Latest Updates
-
ഒക്ടോബർ 10-11 വാരാന്ത്യ രാശിഫലം: ഈ രാശിക്കാർക്ക് ഭാഗ്യവും നേട്ടങ്ങളും, അറിയാം നിങ്ങളുടെ രാശിഫലം -
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ
ഗര്‍ഭാവസ്ഥയില്‍ ഈ പ്രശ്നങ്ങള്‍ പ്രശ്നമാകുമ്പോള്
ഗര്‍ഭകാലത്ത് സ്ത്രീകള്‍ അഭിമുഖീകരിയ്ക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.
ഗര്‍ഭകാലത്ത് സ്ത്രീകളില്‍ പല വിധത്തിലുള്ള ആരോഗ്യമാനസിക പ്രശ്നങ്ങള്‍ ഉണ്ടാവും. എന്നാല്‍ പല പ്രശ്നങ്ങളേയും അത്രത്തോളം കാര്യമായിട്ട് പലരും എടുക്കാറില്ല. കാരണം ഗര്‍ഭാവസ്ഥയില്‍ ഇതെല്ലാം സാധാരണം എന്നത് കൊണ്ട് തന്നെ. ഗര്‍ഭിണിയാകുന്നത് സ്വപ്നം കാണുന്നതിനു പിന്നില്‍
എന്നാല്‍ ഗര്‍ഭകാലത്ത് അസാധാരണമായ ചില പ്രശ്നങ്ങള്‍ കാണുകയാണെങ്കില്‍ അതിനെ ഒരിക്കലും ഒഴിവാക്കി വിടരുത്. കാരണം ഇത് പിന്നീട് ഗുരുതരമായ പ്രശ്നത്തിലേക്ക് നയിക്കും എന്നത് തന്നെയാണ് കാരണം. എന്തൊക്കെയാണ് ഗര്‍ഭിണികള്‍ അഭിമുഖീകരിയ്ക്കുന്ന ഇത്തരം ചില പ്രശ്നങ്ങള്‍ എന്ന് നോക്കാം. ഗര്‍ഭസമയത്ത് പങ്കാളിയുടെ ആസക്തി.....

മോണയില്‍ നിന്നും രക്തം വരല്
മോണയില്‍ നിന്ന് രക്തം വരുന്നത് പലപ്പോഴും സാധാരണമാണ്. എന്നാല്‍ ഗര്‍ഭിണിയാണോ എന്നറിയാന്‍ വരെ ഈ സൂചന പലപ്പോഴും സഹായകമാകാറുണ്ട്. ഗര്‍ഭിണികളില്‍ ഉണ്ടാവുന്ന ഹോര്‍മോണ്‍ മാറ്റങ്ങളാണ് പലപ്പോഴും ഇതിന്റെ പ്രധാന കാരണം.

എപ്പോഴും ചൂട്
ശരീരത്തിന് ഏത് സമയത്തും ചൂട് അനുഭവപ്പെടുന്ന അവസ്ഥയാണെങ്കില്‍ അല്പം സൂക്ഷിക്കേണ്ടതാണ്. നിങ്ങളുടെ രക്തയോട്ടം ഇതിലൂടെ വര്‍ദ്ധിയ്ക്കുകയാണ് ചെയ്യുന്നത്.

എപ്പോഴുമുള്ള മൂത്രശങ്ക
ഇടയ്ക്കിടെയുള്ള മൂത്രശങ്കയാണ് പലപ്പോഴും ഗര്‍ഭിണികളില്‍ കാണുന്ന മറ്റൊരു പ്രധാന പ്രശ്നം. എന്നാല്‍ ഇതും ഗര്‍ഭകാലത്ത് സ്ഥിരമായി കാണുന്ന ഒരു ലക്ഷണമായതിനാല്‍ യാതൊരു വിധത്തിലുള്ള ആധിയും ഇതിന്റെ പേരില്‍ ആവശ്യമില്ല.

മലബന്ധം
എന്നാല്‍ മലബന്ധം പോലുള്ള പ്രശ്നങ്ങളെ അല്പം ശ്രദ്ധിക്കേണ്ടതാണ്. അതിനായി ദിവസവും എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും ഗര്‍ഭിണികള്‍ നിര്‍ബന്ധമായും കുടിച്ചിരിയ്ക്കണം.

സ്വപ്നം കാണുന്നത്
നമ്മളെല്ലാവരും സ്വപ്നം കാണുന്നവരാണ്. എന്നാല്‍ വിവരിയ്ക്കാനാവാത്ത പല അസാധാരണമായ സ്വപ്നങ്ങളും പലപ്പോഴും നിരവധി തരത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.

ചര്‍മ്മത്തിലെ ചൊറിച്ചില്‍
ചര്‍മ്മത്തിലുണ്ടാകുന്ന ചൊറിച്ചില്‍ മറ്റൊരു പ്രധാന പ്രശ്നമാണ്. ഗര്‍ഭാകലത്ത് ശരീരത്തില്‍ കൂടുതല്‍ രക്തം പമ്പ് ചെയ്യപ്പെടുന്നു. ഇതിന്റെ ഫലമായാണ് പലപ്പോഴും ചര്‍മ്മത്തിലെ ചൊറിച്ചില്‍ ഉണ്ടാവുന്നത്.

തലവേദന
തലവേദനയാണ് മറ്റൊന്ന്. ഗര്‍ഭത്തിന്റെ ആദ്യ നാളുകളില്‍ നിങ്ങളില്‍ സ്ഥിരമായി തലവേദന ഉണ്ടാവുന്നു.

നെഞ്ചെരിച്ചിലും ദഹനപ്രശ്നങ്ങളും
നെഞ്ചെരിച്ചിലും ദഹനസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാക്കുന്നത് ചില്ലറയല്ല. ഇത് ഭക്ഷണത്തോടുള്ള ആഗ്രഹത്തെ ഇല്ലാതാക്കുന്നു. എന്നാല്‍ ഗര്‍ഭകാലങ്ങളില്‍ പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ വളരെ പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്.

മൂക്കില്‍ നിന്നും രക്തം വരല്
മൂക്കില്‍ നിന്നും രക്തം വരുന്നതാണ് മറ്റൊരു പ്രശ്നം. എന്നാല്‍ ഇതിന്റെ കാര്യത്തില്‍ പേടിയ്ക്കേണ്ടതായി യാതൊന്നുമില്ല എന്നതാണ് സത്യം. പലപ്പോഴും ഹോര്‍മോണ്‍ മാറ്റങ്ങള്‍ തന്നെയാണ് ഇതിന്റെ പ്രധാന കാരണം.

നിപ്പിളില്‍ നിന്നുള്ള സ്രവം
ഗര്‍ഭിണികളില്‍ നിപ്പിളില്‍ നിന്നും സ്രവം വരുന്നതും ശ്രദ്ധിക്കേണ്ടതാണ്. കൊളാസ്ട്രം ആണ് ഇതിനു പേര്. നിങ്ങളുടെ ശരീരത്തില്‍ ആദ്യം ഉത്പ്പാദിപ്പിക്കപ്പെടുന്ന പാല് ആണ് അത്.



Click it and Unblock the Notifications
