Latest Updates
-
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഗര്‍ഭകാലത്ത് യോനീഭാഗം നിറം മാറുന്നുവെങ്കില്‍
ഗര്‍ഭകാലത്ത് യോനീഭാഗം നിറം മാറുന്നുവെങ്കില്‍
ഗര്‍ഭകാലത്തു സംഭവിയ്ക്കുന്ന ശരീര മാറ്റങ്ങള്‍ പലതാണ്. ഗര്‍ഭ ധാരണ സമയത്ത് അമ്മയുടെ ശരീരം കുഞ്ഞിനെ ഉള്‍ക്കൊള്ളാന്‍ പാകത്തിന് പല തരത്തിലും മാറുന്നുണ്ട്. ബാഹ്യ മാറ്റങ്ങള്‍ മാത്രമല്ല, ആന്തരിക മാറ്റങ്ങളും ഇത്തരം മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു.
ഗര്‍ഭകാലത്ത് ധാരാളം ഹോര്‍മോണ്‍ മാറ്റങ്ങളുണ്ടാകുന്നു. ഇതു കൊണ്ടു തന്നെ ഗര്‍ഭിണിയില്‍ ഈ സമയത്ത് ചര്‍മത്തിനും മുടിയ്ക്കും ശരീര വലിപ്പത്തിനും അവയവങ്ങള്‍ക്കുമെല്ലാം മാറ്റമുണ്ടാകുന്നതും സാധാരണയാണ്.
സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളില്‍ പോലും ഇത്തരം മാറ്റങ്ങള്‍ സംഭവിയ്ക്കുന്നുണ്ട്. മാറിടത്തിലും എന്തിന് വജൈനയില്‍ പോലും ഇത്തരം മാററങ്ങള്‍ ഉണ്ടാകുന്നു.
പ്രസവശേഷം വജൈനല്‍ മാറ്റങ്ങള്‍ വരുമെന്നത് പലര്‍ക്കും അറിയാവുന്നതാകും. എന്നാല്‍ ഗര്‍ഭ കാലത്തു തന്നെ ഇത്തരം ചില മാറ്റങ്ങള്‍ സംഭവിയ്ക്കുന്നുണ്ട്. ഇത്തരം മാറ്റങ്ങളെ കുറിച്ച്, അതായത് ഗര്‍ഭ കാലത്തു സംഭവിയ്ക്കുന്ന വജൈനല്‍ മാറ്റങ്ങളെ കുറിച്ചറിയൂ,

വജൈനയുടെ നിറം
സാധാരണ രീതിയില്‍ വജൈനയുടെ നിറം പിങ്ക് ആണ്. എന്നാല്‍ ഗര്‍ഭകാലത്ത് ഈ നിറം പര്‍പ്പിള്‍ അല്ലെങ്കില്‍ നീല നിറമായി മാറുന്നതു സാധാരണയാണ്. ഇത് ഗര്‍ഭത്തിന്റെ ഒരു ലക്ഷണം കൂടിയാണ്. ഗര്‍ഭം ആറ് ആഴ്ചകള്‍ ആകുമ്പോള്‍ വജൈന, ലേബിയ, സെര്‍വിക്സ് എന്നിവിടങ്ങളിലെ നിറം മാറുന്നു. ഗര്‍ഭകാലത്ത് രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതാണ് ഇതിനു കാരണമായി പറയുന്നത്.

സ്പോട്ടിംഗ്
ഗര്‍ഭകാലത്ത് ആര്‍ത്തവം നിലയ്ക്കും. എന്നാല്‍ ആദ്യത്തെ മൂന്നു മാസങ്ങളില്‍ സ്പോട്ടിംഗ് കാണുന്നത് പല സ്ത്രീകളിലും കണ്ടു വരുന്നുണ്ട്. ഏതാണ്ട് 50 ശതമാനം സ്ത്രീകളിലും ഇത്തരം സ്പോട്ടിംഗ് കാണാറുണ്ടെന്നാണ് പറയുന്നത്. ഭ്രൂണം ഗര്‍ഭാശയ ഭിത്തിയില്‍ പറ്റിപ്പിടിയ്ക്കുമ്പോള് ഇത്തരം സ്പോട്ടിംഗ് കാണാറുണ്ട്. എന്നാല്‍ ചിലപ്പോള്‍ ഇത് യീസ്റ്റ് ഇന്ഫെക്ഷന് കാരണമുണ്ടാകും. സ്പോട്ടിംഗിനൊപ്പം വേദനയും മസിലുകള്‍ കോച്ചിപ്പിടിയ്ക്കുന്നതു പോലെയുള്ള തോന്നലുമെങ്കി്ല് മെഡിക്കല്‍ സഹായം തേടുക.

വെരിക്കോസ്
സാധാരണ കാലുകളിലാണ് വെരിക്കോസ് വെയിനുകള്‍ കാണപ്പെടുക. എന്നാല്‍ ഗര്‍ഭകാലത്ത് ചില സ്ത്രീകളില്‍ യോനീ ഭാഗത്തും വെരിക്കോസ് വെയിന്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്. 10 ശതമാനം സ്ത്രീകളില്‍ ഇതു കാണാറുണ്ട്. പ്രത്യേകിച്ചും കൂടുതല്‍ തവണ പ്രസവിയ്ക്കുമ്പോള്‍. സാധാരണ രണ്ടാമത്തെ ഗര്‍ഭധാരണം മുതലാണ് ഇതു കണ്ടുവരികയെങ്കിലും ചില സ്ത്രീകളില്‍ ആദ്യ ഗര്‍ഭധാരണ വേളയില്‍ തന്നെ ഇതു കണ്ടു വരാറുണ്ട്.

രക്തപ്രവാഹം
ഗര്‍ഭധാരണ വേളയില്‍ കൂടുതല്‍ രക്തപ്രവാഹമുണ്ടാകുന്നതു കൊണ്ടു തന്നെ വജൈനല്‍ ഭാഗം തടിച്ചതായി അനുഭവപ്പെടാം. എന്നാല്‍ ഇതു ചിലപ്പോള്‍ തോന്നല്‍ മാത്രമാകും. രക്തപ്രവാഹം സെന്സേഷന് കൂട്ടുന്നതു കൂടിയാണ് കാരണമാകുന്നത്. ഇതു കൊണ്ടു തന്നെ ഗര്‍ഭധാരണ വേളയില്‍ ഓര്‍ഗാസ സാധ്യതയും കൂടുതലാണ്. ഇതിനും രക്തപ്രവാഹം തന്നെയാണ് കാരണമാകുന്നതും.

വജൈനല്‍ ഫാര്‍ട്ടിംഗ്
ചില സ്ത്രീകളില്‍ വജൈനല്‍ ഫാര്‍ട്ടിംഗ് വരാറുണ്ട്. അതായത് വജൈനയില്‍ ഈ സമയത്ത് വരുന്ന വായു പുറന്തള്ളപ്പെടുമ്പോള്‍ ഗ്യാസ് പോകുന്ന രീതിയിലെ സൗണ്ടുണ്ടാകും. ഇതാണ് വജൈനല്‍ ഫാര്‍ട്ടിംഗ് എന്നറിയപ്പെടുന്നത്. ഇത് ഗര്‍ഭകാലത്താണ് സാധാരണ ഉണ്ടാകുകയെങ്കിലും വയര്‍ വലുതാകുക, വ്യത്യസ്തമായ സെക്സ് പൊസിഷനുകള്‍, വ്യായാമം, പെല്‍വിക് ഭാഗത്തു കൂടുതല്‍ വ്യായാമം എന്നിവയെല്ലാം ഇത്തരം അവസ്ഥയ്ക്കു വഴിയൊരുക്കുന്നു.

പിഎച്ച്
ഗര്‍ഭകാലത്ത് വജൈനല്‍ ഭാഗത്തെ പിഎച്ച് വ്യത്യാസപ്പെടും. ഇത് വജൈനയുടെ ഗന്ധത്തിലും രുചിയിലുമെല്ലാം മാറ്റമുണ്ടാക്കും. വജൈന കൂടുതല്‍ അസിഡിക്കാകും. വജൈനല്‍ രുചി മെറ്റാലിക്കോ ഉപ്പു രസമോ ആകും. എന്നാല്‍ ഓര്ഗാസമുണ്ടായാല് ഈ രുചി മാറകയും ചെയ്യും. പിഎച്ച് വ്യത്യാസപ്പെടുന്നതിനാല്‍ കൂടുതല്‍ തീക്ഷ്ണമായ ഗന്ധവുമുണ്ടാകും.

യോനീസ്രവം
ഗര്‍ഭകാലത്ത് യോനീസ്രവം വര്‍ദ്ധിയ്ക്കുന്നതും സാധാരണയാണ്. ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ തന്നെയാണ് ഇതിന് ഇട വരുത്തുന്നത്. ചില സമയത്ത് പാല് പോലെയുള്ള ദ്രവം ഗര്‍ഭകാലത്ത് വജൈനയില്‍ നിന്നും ഉല്‍പാദിപ്പിയ്ക്കപ്പെടും. ഇത് ലൂക്കോറിയ എന്നാണ് അറിയപ്പെടുന്നത്. ഇത് വജൈനല്‍ അണുബാധകള്‍ തടയാനുള്ള ശരീരത്തിന്റെ സ്വാഭാവിക വഴിയാണ്. സാധാരണ ഇതിന്റെ നിറം ചാര നിറത്തോടു കൂടിയ വെളുപ്പോ അല്ലെങ്കില്‍ മഞ്ഞ കലര്‍ന്ന വെളുപ്പോ ആണ്. ഈ സ്രവത്തിന്റെ നിറം പച്ച നിറത്തിലോ അതോ കടുത്ത മഞ്ഞ നിറത്തിലോ വന്നാല്‍ ഇത് അണുബാധയുടെ ലക്ഷണവുമാകാം. ചിലപ്പോള്‍ ചൊറിച്ചിലും അനുഭവപ്പെടും. ഇത്തരം ഘട്ടങ്ങളില്‍ മെഡിക്കല്‍ സഹായം അത്യാവശ്യമവുമാണ്.

ഈസ്ട്രജന് ഹോര്‍മോണ്‍
ഗര്‍ഭകാലത്ത് ഈസ്ട്രജന് ഹോര്‍മോണ്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും. ഇതു കൊണ്ടു തന്നെ രോമ വളര്‍ച്ചയും മുടി വളര്‍ച്ചയുമെല്ലാം കൂടുതലാകും. രഹസ്യഭാഗത്തെ രോമ വളര്‍ച്ചയും ഈ സമയത്ത് അധികമായിരിയ്ക്കും. രോമം അധികം പെട്ടെന്നു വളരുന്നത് ഈ ഭാഗത്തെ ചെറുദ്വാരങ്ങളില്‍ തടസമുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇത് ചിലപ്പോള്‍ രോമം ഉള്ളിലേയ്ക്കു വളരാന്‍ സാധ്യതയുണ്ടാക്കും. ഇന്‍ഗ്രോണ്‍ ഹെയര്‍ എന്നു വേണം, പറയാന്‍.

ഗര്‍ഭകാലത്തു വരുന്ന വജൈനല്‍ മാറ്റങ്ങള്‍
ഗര്‍ഭകാലത്തു വരുന്ന വജൈനല്‍ മാറ്റങ്ങള്‍ മിക്കവാറും പ്രസവ ശേഷം പൂര്‍വസ്ഥിതിയിലാകും. ഇതുകൊണ്ടു തന്നെ ഇത്തരം കാര്യങ്ങള്‍ ഓര്‍ത്ത് വിഷമിയ്ക്കേണ്ടതുമില്ല. ഹോര്‍മോണുകളും രക്തപ്രവാഹത്തിലുണ്ടാകുന്ന വര്‍ദ്ധനവുമാണ് ഇത്തരം അവസ്ഥയ്ക്കു കാരണമാകുന്നതും.



Click it and Unblock the Notifications