Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
അമ്മയാകാന്‍ ശ്രമിക്കുമ്പോള്‍ ഒഴിവാക്കേണ്ടവ...
ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ട കാര്യങ്ങള്‍ ധാരാളമുണ്ട്. കാരണം അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യം തന്നെ. ഗര്‍ഭപാത്രത്തിലെ കുഞ്ഞ് എല്ലാ അര്‍ത്ഥത്തിലും അമ്മയെയാണ് ആശ്രയിക്കുന്നത്. ഇതുകൊണ്ടുതന്നെ കുഞ്ഞിന് ദോഷം വരുത്തുന്ന ഒന്നും ചെയ്യരുത്.
ഗര്‍ഭിണിയാകുമ്പോള്‍ മാത്രമല്ല, ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുമ്പോഴും ശ്രദ്ധിയ്ക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഇവ ഗര്‍ഭം ധരിയ്ക്കാനും കുഞ്ഞിന്റെ ആരോഗ്യത്തിനും ഏറെ പ്രധാനവുമാണ്. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഗര്‍ഭധാരണം നടക്കാന്‍ ബുദ്ധിമുട്ടാകുമെന്നു മാത്രമല്ല, അബോര്‍ഷനും മറ്റു പല പ്രശ്നങ്ങളുമുണ്ടാകാന്‍ സാധ്യതയേറുകയും ചെയ്യു.ം കാലുകള്‍ക്ക് ബലക്കുറവോ, കാരണങ്ങള്‍?

മദ്യപാനം
അമ്മയാകാന്‍ തയ്യാറെടുക്കുമ്പോള്‍ മദ്യപാനം ഒഴിവാക്കുക. സ്ത്രീ മാത്രമല്ല, പുരുഷനും. കാരണം ഇത് വന്ധ്യതാപ്രശ്നങ്ങള്ക്കു കാരണമാകാം. ഗര്‍ഭം ധരിച്ചാല്‍ത്തന്നെ ഭ്രൂണത്തിനും നല്ലതല്ല.

കഠിനമായ വ്യായാമങ്ങള്‍
വ്യായാമം നല്ലതു തന്നെ. എന്നാല്‍ ഗര്‍ഭിണിയാകാന്‍ തയ്യാറാകുമ്പോള്‍ കഠിനമായ വ്യായാമങ്ങള്‍ ഒഴിവാക്കുക. കഠിനവ്യായാമങ്ങള്‍ ഗര്‍ഭധാരണം വൈകിപ്പിക്കുന്നുവെന്നു പഠനങ്ങള്‍ തെളിയിക്കുന്നു.

സ്ട്രെസ്, ഡിപ്രഷന്
സ്ട്രെസ്, ഡിപ്രഷന് എന്നിവയും ഗര്‍ഭധാരണത്തിന് തടസം നില്ക്കും. മാത്രമല്ല, ഇത് ഗര്‍ഭിണിയെങ്കില്‍ കുഞ്ഞിനും നല്ലതല്ല.

ജങ്ക് ഫുഡ്
ഡയറ്റിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. ജങ്ക് ഫുഡ് ഒഴിവാക്കുക. പോഷകാഹാരങ്ങള്‍ കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം.

ശരീരഭാരം
ഗര്‍ഭധാരണത്തില്‍ ശരീരഭാരം പ്രധാന പങ്കു വഹിയ്ക്കുന്നു. അമിതഭാരവും തൂക്കക്കുറുവുമെല്ലാം ഗര്‍ഭധാരണത്തെ ബാധിയ്ക്കും.

പുകവലി
പുകവലി ഗര്‍ഭധാരണശേഷിയെ ബാധിയ്ക്കും. ഇൗ ശീലമുള്ളത് പുരുഷനാണെങ്കിലും സ്ത്രീയ്ക്കാണെങ്കിലും. ഇതുപേക്ഷിയ്ക്കുക.

ലാപ്ടോപ്പുകള്
ലാപ്ടോപ്പുകള് ശരീരത്തോടടുത്തു വയ്ക്കുന്നത് ഒഴിവാക്കുക. പ്രത്യേകിച്ചു മടിയില്‍. പുരുഷന് ഇത് ബീജങ്ങള്‍ക്കും സ്ത്രീകളുടെ യൂട്രസിനും പ്രശ്നമുണ്ടാക്കും.

കഫീന്‍
കഫീന്‍ ശരീരത്തില്‍ അധികമാകുന്നതും ദോഷം വരുത്തും. കാപ്പിയുടെയും ഇതടങ്ങിയ ഭക്ഷണവസ്തുക്കളുടേയും ഉപയോഗം നിയന്ത്രിയ്ക്കുക.



Click it and Unblock the Notifications
