Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വാവേ, അമ്മയുണ്ടിവിടെ....
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ അവസ്ഥയാണ് ഒരു അമ്മയാകുന്നത്. തനിക്ക് ജനിച്ച കുഞ്ഞിന്റെ മുഖം ആദ്യമായി കാണുക എന്നത് അതിശയകരമായ ഒരു അനുഭവമാണ്. അത് ഗര്‍ഭിണിയായ ഒരു സ്ത്രീക്ക് മാത്രമേ അറിയാനാവുകയുള്ളൂ.
ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ഗര്‍ഭിണിയാകുമ്പോള്‍ തന്നെ ആരംഭിക്കും. അമ്മയ്ക്ക് ഗര്‍ഭാവസ്ഥയിലായിരിക്കുമ്പോള്‍ തന്നെ കുഞ്ഞുമായുള്ള ബന്ധം വളര്‍ത്താനാവും. വിദഗ്ദരുടെ അഭിപ്രായത്തില്‍ പ്രസവശേഷം അമ്മയും കുഞ്ഞും ശക്തമായ ബന്ധം രൂപപ്പെടുത്താന്‍ ഇത് സഹായിക്കും.
ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞുമായി അടുപ്പം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക.

പാട്ട് -
ആദ്യ മൂന്നുമാസത്തിന്റെ അവസാനത്തോടെ കുഞ്ഞിന് നിങ്ങളുടെ ഹൃദയമിടിപ്പും, സ്വരവുമൊക്കെ കേള്‍ക്കാനാവും. കുഞ്ഞിന് നിങ്ങളുടെ സ്വരം തിരിച്ചറിയാനും, റിലാക്സ് ചെയ്യാനും സഹായിക്കുന്ന വിധത്തില്‍ പാട്ടുകള്‍ പാടുക.

മസാജ്
സുരക്ഷിതവും, സുഗന്ധമുള്ളതുമായ ഓയിലുകള്‍ ഉപയോഗിച്ച് വയര്‍ മസാജ് ചെയ്യുന്നത് നിങ്ങളെ മാത്രമല്ല കുട്ടിയെയും റിലാക്സ് ചെയ്യുമെന്നാണ് പല ഗവേഷണങ്ങളും കാണിക്കുന്നത്. വയറില്‍ മസാജ് ചെയ്യുമ്പോഴുള്ള ചലനങ്ങള്‍ കുഞ്ഞിന് മനസിലാക്കാനാവും,

സംസാരം
നിങ്ങളുടെ ശബ്ദം കേള്ക്കാനാവുമെന്നതിനാല് കുഞ്ഞിനോട് പോസിറ്റീവായ കാര്യങ്ങള്‍ സംസാരിക്കാം. സംസാരം വഴി കുഞ്ഞിന് നിങ്ങളുടെ ശബ്ദം കാലക്രമേണ പരിചിതമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

പ്രതികരിക്കുക
കുഞ്ഞ് നിങ്ങളുടെ വയറ്റില്‍ കിടന്ന് തൊഴിക്കുകയും, തട്ടുകയും ചെയ്യുന്നത് ആശയവിനിമയത്തിനായാണ്. നിങ്ങളുടെ വയര്‍ തടവിയോ, സംസാരിച്ചോ അതിനോട് പ്രതികരിച്ചാല്‍ നിങ്ങള്‍ ശ്രദ്ധിക്കുണ്ടെന്ന് അവന് മനസ്സിലാകും.

പോസിറ്റീവായി ചിന്തിക്കുക
അമ്മയുടെ ചിന്തകള്‍ കുട്ടിയുടെ വൈകാരികമായ വികാസത്തില്‍ പ്രതിഫലിക്കുമെന്നാണ് നിരവധി വിദഗ്ദരുടെ അഭിപ്രായം. അതിനാല്‍ തന്നെ ഗര്‍ഭകാലത്ത് സമ്മദ്ദം ഒഴിവാക്കി പോസിറ്റീവായ ചിന്തകള്‍ പിന്തുടരുക.

അച്ഛനെ പരിചയപ്പെടുത്തുക
കുഞ്ഞിന്റെ പിതാവുമായും ബന്ധം സ്ഥാപിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ഭര്‍ത്താവിനോട് കുഞ്ഞിനോട് സംസാരിക്കാനോ വയര്‍ മസാജ് ചെയ്യാനോ ആവശ്യപ്പെടുക.

യോഗ
ഗര്‍ഭിണിയായിരിക്കുമ്പോള്‍ യോഗ ചെയ്യുന്നത് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ദൃഡമാക്കാന്‍ സഹായിക്കുമെന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. ചില യോഗ മുറകളും, ധ്യാനവും അമ്മയും കുഞ്ഞും തമ്മിലുള്ള ആശയവിനിമയം സാധ്യമാക്കും.

ആല്‍ബം തയ്യാറാക്കല്‍
ഗര്‍ഭത്തിന്റെ പുരോഗതിയുടെയും ഈ കാലയളവിലുള്ള സന്തോഷകരമായ പരിപാടികളുടെയും ചിത്രങ്ങളെടുക്കുക. ഇവ കാണുമ്പോള്‍ നിങ്ങള്‍ക്ക് കുഞ്ഞിനോടുള്ള സ്നേഹം വര്‍ദ്ധിക്കുകയും ഇത് ഉദരത്തിലുള്ള കുഞ്ഞിന് അനുഭവവേദ്യമാകുകയും ചെയ്യും. അത് വഴി അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ദൃഡമാകും.



Click it and Unblock the Notifications
