Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പ്രസവശേഷം ശരീരം മാറുന്നത്.....
ഗര്‍ഭകാലത്ത് ശരീരത്തിന് പല തലത്തിലുള്ള മാറ്റങ്ങളുമുണ്ടാകും. തടി കൂടും, സ്ട്രെച്ച് മാര്‍ക്സ്, ശാരീരികസംബന്ധമായ വൈഷമ്യങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ചിലതു മാത്രം.
ഗര്‍ഭകാലത്തുണ്ടാകുന്ന ശരീരമാറ്റങ്ങള്ക്ക് പ്രധാന കാരണം ഹോര്‍മോണുകള്‍ തന്നെയാണ്. പ്രസവശേഷം ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേയ്ക്കെത്തുമ്പോള് ശരീരം പൂര്‍വസ്ഥിതി പ്രാപിയ്ക്കുകയും ചെയ്യുന്നു. ഗര്‍ഭധാരണം, കൗതുകരമായ കാര്യങ്ങള്‍
പ്രസവശേഷം വരുന്ന ശാരീരിക മാറ്റങ്ങള്‍ എന്തൊക്കെയാണെന്നറിയൂ,

പ്രസവശേഷം ശരീരം മാറുന്നത്.....
ഗര്‍ഭകാലത്ത് കണ്‍തടത്തിനു ചുറ്റും പലര്‍ക്കും കറുപ്പുണ്ടാകും. ചിലരുടെ ചര്‍മത്തിന് തന്നെ നിറവ്യത്യാസമുണ്ടാകും. ചിലര്‍ക്കു മുഖക്കുരുവുണ്ടാകും. ഇതെല്ലാം തന്നെ പ്രസവശേഷം മാറുകയും ചെയ്യും. ഗര്‍ഭകാലത്തുണ്ടാകുന്ന പ്രശ്നങ്ങളാണെങ്കില്‍.

പ്രസവശേഷം ശരീരം മാറുന്നത്.....
ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കാരണം ചിലര്‍ക്ക് ഗര്‍ഭകാലത്ത് മലബന്ധമുണ്ടാകുന്നത് സാധാരണമാണ്. ഈ പ്രശ്നം പ്രസവശേഷം മാറും. സിസേറിയനാണെങ്കില്‍ തുടക്കത്തില്‍ ശോധനക്കുറവനുഭവപ്പെട്ടേക്കും. എന്നാല്‍ പിന്നീടിത് മാറുകകയും ചെയ്യും.

പ്രസവശേഷം ശരീരം മാറുന്നത്.....
ഗര്‍ഭകാലത്ത് പൊതുവെ ശാരീരിക ക്ഷീണം സാധാരണം. പ്രസവശേഷം ഈ പ്രശ്നം മാറും.

പ്രസവശേഷം ശരീരം മാറുന്നത്.....
ഗര്‍ഭകാലത്ത് തടി കൂടുന്നത് സ്വാഭാവികം. ഇതും വയറിന്റെ ഭാരവുമെല്ലാം നടുവേദനയ്ക്കും കാല്വേദനയ്ക്കുമെല്ലാം കാരണമാകാറുണ്ട്. പ്രസവശേഷം ഇതെല്ലാം പരിഹരിയ്ക്കപ്പെടും.

പ്രസവശേഷം ശരീരം മാറുന്നത്.....
ഹോര്‍മോണുകള്‍ വര്‍ദ്ധിയ്ക്കുന്നതു കൊണ്ടുതന്നെ ഗര്‍ഭകാലത്ത് മുടികൊഴിച്ചില്‍ കുറയും. എന്നാല്‍ പ്രസവശേഷം ഹോര്‍മോണ്‍ തോത്ു കുറയുന്നത് മുടികൊഴിച്ചില്‍ വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.

പ്രസവശേഷം ശരീരം മാറുന്നത്.....
ഗര്‍ഭകാലത്തും പ്രസവശേഷവും സ്ട്രെച്ച് മാര്‍ക്സ് സാധാരണമാണ്. ഗര്‍ഭകാലത്ത് ഇവ ചുവന്ന നിറത്തിലെങ്കില്‍ പ്രസവശേഷം ഇത് വെളുത്ത നിറത്തിലും പിന്നീട് ചര്മനിറത്തിലേയ്ക്കും മാറും.

പ്രസവശേഷം ശരീരം മാറുന്നത്.....
ഗര്‍ഭകാലത്ത് സ്തനവലിപ്പം വര്‍ദ്ധിയ്ക്കുമെങ്കിലും പ്രസവശേഷം മുലപ്പാല്‍ നിറയുന്നതു കൊണ്ടു സ്തനവലിപ്പം വര്‍ദ്ധിയ്ക്കും.

പ്രസവശേഷം ശരീരം മാറുന്നത്.....
സാധാരണ പ്രസവമെങ്കില്‍ വജൈനല്‍ മസിലുകള്‍ അയയുന്നതും സ്വാഭാവികമാണ്. കുഞ്ഞിനു വലിപ്പം കൂടുതും സാധാരണ പ്രസവവുമെങ്കില് പെല്‍വിക് മസിലുകള്‍ കൂടുതല്‍ അയയും.

പ്രസവശേഷം ശരീരം മാറുന്നത്.....
പ്രസവശേഷം വയര്‍ അയഞ്ഞു തൂങ്ങുന്നതും സാധാരണം. വ്യായാമങ്ങളിലൂടെ ഇത് പഴയ അവസ്ഥയിലെത്തിയ്ക്കാം.



Click it and Unblock the Notifications
