Latest Updates
-
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം!
ഗര്‍ഭകാലത്തെ ബിപി കുറയ്ക്കാം
ഗര്‍ഭകാലത്ത് ബിപി കൂടുന്നത് പല സ്ത്രീകള്‍ക്കുമുണ്ടാകുന്ന ആരോഗ്യപ്രശ്നമാണ്. ഇത് ഗുരുതരമായ ഒരു അവസ്ഥയുമാണ്. വേണ്ട രീതിയില്‍ മുന്‍കരുതലുകളെടുത്തില്ലെങ്കില്‍ അമ്മയുടെ ജീവനു തന്നെ ഭീഷണിയാകാന്‍ സാധ്യതയുള്ള ഒന്ന്.
കുഞ്ഞിന്റെ ഭാരക്കുറവിനും മാസം തികയാതെയുള്ള പ്രസവത്തിനും ഇതു കാരണമായേക്കാം. ചില കേസുകളില്‍ അമ്മയുടെ കിഡ്നി, ബ്രെയിന്‍ തകരാറു പോലും സംഭവിച്ചേക്കാം.
ഗര്‍ഭകാലത്തെ ബിപിയ്ക്കു പല കാരണങ്ങളുണ്ടായേക്കാം. സ്ട്രെസ്, ആരോഗ്യകരമല്ലാത്ത ജീവിതരീതികള്‍ എന്നിവയെല്ലാം കാരണമാകാം. ഇതല്ലാതെയും ഗര്‍ഭകാലത്ത് ബിപിയുണ്ടാകാന്‍ സാധ്യതയേറെയാണ്. തല ചൊറിയാതെ.....
എന്നു കരുതി ഈ ബിപിയ്ക്കു പരിഹാരങ്ങളില്ലെന്നല്ല. ഗര്‍ഭകാല ബിപി നിയന്ത്രിയ്ക്കാനുളള ചില വഴികളെക്കുറിച്ചറിയൂ,

കൊക്കോ
കൊക്കോ ബിപി നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതടങ്ങിയ ഭക്ഷണവസ്തുക്കള്‍ കഴിയ്ക്കുന്നതു ഗുണം ചെയ്യും.

വെളുത്തുളളി
വെളുത്തുളളിയാണ് മറ്റൊരു വഴി. വെളുത്തുള്ളി കഴിയ്ക്കുന്നത് ബിപി കുറയ്ക്കാന്‍ നല്ലതാണ്. ഇതിന് ആന്റികൊളസ്ട്രോള്‍ ഗുണങ്ങളുണ്ട്.

ഉപ്പ്
കൂടുതല്‍ ഉപ്പ് ബിപി കൂട്ടുന്ന ഒന്നാണ്. ഉപ്പിന്റെ അളവു നിയന്ത്രിയ്ക്കുന്നത് ഗുണം ചെയ്യും.

പൊട്ടാസ്യം
പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ബിപി നിയന്ത്രിയ്ക്കാന്‍ നല്ലതാണ്. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, പഴം, ഡ്രൈ ഫ്രൂട്സ്, ഓറഞ്ച് ജ്യൂസ് എന്നിവ ഗുണം ചെയ്യും.

സ്ട്രെസ്
സ്ട്രെസ് ഗര്‍ഭകാലത്തു മാത്രമല്ല, ഏതു സമയത്തും ബിപി കൂട്ടുന്ന ഒരു കാരണമാണ്. സ്ട്രെസ് നിയന്ത്രിയ്ക്കേണ്ടത് ഏറെ പ്രധാനം. ഇതിനുള്ള വഴികള്‍ കണ്ടെത്തുക.

യോഗ
യോഗ ചെയ്യുന്നത് ഗര്‍ഭകാല ബിപിയ്ക്കു ഗുണം ചെയ്യും. ഇതിലെ ശ്വസനവ്യായാമങ്ങളും റിലാക്സേഷന് ടെക്നിക്കുകളുമെല്ലാം നല്ലതാണ്.

വ്യായാമങ്ങള്‍
ഗര്‍ഭകാലത്ത് ശരീരം തീരെ അനങ്ങാത്തതും ബിപി കൂടാന്‍ ഇടയാക്കാറുണ്ട്. ആരോഗ്യകരമായ വ്യായാമങ്ങള്‍ ചെയ്യുക.

പുകവലി, മദ്യപാന ശീലങ്ങള്‍
പുകവലി, മദ്യപാന ശീലങ്ങള്‍ ഗര്‍ഭകാല ബിപിയ്ക്കുള്ള പ്രധാന കാരണങ്ങളാണ്. ഇവ ഉപേക്ഷിയ്ക്കുക.



Click it and Unblock the Notifications
