിരിക്കും. ആദ്യ ട്രൈമസ്റ്ററിലാണ് അബോര്ഷന് ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത്. ഈ സമയത്ത് പലപ്പോഴും ആര്‍ത്തവവും അബോര്‍ഷനും തിരിച്ചറിയാന്‍ സാധിക്കുകയില്ല.

ആര്‍ത്തവവും അബോര്‍ഷനും
ആര്‍ത്തവവും അബോര്‍ഷനും തമ്മില്‍ വളരെയധികം വ്യത്യാസമുണ്ട്. ഗര്‍ഭധാരണത്തിന്റെ ഏത് ഘട്ടത്തിലും രക്തസ്രാവമോ സ്പോട്ടിംങോ ഉണ്ടായാല്‍ വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും നേരത്തെയുള്ള ഗര്‍ഭം അലസലില്‍ ഇതിനെക്കുറിച്ച് പലരും ബോധവാന്മാരായിരിക്കില്ല എന്നതാണ് സത്യം. ആദ്യ ഘട്ടത്തിലാണ് ഗര്‍ഭം അലസുന്നത് എന്നുണ്ടെങ്കില്‍ ഇവരില്‍ ആര്‍ത്തവത്തിന് സമാനമായ രക്തസ്രാവം തന്നെയാണ് ഉണ്ടാവുന്നത്. ഗര്‍ഭധാരണം സംഭവിച്ച് ടെസ്റ്റ് പോസിറ്റീവ് ആയി രണ്ട് ദിവസം കഴിഞ്ഞിട്ട് ഉണ്ടാവുന്ന ആര്‍ത്തവവും പലരും അനുഭവിച്ചിട്ടുള്ളതാണ്. ഇതിനെയാണ് കെമിക്കല്‍ പ്രഗ്നന്‍സി എന്ന് പറയുന്നത്.

എല്ലാ രക്തസ്രാവവും അബോര്‍ഷനല്ല
എന്നാല്‍ ഗര്‍ഭകാലത്തുണ്ടാവുന്ന എല്ലാ രക്തസ്രാവവും ഒരിക്കലും അബോര്‍ഷനായി കണക്കാക്കരുത്. ഇത് പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കാവുന്നതാണ്. ഗര്‍ഭത്തിന്റെ ആദ്യ ട്രൈമസ്റ്ററില്‍ ഉണ്ടാവുന്ന രക്തസ്രാവം പലപ്പോഴും ഇംപ്ലാന്റേഷന് ബ്ലീഡിംങ് എന്നാണ് പറയുന്നത്. ഇത് നിങ്ങളില്‍ ഒരു ബ്രൗണ്‍ നിറത്തിലുള്ള സ്പോട്ടിംങ് മാത്രമാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. അതിന്റെ ലക്ഷണം എന്ന് പറഞ്ഞാല്‍ രക്തസ്രാവം നേരിയതും ഒന്നോ രണ്ടോ ദിവസം മാത്രം നീണ്ടുനില്‍ക്കുന്നതുമായിരിക്കും. ഇത് നിങ്ങള്‍ക്ക് ഒരു പ്രശ്നവും ഉണ്ടാക്കില്ല എന്നതാണ്. എന്നാല്‍ മുന്‍പ് അബോര്ഷന് പോലുള്ളവ ഉണ്ടായിട്ടുള്ളവരാണെങ്കില്‍ ഇത്തരം കാര്യം നിസ്സാരമായി കണക്കാക്കരുത്.

കൂടിയ രക്തസ്രാവം
എന്നാല്‍ ആദ്യത്തെ സ്പോട്ടിംങിന് ശേഷം അടുത്ത ദിവസം തെളിഞ്ഞ ചുവപ്പ് നിറത്തോടെ രക്തസ്രാവം സംഭവിക്കുകയാണെങ്കില്‍ അതിന് അര്‍ത്ഥം നിങ്ങള്‍ ആര്ത്തവകാലഘട്ടത്തിലാണ് എന്നതാണ്. ഈ അവസ്ഥയില്‍ സാധാരണ ആര്‍ത്തവ ലക്ഷണങ്ങള്‍ എല്ലാം തന്നെ നിങ്ങളില്‍ ഉണ്ടാവുന്നു. അടിവയറ്റില്‍ വേദനയും, മസില് ക്രാമ്പ് തുടങ്ങിയ സാധാരണ ആര്‍ത്തവ ലക്ഷണങ്ങള്‍ ഈ രക്തസ്രാവത്തോടൊപ്പം ഉണ്ടാവുന്നു. എന്നാല്‍ ഈ രക്തസ്രാവം അല്പം കനത്തതാണെങ്കില്‍ അതും അല്പം ശ്രദ്ധിക്കണം. കൂടാതെ രക്തസ്രാവത്തിനൊടൊപ്പം കടുത്ത ടിഷ്യൂ, ക്ലോട്ടുകള്‍ എന്നിവ പുറത്തേക്ക് വരുന്നുണ്ടെങ്കിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ നിങ്ങളുടെ ഗര്‍ഭലക്ഷണങ്ങള്‍ എന്ന് കരുതിയിരുന്ന ഛര്‍ദ്ദിയും ഓക്കാനവും ഇല്ലാതാവുകയും ചെയ്യുന്നതോടെ മനസ്സിലാക്കണം നിങ്ങള്‍ അബോര്ഷന് ഘട്ടത്തിലാണ് എന്നത്.

എന്താണ് കെമിക്കല്‍ പ്രഗ്നന്‍സി?
ആര്‍ത്തവമാണോ ഗര്‍ഭമാണോ എന്ന് തിരിച്ചറിയാന്‍ പോലും സമയം നല്‍കാത്ത ഒരു ഗര്‍ഭധാരണമാണ് ഇത്. അഞ്ചില്‍ ഒന്ന് എന്ന കണക്കിലാണ് പലപ്പോഴും കെമിക്കല്‍ പ്രഗ്നന്‍സി സംഭവിക്കുന്നത്. ഇത് അവരുടെ ഗര്‍ഭധാരണത്തിന്റെ കാര്യത്തില്‍ പ്രശ്നമുണ്ടാക്കുന്നു. ഇംപ്ലാന്റേഷന് നടക്കുകയും നിങ്ങളില്‍ പോസിറ്റീവ് പ്രഗ്നന്‍സി ഫലം ലഭിക്കുകയും ചെയ്യുകയും ഇത് പെട്ടെന്ന് ആര്‍ത്തവമായി മാറുകയും ചെയ്യുന്ന അവസ്ഥയാണ് കെമിക്കല്‍ പ്രഗ്നന്‍സി. സാക്ക് രൂപപ്പെടുമെങ്കിലും ബീജസങ്കലനം കൃത്യമായി നടക്കാത്തതും ക്രോമസോം തകരാറുകളും എല്ലാം ഇതിന്റെ കാരണങ്ങളില്‍ ചിലതാണ്. ഇത്തരം അവസ്ഥയില്‍ വൈകിയോ അല്ലെങ്കില്‍ കനത്തതോ ആയ രക്തസ്രാവം തന്നെയാണ് ഏറ്റവും പ്രധാന ലക്ഷണങ്ങളില്‍ ഒന്നായി കണക്കാക്കുന്നത്.

ആദ്യ ട്രൈമസ്റ്ററിലെ അബോര്ഷന്
ആദ്യ ട്രൈമസ്റ്ററിലെ അബോര്ഷന് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. സ്വാഭാവികമായും സംഭവിക്കുന്നതാണ് ഇത്. പലപ്പോഴും അണ്ഡത്തിന്റേയോ ബീജത്തിന്റേയോ ആരോഗ്യക്കുറവ്, ജനിതക തകരാറുകള്‍, ഹോര്‍മോണ്‍ മാറ്റങ്ങള്‍, പ്രൊജസ്റ്റിറോണ്‍ കുറവ്, ഗര്‍ഭപാത്രത്തിനുണ്ടാവുന്ന പ്രശ്നങ്ങള്‍ എന്നിവയെല്ലാം പലപ്പോഴും ആദ്യ ട്രൈമസ്റ്ററില്‍ അബോര്‍ഷനിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ പെടുന്നു. എന്നാല്‍ രണ്ടാം ട്രൈമസ്റ്ററിലും മൂന്നാം ട്രൈമസ്റ്ററിലും അബോര്ഷന് സാധ്യത അല്പം കുറവാണ്. എന്നാല്‍ മുന്‍പ് അബോര്ഷന് സംഭവിച്ചവരെങ്കില് ഗര്‍ഭകാലത്ത് വളരെയധികം ശ്രദ്ധിക്കണം. പിന്നെ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഡോക്ടര്‍ പറയുന്ന കാര്യങ്ങള്‍ മാത്രം കേള്‍ക്കുക, അതുപോലെ ചെയ്യുക എന്നതാണ്. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടായാല്‍ നിങ്ങളുടെ ലക്ഷണങ്ങള്‍ തീവ്രമല്ലെങ്കില്‍പ്പോലും ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കുക.



Click it and Unblock the Notifications
