Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
ഗര്‍ഭനിരോധന ഗുളിക കണ്ണു കളയും??
ഗര്‍ഭനിരോധത്തിന് പല വഴികളുണ്ട്. ഇതിലൊന്നാണ് ഗര്‍ഭനിരോധനഗുളികകള്‍ വൈദ്യശാസ്ത്രം അംഗീകരിച്ചിരിയ്ക്കുന്ന ഗര്‍ഭനിരോധന മാര്‍ഗങ്ങളിലൊന്ന്.
ഏതു ഗര്‍ഭനിരോധനോപാധികള്‍ക്കും അതിന്റേതായ ദോഷങ്ങളുണ്ട്. ഗര്ഭനിരോധഗുളികകള്ക്കും. കാരണം ഹോര്‍മോണ്‍ തന്നെയാണ് കരണം.
തടി കൂട്ടുമെന്നു പൊതുവെ ഗര്‍ഭനിരോധന ഗുളികകളക്കുറിച്ചു പറഞ്ഞു കേള്‍ക്കാറുണ്ട്. എന്നാല്‍ ഇതല്ലാതെയും ചില സൈഡ് ഇഫക്ടുകള്‍ ഗര്ഭനിരോധനഗുളികകള്ക്കുണ്ട്, വളരെ അപൂര്‍വമെങ്കിലും. ഇവയെക്കുറിച്ചറിയൂ,

യീസ്റ്റ് അണുബാധ
ഗര്ഭനിരോധനഗുളികകളിലെ ഹോര്‍മോണുകള്‍ യോനീഭാഗത്ത് യീസ്റ്റ് അണുബാധയുണ്ടാക്കും. ഹോര്‍മോണ്‍ മാറ്റങ്ങളാണ് കാരണം. യോനീഭാഗം ഇവ വരണ്ടതാക്കുന്നതും കാരണമാണ്.

കണ്ണില്‍
കണ്ണില്‍ ചൊറിച്ചില്‍, ഡ്രൈ ഐ, കാഴ്ചയ്ക്കു വ്യക്തതക്കുറവ് എന്നിവ ഗര്‍ഭനിരോധനഗുളികകള്‍ വരുത്തിയേക്കാവുന്ന പ്രശ്നങ്ങളാണ്. ഇവ ശരീരത്തിലെ ജലാംശം വലിച്ചെടുക്കുന്നതു തന്നെ കാരണം.

രക്തം കട്ടി പിടിയ്ക്കാന്‍
രക്തം കട്ടി പിടിയ്ക്കാന്‍ ഇത് ചിലപ്പോള്‍ ഇട വരുത്തും. പ്രത്യേകിച്ചു പുക വലിയ്ക്കുകയോ അമിതവണ്ണമുള്ളതോ ആയ സ്ത്രീകളില്‍.

മൈഗ്രേന്
ഗര്‍ഭനിരോധനഗുളിക വരുത്തുന്ന മറ്റൊരു പ്രശ്നമാണ് മൈഗ്രേന്. ചിലരില്‍ മാത്രമാണ് ഈ പ്രശ്നം കണ്ടുവരുന്നത്.

ഡിപ്രഷന്
ഗര്‍ഭനിരോധന ഗുളികകളിലെ ഹോര്‍മോണുകള്‍ ചില സ്ത്രീകളില്‍ ഡിപ്രഷന് പോലുള്ള പ്രശ്നങ്ങള്‍ക്കു കാരണമാകാറുണ്ട്.

സെക്സ് സമയത്തെ വേദന
സെക്സ് സമയത്തെ വേദനയാണ് മറ്റൊരു പാര്‍ശ്വഫലം. യോനീഭാഗം വരണ്ടതാക്കുന്നതും പെല്‍വിക് ഭാഗത്തുണ്ടാകുന്ന വേദനയുമാണ് കാരണം.

സെക്സ് താല്പര്യക്കുറവും
ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കാരണം ചില സ്ത്രീകളില്‍ സെക്സ് താല്പര്യക്കുറവും ഇത്തരം ഗുളികകള്‍ വരുത്താറുണ്ട്. ഗര്‍ഭിണികള്‍ കുങ്കുമപ്പൂ കഴിയ്ക്കാമോ?



Click it and Unblock the Notifications
