Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം!
ഗര്‍ഭിണിയാകാന്‍ ഭക്ഷണരീതികള്‍
ചില ജൈവപരമായ കാരണങ്ങള്‍ പലപ്പോഴും ഗര്‍ഭധാരണത്തിന് വെല്ലുവിളി ഉയര്‍ത്താറുണ്ട്. നല്ല ചിന്തകളും മികച്ച ഭക്ഷണരീതികളും ഗര്‍ഭധാരണം എളുപ്പമാക്കാന്‍ ഒരുപരിധി വരെ സഹായിക്കും. ആരോഗ്യപരമായ പ്രശ്നങ്ങള്‍ അലട്ടുന്നില്ല എങ്കില്‍ ശരിയായ ഭക്ഷണങ്ങളിലൂടെ ഗര്‍ഭധാരണത്തിനുള്ള സാധ്യത ഉയര്‍ത്താന്‍ കഴിയും. ആണോ പെണ്ണോ, അറിയാന്‍ നാടന്‍ വഴികള്‍
ഗര്‍ഭധാരണത്തിനുള്ള സാധ്യത ഉയര്‍ത്താന്‍ സഹായിക്കുന്ന ചില ആഹാരങ്ങള്‍ ഇതാ. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

സമ്പൂര്‍ണ്ണ ധാന്യങ്ങള്‍
പാല്, ഉരുളക്കിഴങ്ങ് , ചോളം തുടങ്ങിയവയില്‍ കാണപ്പെടുന്ന സംസ്കരിച്ച കാര്‍ബോഹൈഡ്രേറ്റ് ശരീരത്തിലേക്ക് എത്തുന്നത് കുറയ്ക്കാന്‍ സമ്പൂര്‍ണ ധാന്യങ്ങള്‍ സഹായിക്കും. ജനനേന്ദ്രിയങ്ങളിലെ ജ്വലനം കുറച്ച് ഗര്‍ഭധാരണ സാധ്യത ഉയര്‍ത്താന്‍ ഇത് സഹായിക്കും. തുടര്‍ന്നും ഇഷ്ടമുള്ള ആഹാരങ്ങള്‍ കഴിക്കാം, എന്നാല്‍ അവയ്ക്ക് താഴ്ന്ന കാര്‍ബോഹൈഡ്രേറ്റ് ജിഐ ആണന്ന് ഉറപ്പു വരുത്തണം. ( ജിഐ-ഗ്ലൈക്കായെമിക് ഇന്‍ഡക്സ്- രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയര്‍ത്താനുള്ള കാര്‍ബോഹൈഡ്രേറ്റിന്റെ ശേഷിയെ സൂചിപ്പിക്കുന്ന സംഖ്യ)
സമ്പൂര്‍ണ ധാന്യങ്ങള്‍ ഇന്‍സുലീന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. അതിലൂടെ ഹൃദ്രോഗം, പ്രമേഹം എന്നിവ വരാനുള്ള സാധ്യതകള്‍ കുറയ്ക്കും. കൂടാതെ കൊളസ്ട്രോള്‍ നില താഴ്ത്താനും സഹായിക്കും. വെള്ള ബ്രഡിന് പകരം സമ്പൂര്‍ണ ധാന്യംഅടങ്ങിയ ബ്രഡ്, പഞ്ചസാര അടങ്ങിയ ധാന്യങ്ങള്‍ക്ക് പകരം ഓട്സ് തുടങ്ങിയവ തിരഞ്ഞെടുക്കുക. ജിഐ നില കുറയ്ക്കാന്‍ ഇത് സഹായിക്കും.

സമ്പൂര്‍ണ ധാന്യങ്ങള്‍
സമ്പൂര്‍ണ ധാന്യങ്ങള്‍ ഇന്‍സുലീന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. അതിലൂടെ ഹൃദ്രോഗം, പ്രമേഹം എന്നിവ വരാനുള്ള സാധ്യതകള്‍ കുറയ്ക്കും. കൂടാതെ കൊളസ്ട്രോള്‍ നില താഴ്ത്താനും സഹായിക്കും. വെള്ള ബ്രഡിന് പകരം സമ്പൂര്‍ണ ധാന്യംഅടങ്ങിയ ബ്രഡ്, പഞ്ചസാര അടങ്ങിയ ധാന്യങ്ങള്‍ക്ക് പകരം ഓട്സ് തുടങ്ങിയവ തിരഞ്ഞെടുക്കുക. ജിഐ നില കുറയ്ക്കാന്‍ ഇത് സഹായിക്കും.

പ്രോട്ടീന്‍
ആഹാരത്തിലെ വളരെ പ്രധാനപ്പെട്ട ഭാഗമാണ് പ്രോട്ടീന്‍. പുതിയഹോര്മോണുകള് ഉണ്ടാകുന്നതിന് സഹായിക്കും എന്നതിനാല്‍ എതെല്ലാം തരം പ്രോട്ടീനുകളാണ് നിങ്ങള്ക്കാവശ്യമെന്നതിന് പ്രത്യേക പരിഗണന നല്‍കണം.
മൃഗ പ്രോട്ടീനുകള്‍ക്ക് പകരം വിത്തുകള്‍, പയര്‍, പരിപ്പ് പോലുള്ള സസ്യ പ്രോട്ടീനുകള്‍ 25 ഗ്രാം വീതം കഴിക്കുക.

ഗര്‍ഭിണിയാകാന്‍ ഭക്ഷണരീതികള്‍
പ്രോട്ടീന്‍ ധാരാളം അടങ്ങിയ ആഹാരരീതി ശീലിക്കുക. മഗ്നീഷ്യം, കാല്‍സ്യം, വിറ്റാമിന്‍ ബി12 പോലെ ശീരത്തിനാവശ്യമായ ധാതുക്കളും പോഷകങ്ങളും ഇവ നല്‍കും അതേസമയം കലോറി കുറവുമായിരിക്കും. പാല്, തൈര്, വെണ്ണ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതിനൊപ്പം ഗര്‍ഭ ധാരണത്തിനുള്ള സാധ്യത ഉയര്‍ത്താനും ഇത് സഹായിക്കും.

കൊഴുപ്പ്
സംസ്കരിച്ച ആഹാരങ്ങള്‍, കൊഴുപ്പ് കൂടിയ മാംസം തുടങ്ങിയവയില്‍ ട്രാന്‍സ് ഫാറ്റ് അടക്കം നിരവധി അസംസ്കൃത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തില്‍ ഓക്സിജന്‍ രഹിത റാഡിക്കലുകള്‍ ഉയരുന്നതിനും ജ്വലനം ഉണ്ടാകുന്നതിനും കാരണമാകും. ഇത് ഗര്‍ഭധാരണ സാധ്യത കുറയ്ക്കും. അതിനാല്‍ നിയന്ത്രിത അളവില്‍ നല്ല കൊഴുപ്പ് ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. അവൊക്കാഡോ, തക്കാളി എന്നിവ ബ്രഡിനൊപ്പം പരീക്ഷിച്ച് നോക്കുക.

ഫോലിക് ആസിഡ്
ആരോഗ്യകരമായ ഗര്‍ഭധാരണത്തിനും കുഞ്ഞുങ്ങളിലെ ജനനവൈകല്യങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്ന പ്രധാന പോഷകങ്ങളില്‍ ഒന്നാണ് ഫോലേറ്റ് അഥവ ഫോലിക് ആസിഡ് . നിര്‍ദ്ദേശിച്ചിട്ടുള്ള മറ്റ് പോഷകങ്ങള്‍ക്ക് ഒപ്പം ഇവയും ഭക്ഷണത്തിന്റെ ഭാഗമാക്കുക. പച്ച ഇലക്കറികളില്‍ ഫോലേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. പച്ചക്കറി അടങ്ങിയ പലതരം വിഭവങ്ങളും സൂപ്പും മറ്റും കഴിക്കുന്നത് ഫോലേറ്റ് ധാരാളം ശരീരത്തിലെത്താന്‍ സഹായിക്കും.



Click it and Unblock the Notifications
