Latest Updates
-
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ
പ്രസവത്തിനു ശേഷമാണ് ശരിയ്ക്കുള്ള വേദന
പ്രസവം എന്ന് പറയുന്നത് അത്ര എളുപ്പമല്ലെന്ന് പ്രസവിച്ചവര്‍ക്കും പ്രസവിയ്ക്കാന്‍ പോകുന്നവര്‍ക്കും അറിയാം. പ്രസവ വേദനയാണ് ലോകത്തിലെ ഏറ്റവും വലി വേദന എന്നാണ് പറയുന്നത് പോലും. എന്നാല്‍ പ്രസവത്തിന് ശേഷമാണ് ശരിയ്ക്കുള്ള വേദന എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിയ്ക്കുമോ? എന്നാല്‍ സത്യമതാണ് എങ്ങനെയെന്ന് നോക്കാം. ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിയ്ക്കണോ?
കാരണം പ്രസവത്തിനു ശേഷം മനസ്സിനും ശരീരത്തിനും വളരെ വലിയ തോതിലുള്ള മാറ്റങ്ങള്‍ സംഭവിയ്ക്കും. മാനസികമായി സ്ത്രീകളെ ഡിപ്രഷനിലേക്ക് തള്ളിവിടാനും ചിലപ്പോള്‍ പ്രസവം കാരണമാകും. എന്നാല്‍ ഇവയെ എല്ലാം തന്ത്രപരമായി കൈകാര്യം ചെയ്യാന്‍ ഏത് സ്ത്രീയും പഠിച്ചിരിയ്ക്കണം. എങ്ങനെയെന്ന് നോക്കാം.

ഹോര്‍മോണ്‍ തകരാര്‍
പ്രസവത്തിനു ശേഷം സ്ത്രീകളില്‍ പലര്‍ക്കും ഡിപ്രഷന് ഉണ്ടാവാറുണ്ട്. ഡിപ്രഷന് മാത്രമല്ല ഉറക്കമില്ലാത്ത അവസ്ഥ, ഫ്രസ്ട്രേഷന്‍ തുടങ്ങി നിരവധി മാനസിക പ്രശ്നങ്ങള്‍ ഉണ്ടാവാറുണ്ട്. ഇതിനെ ഫലപ്രദമായി ചികിത്സിച്ചു തന്നെ മാറ്റണം.

വജൈന വരണ്ടതാവുന്നു
വജൈന വരണ്ടതാവുന്നതാണ് മറ്റൊരു പ്രശ്നം. ഇതും ഹോര്‍മോണ്‍ തകരാറ് തന്നെയാണ് കാരണമായി പറയുന്നത്. മുലയൂട്ടുന്നതും ഇതിനൊരു കാരണമായി പറയുന്നുണ്ട്.

കുടവയര്‍
മിക്കവാറും സ്ത്രീകളിലും പ്രസവ ശേഷം ആകാരഭംഗി നഷ്ടപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. വയറു ചാടുന്നതും പലപ്പോഴും ഇവരെ മാനസിക സമ്മര്‍ദ്ദത്തിലാക്കും.

സ്തനങ്ങളിലെ വേദന
സ്തനങ്ങളിലെ വേദനയാണ് മറ്റൊന്ന്. സെന്‍സിറ്റീവ് നിപ്പിള്‍ ആണ് പലപ്പോഴും ഇതിന് കാരണം.

മുടി കൊഴിച്ചില്‍
മുടി കൊഴിച്ചിലാണ് മറ്റൊന്ന്. പലപ്പോഴും അമിതമായ തരത്തില്‍ മുടി കൊഴിയുന്നതായിരിക്കും മറ്റൊരു പ്രശ്നം.

ദഹനപ്രശ്നങ്ങള്‍
ദഹനസംബന്ധമായ പ്രശ്നങ്ങളായിരിക്കും മറ്റൊന്ന്. കൃത്യമായ രീതിയില്‍ ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുമ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ അമ്മമാരില്‍ കാഠിന്യമേറിയതായിരിക്കും.

സ്വകാര്യയിടങ്ങളിലെ വേദന
ചില സ്ത്രീകള്‍ക്ക് സ്വകാര്യയിടങ്ങളില്‍ അതികഠിനമായ വേദന അനുഭവപ്പെടും. പ്രസവസമയത്ത് ഗര്‍ഭപാത്രം വികസിക്കും, ഇത് സാധാരണ അവസ്ഥയിലേക്ക് എത്തുന്നത് പ്രസവ ശേഷമായിരിക്കും. ഈ സമയത്ത് അതികഠിനമായ വേദന ഉണ്ടാവും എന്നതാണ് സത്യം.

രക്തസ്രാവം
പലപ്പോഴും രക്തസ്രാവം കാണപ്പെടുന്നു. ആര്‍ത്തവരക്തത്തിനു സമാനമായ രീതിയില്‍ ആയിരിക്കും ഇത്.

ബോഡി ടേംപറേച്ചര്
ശരീരത്തിലെ ഈസ്ട്രജന് അളവ് മാറുന്നതിനനുസരിച്ച് സ്ത്രീകളില്‍ ബോഡ് ടെംപറേച്ചര്‍ മാറുന്നു.



Click it and Unblock the Notifications
