Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഗര്‍ഭിണിയാണെങ്കില്‍ പേരയ്ക്ക കഴിയ്ക്കണം, കാരണം
ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് പല തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ആഗ്രഹം കൂടുതലുള്ള സമയമാണ്. കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും മതിയായ പോഷകങ്ങള്‍ ലഭിയ്ക്കുന്ന ഭക്ഷണമാണ് കഴിയ്ക്കേണ്ടതും. എന്നാല്‍ ചിലതെല്ലാം നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ടതാണ്.
പഴങ്ങളും പച്ചക്കറികളും ചിലതിനെയെല്ലാം പുറത്ത് നിര്‍ത്തേണ്ടതും ചിലതെല്ലാം നിര്‍ബന്ധമായും കഴിയ്ക്കേണ്ടതും ആണ്. നിര്‍ബന്ധമായും ഗര്‍ഭിണികള്‍ കഴിയ്ക്കേണ്ട ഫലവര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് പേരയ്ക്ക. പേരയ്ക്ക കഴിയ്ക്കേണ്ടതിന്റെ ആവശ്യകത എന്തൊക്കെ എന്ന് നോക്കാം. ഗര്‍ഭകാലത്ത് പൈനാപ്പിള്‍ കഴിയ്ക്കുമ്പോള്‍

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
പെട്ടെന്ന് അസുഖങ്ങള്‍ പിടിപെടാവുന്ന കാലമാണ് ഗര്‍ഭകാലം. അതുകൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമായ പേരയ്ക്ക കഴിയ്ക്കുന്നത് നല്ലതാണ്.

രക്തസമ്മര്‍ദ്ദം മിതമായ നിരക്കില്‍
ഗര്‍ഭിണികളില്‍ രക്തസമ്മര്‍ദ്ദത്തിന്റെ തോത് കൂടിയും കുറഞ്ഞും ഇരിയ്ക്കുന്നത് സ്വാഭാവികം. ഇത് പലപ്പോഴും അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നതും. എന്നാല്‍ രക്തസമ്മര്‍ദ്ദം കൃത്യമായ തോതില്‍ വരുത്താന്‍ പേരയ്ക്ക കഴിയ്ക്കുന്നത് നല്ലതാണ്.

കുഞ്ഞിന്റെ നാഡീവ്യൂഹ വ്യവസ്ഥ
കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും നാഡീവ്യൂഹ വ്യവസ്ഥയ്ക്കും പേരയ്ക്കയില്‍ അടങ്ങിയിട്ടുള്ള ഫോളിക് ആസിഡ് സഹായിക്കും.

മനസ്സ് ശാന്തമാകാന്‍
പേരയ്ക്ക കൊണ്ട് ഇങ്ങനേയും ഗുണങ്ങളുണ്ട്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ പറ്റിയ പഴമാണ് പേരയ്ക്ക.

മലബന്ധം
മലബന്ധം ഇല്ലാതാക്കാനും പേരയ്ക്ക സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള നാരുകളാണ് ദഹനം സുഗമമാക്കി മലബന്ധം ഇല്ലാതാക്കുന്നു.

പ്രമേഹത്തെ കുറയ്ക്കുന്നു
പ്രമേഹ സംബന്ധമായ ഗര്‍ഭകാലത്തുണ്ടാകുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കാനും പേരയ്ക്ക സഹായിക്കുന്നു.

ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുന്നു
ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കു്നനതിനും പേരയ്ക്ക സഹായിക്കുന്നു. കാഴ്ച സംബന്ധമായ പ്രശ്നങ്ങളെ പേരയ്ക്ക ഇല്ലാതാക്കുന്നു.

ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു
സ്ത്രീകളിലെ സ്താനാര്‍ബുദ സാധ്യത കുറയ്ക്കുന്നതിനും പേരയ്ക്ക കഴിയ്ക്കുന്നത് സഹായിക്കുന്നു. പ്രത്യേകിച്ച് ഗര്‍ഭിണികളില്‍.



Click it and Unblock the Notifications
