Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കൗമാരകാലത്തെ ഗര്‍ഭധാരണം അപകടമാകുമ്പോള്‍
ശൈശവ വിവാഹങ്ങള്‍ നിലനിന്നിരുന്ന രാജ്യമായിരുന്നു നമ്മുടേത്. എന്നാല്‍ പിന്നീട് പല തരത്തിലുള്ള സാമൂഹ്യ പരിഷ്കരണങ്ങള്‍ക്ക് ശേഷം ഒരുപാട് മാറ്റങ്ങള്‍ വന്നു. ശൈശവ വിവാഹവും ഗര്‍ഭധാരണവും എല്ലാം സ്ത്രീകളിലെ മരണ നിരക്ക് ഉയര്‍ത്തുകയാണ് ചെയ്തത്. മാതാപിതാക്കള്‍ ഇങ്ങനെയൊക്കെയായിരിക്കണം?
കൗമാരകാലത്തെ ഗര്‍ഭധാരണം അത്രയേറെ ആരോഗ്യ പ്രശ്നങ്ങളാണ് പെണ്‍കുട്ടികളില്‍ ഉണ്ടാക്കുന്നത്. എന്തുകൊണ്ടാണ് കൗമാരകാലങ്ങളിലുള്ള ഗര്‍ഭധാരണം അപകടമാണെന്ന് പറയുന്നതെന്ന് അറിയാമോ? എന്തൊക്കെ കാരണങ്ങളാണ് ഇതിന് പിന്നിലെന്ന് നോക്കാം.

ഗര്‍ഭധാരണത്തിലെ അറിവില്ലായ്മ
പലപ്പോഴും ഗര്ഭാരണത്തിലെ അറില്ലായ്മയും അപകടകരമായി മാറാന്‍ സാധ്യതയുണ്ട്. കാരണം കൗമാരക്കാലത്തെ ഗര്‍ഭധാരണം എങ്ങനെ ഗര്‍ഭകാലത്ത് സൂക്ഷിക്കണം എന്നതിനെക്കുറിച്ചൊന്നും അറിയാതെ വരുന്നു.

ഗര്‍ഭധാരണ സമയത്തെ പ്രശ്നങ്ങള്‍
ഗര്‍ഭധാരണ സമയത്തെ പ്രശ്നങ്ങളോട് പലപ്പോഴും കൗമാരക്കാരുടെ ശരീരം വേണ്ടത്ര രീതിയില്‍ പ്രതികരിയ്ക്കാതെ വരുന്നു. ഇത് ഗര്‍ഭസ്ഥശിശുവിന് പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുന്നു. ഗര്‍ഭിണിയാണെങ്കില്‍ പേരയ്ക്ക കഴിയ്ക്കണം, കാരണം

മാനസിക സമ്മര്‍ദ്ദം
സാധാരണ സ്ത്രീകളില്‍ ഗര്‍ഭകാലത്തുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദത്തേക്കാള്‍ കൂടുതലായിരിക്കും കൗമാരക്കാരിലുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം. ഇത് പലപ്പോഴും മാസം തികയാതെ അപകടകരമായുള്ള പ്രസവത്തിന് കാരണമാകും.

ആരോഗ്യപരമായ മുന്‍കരുതലുകള്‍
ആരോഗ്യപരമായ മുന്‍കരുതലുകള്‍ പലപ്പോഴും കൗമാരക്കാരുടെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്. കാരണം പുകവലിക്കും മദ്യപാനത്തിനും കൂടുതല്‍ സാധ്യത പലപ്പോഴും കൗമാരക്കാരില്‍ കൂടുതലാണ് എന്നത് തന്നെ.

കുട്ടികളെ വളര്‍ത്തുന്നതിന്
കുട്ടികളെ വളര്‍ത്തുന്ന കാര്യത്തില്‍ പലപ്പോഴും കൗമാരക്കാര്‍ക്ക് ശ്രദ്ധയുണ്ടാവില്ല. എങ്ങനെ വളര്‍ത്തണമെന്നതിനെക്കുറിച്ച് അറിവും ഉണ്ടാവില്ല. ഇത് പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കും.

ആരോഗ്യപ്രശ്നങ്ങള്‍
ആരോഗ്യ പ്രശ്നങ്ങളും ഇത്തരക്കാരില്‍ കൂടുതലായിരിക്കും. ഗര്‍ഭധാരണത്തിനുള്ള പക്വതയില്ലാത്തത് പലപ്പോഴും നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

അബോര്ഷന് സാധ്യത
അബോര്ഷന് സാധ്യത കൂടുതലും ഇത്തരക്കാരിലായിരിക്കും. പലപ്പോഴും കൗമാരക്കാരില്‍ അബോര്‍ഷനുള്ള സാധ്യത പകുതിയില്‍ അധികമാണ്.

ഭ്രൂണത്തിന്റെ വളര്‍ച്ച
ഭ്രൂണത്തിന്റെ വളര്‍ച്ചയാണ് മറ്റൊന്ന്. പലപ്പോഴും ഭ്രൂണത്തിന്റെ ശരിയായ വളര്‍ച്ച കൗമാരക്കാരില്‍ ഉണ്ടാവണം എന്നില്ല. ഇത് പലപ്പോഴും അപകടകരമായ അവസ്ഥ സൃഷ്ടിക്കുന്നു.



Click it and Unblock the Notifications
