Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കുഞ്ഞു ഗര്‍ഭപാത്രത്തില്‍ ചെയ്യുന്നത്...
ഒന്‍പതു മാസവും അമ്മയുടെ വയറ്റിലാണ് കുഞ്ഞിന്റെ വാസം. കുഞ്ഞിന്റെ ചലനം അമ്മയ്ക്കു തിരിച്ചറിയണമെങ്കില്‍ നാലു മാസമെങ്കിലുമാകും. കുഞ്ഞു വളരുന്നതിനനുസരിച്ച് ഈ ചലനങ്ങളും കൂടുതല്‍ അനുഭവപ്പെടും.
ഈ ഒന്‍പതു മാസക്കാലവും കുഞ്ഞ് യൂട്രസില്‍ എന്തു ചെയ്യുകയാണെന്ന് പലര്‍ക്കും ആശ്ചര്യമുണ്ടാകും. കുഞ്ഞുറങ്ങുകയാണെന്നാണ് പൊതുവെയുള്ള അഭിപ്രായം.
എന്നാല്‍ പുറത്തു വരുന്നതിനു മുന്‍പു തന്നെ പലതും ഗര്‍ഭപാത്രത്തില്‍ വച്ചു തന്നെ കുഞ്ഞു ഗ്രഹിച്ചിരിയ്ക്കും. വാവേ, അമ്മയുണ്ടിവിടെ....

കുഞ്ഞു ഗര്‍ഭപാത്രത്തില്‍ ചെയ്യുന്നത്...
കുഞ്ഞുങ്ങള്‍ വയറ്റില്‍ വച്ചു കരയുന്നത് അള്‍ട്രാസൗണ്ട് സ്കാനിംഗില്‍ വ്യക്തമായിട്ടുണ്ട്.

കുഞ്ഞു ഗര്‍ഭപാത്രത്തില്‍ ചെയ്യുന്നത്...
ഇരട്ടക്കുട്ടികളെങ്കില്‍ ഗര്‍ഭപാത്രത്തില്‍ വച്ചു തന്നെ അവര്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാകും. ഈ അടുപ്പം അമ്മയോടു വയറ്റിലുള്ള കുഞ്ഞിനുമുണ്ടാകും. തിരിച്ചും. പുറത്തു വന്നാല്‍ അവര്‍ അമ്മയെ പെട്ടെന്നു തിരിച്ചറിയും.

കുഞ്ഞു ഗര്‍ഭപാത്രത്തില്‍ ചെയ്യുന്നത്...
വയറ്റില്‍ വച്ചു തന്നെ കുഞ്ഞിന് എക്കിളിണ്ടാകുമെന്നാണ് പറയപ്പെടുന്നത്.

കുഞ്ഞു ഗര്‍ഭപാത്രത്തില്‍ ചെയ്യുന്നത്...
ഗര്‍ഭം 26 ആഴ്ചകളാകുമ്പോള്‍ കുഞ്ഞ് പല കാര്യങ്ങളോടും പ്രതികരിച്ചു തുടങ്ങും. കുഞ്ഞു പുഞ്ചിരിയ്ക്കും, വയറ്റില്‍ വച്ചു തന്നെ.

കുഞ്ഞു ഗര്‍ഭപാത്രത്തില്‍ ചെയ്യുന്നത്...
കുഞ്ഞുങ്ങള്‍ യൂട്രസില്‍ വച്ചു കോട്ടുവാ ഇടുന്നതും സ്കാനിംഗ് റിപ്പോര്‍ട്ടുകളില്‍ തെളിഞ്ഞിട്ടുണ്ട്.

കുഞ്ഞു ഗര്‍ഭപാത്രത്തില്‍ ചെയ്യുന്നത്...
മൂന്നാംമാസം അവസാനം കുഞ്ഞ് യൂട്രസില്‍ മൂത്രവിസര്‍ജനം നടത്തിത്തുടങ്ങും.

കുഞ്ഞു ഗര്‍ഭപാത്രത്തില്‍ ചെയ്യുന്നത്...
വയറ്റില്‍ വച്ചു തന്നെ കുഞ്ഞു കണ്ണു തുറക്കുമോയെന്ന സംശയം സ്വാഭാവികം. 28 ആഴ്ചകളുള്ളപ്പോള്‍ കുഞ്ഞ് കണ്ണുകള്‍ തുറക്കും. വയറ്റില്‍ ശക്തി കൂടിയ ലൈറ്റടിച്ചാല്‍ കണ്ചിമ്മും.

കുഞ്ഞു ഗര്‍ഭപാത്രത്തില്‍ ചെയ്യുന്നത്...
അമ്മ കഴിയ്ക്കുന്ന ഭക്ഷണരുചികള്‍ അംമ്നിയോട്ടിക് ഫ്ളൂയിഡിലൂടെ കുഞ്ഞിലേയ്ക്കെത്തും. കുഞ്ഞും ഈ രുചി പരിചയിക്കും. 15 ആഴ്ചകളാകുമ്പോള്‍ മധുരം കുഞ്ഞ് ഇഷ്ടപ്പെട്ടു തുടങ്ങും.



Click it and Unblock the Notifications
