Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
രണ്ടാമത്തെ കുഞ്ഞ്, വരട്ടെ.....
നിങ്ങള്‍ക്ക് രണ്ടാമത്തെ കുഞ്ഞ് വേണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഇരട്ടി ആഹ്ലാദവും, നാലിരട്ടി ഉത്തരവാദിത്വവുമാണ് വരാന്‍ പോകുന്നതെന്ന് ഓര്‍മ്മിക്കുക.
രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നതിന് മുമ്പായി നിങ്ങള്‍ ചില കാര്യങ്ങള്‍ ചെയ്തിരിക്കേണ്ടതുണ്ട്. ഒരു ബഹളക്കാരനും, ഇടക്കിടെ ഡയപ്പര്‍ മാറ്റേണ്ടുന്ന ചെറിയ കുഞ്ഞിനുമിടയില്‍ ഓടേണ്ടി വരുന്നതിനാല്‍ അധികം സമയമൊന്നും ഇനി ബാക്കി ഉണ്ടാകില്ല.
നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടുന്ന ചില കാര്യങ്ങളിതാ. ഗര്‍ഭധാരണത്തിന് സഹായിക്കും സെക്സ് പൊസിഷനുകള്‍

തനിയെ കാര്യങ്ങള്‍ ചെയ്യാന്‍ ആദ്യത്തെ കുട്ടിയെ പഠിപ്പിക്കുക
ആദ്യത്തെയും രണ്ടാമത്തെയും കുട്ടികള്‍ക്കിടയില്‍ മൂന്നോ നാലോ വര്‍ഷത്തെ ഇടവേളയുണ്ടാകുന്നത് നല്ലതാണ്. ഈ സമയം കൊണ്ട് ആദ്യത്തെ കുട്ടിക്ക് സ്വന്തം കാര്യങ്ങള്‍ ചെയ്യുന്നതിന് അല്പം പരിശീലനം നല്‍കാനാവും എന്നതാണ് ഇതിന് കാരണം. അതുവഴി പുതിയ കുഞ്ഞിന് വേണ്ടി കൂടുതല്‍ സമയം നീക്കി വെയ്ക്കാനാവും. അതുകൊണ്ട് രണ്ടാമത്തെ കുട്ടിക്ക് വേണ്ടി പ്ലാന്‍ ചെയ്യുമ്പോള്‍ ആദ്യത്തെ ആളെ ടോയ്ലെറ്റ് ഉപയോഗവും, സ്വയം ഭക്ഷണം കഴിക്കലും, വസ്ത്രം ധരിക്കലും, കളിപ്പാട്ടങ്ങള്‍ തിരികെ വെയ്ക്കലുമൊക്കെ പരിശീലിപ്പിക്കണം. രണ്ടാമത്തെ വയസ്സുമുതല്‍ അടിസ്ഥാന കാര്യങ്ങളില്‍ പരിശീലനം നല്കിയാല് രണ്ടാമത്തെ കുട്ടി ജനിക്കുന്ന അവസരത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് എളുപ്പമാകും.

രണ്ടാം മധുവിധുവിന് പോകുക
രണ്ടാമത്തെ കുട്ടി ജനിക്കുന്നതിന് മുമ്പായി ആകര്‍ഷകമായ ഒരു സ്ഥലത്തേക്ക് രണ്ടാമതൊരു ഹണിമൂണിന് പോവുക. കുഞ്ഞ് ജനിച്ചാല്‍ പിന്നെ പ്രണയം പങ്കുവെയ്ക്കാനുള്ള സമയമുണ്ടാകില്ല. കുട്ടിയെ കൂടെക്കൊണ്ടു പോകാതിരിക്കാനും ശ്രമിക്കുക. തീര്‍ച്ചയായും, അമ്മയോ, അമ്മായിയമ്മയോ, ഭര്തൃസഹോദരിമാരോ കുട്ടിയെ നോക്കാന്‍ വിമുഖത കാണിക്കില്ല. എന്നാല്‍ ഇക്കാര്യത്തില്‍ കുറ്റബോധം തോന്നേണ്ട ആവശ്യമില്ല. ഇനി അടുത്ത കാലത്തൊന്നും നിങ്ങള്‍ക്ക് സ്വകാര്യനിമിഷങ്ങള്‍ പങ്കുവെയ്ക്കാന്‍ സമയം ലഭിക്കണമെന്നില്ല.

സേവിങ്ങ്സ് അക്കൗണ്ട് ആരംഭിക്കുക
സേവിങ്ങ്സ് അക്കൗണ്ട് ആരംഭിക്കുകയും ക്രെഡിറ്റ് കാര്‍ഡ് ഫ്രീസ് ചെയ്യുകയും ചെയ്യുക. ആദ്യത്തെ കുട്ടി ജനിച്ചതിന് ശേഷം തന്നെ ഇത് ചെയ്യണം. അല്ലെങ്കില്‍ ഗര്‍ഭമുണ്ടോയെന്ന പരിശോധനയുടെ പോസിറ്റീവ് ഫലം കണ്ടാലുടന്‍ തന്നെ ഇത് ചെയ്യുക.

തനിച്ച് ഒരു യാത്ര
ഇത് ദൈര്‍ഘ്യമേറിയ ഒരു യാത്രയാവേണ്ടതില്ല. ഒരു ദിവസത്തെ യാത്ര മതി. എന്നാല്‍ ഇതിനുള്ള കാര്യങ്ങളെല്ലാം നിങ്ങള്‍ സ്വയം ചെയ്യണം. ഒരു അമ്മയാകുന്നതോടെ സ്വന്തം ആഗ്രഹങ്ങളെ നിങ്ങള്‍ക്ക് ഉപേക്ഷിക്കേണ്ടി വരും. അതിനാല്‍ വീണ്ടും അമ്മയാകുന്നതിന് മുമ്പ് അതിന് ഒരു അവസരം നല്‍കുക.

വീട്ടില്‍ സ്ഥലമൊരുക്കല്‍
ഇത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. പ്രസവത്തിന് മുമ്പ് തന്നെ കുഞ്ഞിനായി സ്ഥലമൊരുക്കുക. വീട് നവീകരിക്കുകയും, ഒരു പുതിയ ബെഡും വാര്‍ഡ്റോബ് അല്ലെങ്കില്‍ കപ്ബോര്‍ഡും വാങ്ങുക. ഇവയെല്ലാം സ്ഥലം നന്നായി കൈകാര്യം ചെയ്യാന്‍ നിങ്ങളെ സഹായിക്കും.

ആരോഗ്യകരമായ തെരഞ്ഞെടുപ്പുകള്‍ നടത്തുക
നിങ്ങള്‍ ഇതിനകം ഗര്‍ഭിണിയാണെങ്കില്‍ ശരീരഭാരം കുറയ്ക്കല്‍ നടപ്പാക്കാനാവില്ല. എന്നാല്‍ അമിതഭാരമുണ്ടാകണമെന്ന് ഇതിന് അര്‍ത്ഥമില്ല. ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന വിധത്തില്‍ നടക്കുകയോ, ജോഗ്ഗിങ്ങ് ചെയ്യുകയോ, യോഗ ചെയ്യുകയോ പോലുള്ള കാര്യങ്ങള്‍ ശീലമാക്കുക.



Click it and Unblock the Notifications
