For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ഭക്ഷണങ്ങളാണ് അബോര്‍ഷന്റെ പ്രധാന കാരണം

ഭക്ഷണങ്ങള്‍ പലപ്പോഴും ഗര്‍ഭിണികള്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു, അബോര്‍ഷന്

|

അമ്മയാവുക എന്നത് ഒരു സ്ത്രീയുടെ ഏറ്റവും വലിയ സ്വപ്‌നമാണ്. സ്ത്രീ എന്ന വാക്കിന് അര്‍ത്ഥമുണ്ടാവണമെങ്കില്‍ അമ്മ എന്ന വികാരം കൂടി ഉള്‍ക്കൊള്ളണം. എന്നാല്‍ പലര്‍ക്കും ഗര്‍ഭധാരണത്തിന്റെ തുടക്കത്തിലോ ഗര്‍ഭകാലങ്ങളിലെപ്പോഴെങ്കിലുമോ അബോര്‍ഷന്‍ എന്ന വിപത്തിനെ ഉള്‍ക്കൊള്ളേണ്ടതായി വരുന്നു. പുരുഷന്‍ സൂക്ഷിക്കുക ഈ ലക്ഷണങ്ങളെ

എന്നാല്‍ ഇതിന്റെ പ്രധാന കാരണം പലപ്പോഴും ഇന്നത്തെ ജീവിത സാഹചര്യവും ജീവിത രീതിയും തന്നെയാണ്. ഗര്‍ഭിണി മുടിമുറിക്കരുത് അന്ധവിശ്വാസമല്ല, അപകടം

ഭക്ഷണത്തിന് അബോര്‍ഷന്റെ കാര്യത്തില്‍ വളരെ വലിയ പങ്കാണ് വഹിക്കാനുള്ളത്. ഏതൊക്കെ ഭക്ഷണങ്ങളാണ് അബോര്‍ഷന്റെ പ്രധാന കാരണം എന്ന് നോക്കാം. ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിച്ചാലാണ് അബോര്‍ഷനിലേക്ക് വഴിവെയ്ക്കുന്നത് എന്ന് നോക്കാം.

 കഴുകാത്ത പച്ചക്കറികളും പഴങ്ങളും

കഴുകാത്ത പച്ചക്കറികളും പഴങ്ങളും

കഴുകാത്ത പച്ചക്കറികളും പഴങ്ങളുമാണ് ഇതിന്റെ പ്രധാന കാരണം. ഇതില്‍ ധാരാളം വിഷവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഒരു തവണ കഴുകിയത് കൊണ്ടൊരിക്കലും ഇവ ഇല്ലാതാവില്ല. ഇവ കഴിയ്ക്കുന്നതിലൂടെ ഗര്‍ഭിണികളില്‍ അബോര്‍ഷനുള്ള സാധ്യത വളരെ കൂടുതലാകുന്നു.

കാപ്പിയുടെ അമിതോപയോഗം

കാപ്പിയുടെ അമിതോപയോഗം

കാപ്പിയുടെ അമിതോപയോഗം പലപ്പോഴും അബോര്‍ഷന് കാരണമാകുന്നു. അമിതമായി കാപ്പി ഉപയോഗിക്കുമ്പോള്‍ അതിലെ കഫീന്‍ സ്ത്രീകളില്‍ ശരീരത്തിന്റെ ചൂട് വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. ഇത് പലപ്പോഴും കാര്യങ്ങള്‍ അബോര്‍ഷനിലേക്കെത്തിയ്ക്കുന്നു.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ആരോഗ്യ ഗുണങ്ങള്‍ ധാരാളം ഉള്ളതാണ് ഗ്രീന്‍ ടീ. എന്നാല്‍ ഗ്രീന്‍ ടീയുടെ അമിതോപയോഗം അബോര്‍ഷന് കാരണമാകുന്നു എന്നതാണ് വാസ്തവം.

 ലിച്ചി പഴം

ലിച്ചി പഴം

ഗര്‍ഭിണികള്‍ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിയ്ക്കണം. എന്നാല്‍ ലിച്ചി കഴിക്കുമ്പോള്‍ ഇത് ശരീരത്തിന്റെ ചൂട് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നതില്‍ മുന്നിലാണ്. അത്‌കൊണ്ട് തന്നെ ഇത് പലപ്പോഴും വജൈനല്‍ ബ്ലീഡിംഗിനും അബോര്‍ഷനും കാരണമാകുന്നു.

 മുളപ്പിച്ച ഉരുളക്കിഴങ്ങ്

മുളപ്പിച്ച ഉരുളക്കിഴങ്ങ്

മുളപ്പിച്ച ഉരുളക്കിഴങ്ങിന്റെ കാര്യത്തിലും യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും തയ്യാറാവരുത്. കാരണം ഇത് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിയ്ക്കുന്നു.

എള്ള്

എള്ള്

എള്ള് ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ്. ഇതും സ്ത്രീകളുടെ ശരീരത്തിന്റെ ചൂട് വര്‍ദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് ഇത് തേനുമായി ചേര്‍ത്ത് കഴിയ്ക്കുമ്പോള്‍.

കരള്‍

കരള്‍

ഇറച്ചി ഗര്‍ഭിണികള്‍ കഴിയ്ക്കുന്നുണ്ടെങ്കിലും കരള്‍ കഴിയ്ക്കുന്നത് മാക്‌സിമം ഒഴിവാക്കുക. ഇത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ മോശമായി ബാധിയ്ക്കും. മാത്രമല്ല ഇത് പലപ്പോഴും അബോര്‍ഷനിലേക്കും വഴിവെയ്ക്കുന്നു.

മത്സ്യം

മത്സ്യം

മത്സ്യം കഴിയ്ക്കുന്നതും ഇത്തരത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം ഉണ്ടെങ്കിലും ഇത് പെട്ടെന്ന് അബോര്‍ഷനിലേക്ക് നയിക്കുന്നു.

English summary

foods that cause miscarriage

There are some foods that a pregnant woman must never consume, because they can induce a miscarriage, causing her to lose her child.
Story first published: Friday, January 6, 2017, 10:51 [IST]
X
Desktop Bottom Promotion