Latest Updates
-
വീട്ടിലെ ലോക്കർ ഈ ദിശയിലാണോ? സമ്പത്തും ഐശ്വര്യവും വരാൻ വാസ്തു പറയുന്ന രഹസ്യങ്ങൾ ഇതാ -
നവരാത്രിയിൽ വീട്ടിൽ ഐശ്വര്യം നിറയണോ? വാസ്തു പ്രകാരം ഈ കാര്യങ്ങൾ മറക്കരുത്, ഭാഗ്യം തേടിയെത്തും! -
ഐഎസ്എൽ 2026-27: കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പോരാട്ടം നാളെ; കളി കാണാൻ അറിയേണ്ടതെല്ലാം -
ചന്ദ്രദർശനം 2026: ഒക്ടോബർ 11-ന് ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ഐശ്വര്യം കൂടെയുണ്ടാകും! -
കേരളത്തിൽ കനത്ത മഴ: 4 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ജാഗ്രത പാലിക്കുക! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ
ആര്‍ത്തവം നോക്കാതെ ഗര്‍ഭം തിരിച്ചറിയാം
മാസമുറ തെറ്റുന്നതാണ് മിക്കവാറും എല്ലാവരും ഗര്‍ഭിണിയാണോയെന്നു സംശയിക്കുന്നതില്‍ പ്രധാനം. ഗര്‍ഭം തിരിച്ചറിയാന്‍ ആര്‍ത്തവചക്രം വരെ കാത്തിരിയ്ക്കുന്നവരുമുണ്ട്.
എന്നാല്‍ ആര്‍ത്തവം തെറ്റുന്നതിനു മുന്‍പു തന്നെ ഒരു സ്ത്രീയ്ക്ക ഗര്‍ഭധാരണം തിരിച്ചറിയാവുന്നതേയുള്ളൂ. ശരീരത്തില്‍ തന്നെയുണ്ടാകുന്ന പലതരം മാറ്റങ്ങളും വ്യത്യാസങ്ങളുമെല്ലാം പെട്ടെന്നു തിരിച്ചറിയാനാകുക ഗര്‍ഭിണിയ്ക്കു തന്നെയാണ്.
ആര്‍ത്തവം വരെ കാത്തിരിയ്ക്കാതെ ഗര്‍ഭധാരണം തിരിച്ചറിയാനുള്ള വഴികളെക്കുറിച്ചറിയൂ, കുഞ്ഞുവാവയ്ക്കും ആര്‍ത്തവം, മുലപ്പാല്‍!!

യോനീസ്രവം
യോനീസ്രവം കൂടുതല്‍ കട്ടിയുള്ളതും വഴുവഴുപ്പുള്ളതുമാകും. വെളുത്ത നിറത്തിലെ ഈ ഡിസാചാര്‍ജ് ഗര്‍ഭകാലത്തു മുഴുവന്‍ നീണ്ടു നില്ക്കും.

മാറിടങ്ങള്‍
മാമ്മറി ഗ്ലാന്റില്‍ വ്യത്യാസങ്ങള്‍ വരുന്നതു കൊണ്ടുതന്നെ മാറിടങ്ങള്‍ കൂടുതല്‍ മൃദുവായതായി അനുഭവപ്പെടും. ചിലപ്പോള്‍ തടിപ്പുള്ളതുപോലുള്ള തോന്നലുമുണ്ടാകും. വലിപ്പം കൂടിയായും അനുഭവപ്പെടും.

പെല്‍വിക് പ്രദേശത്തു വേദന
ആര്‍ത്തവസമയത്തുണ്ടാകുന്ന വേദന പോലെ പെല്‍വിക് പ്രദേശത്തു വേദനയനുഭവപ്പെടും.

മൂത്രശങ്ക
യൂട്രസ് ഭിത്തി വികസിയക്കുന്നതു കൊണ്ടുതന്നെ മൂത്രശങ്ക വര്‍ദ്ധിയ്ക്കുന്നതും സ്വാഭാവികം.

മനംപിരട്ടല്‍
മനംപിരട്ടല്‍, പ്രത്യേകിച്ചു മോണിംഗ് സിക്നസ്, രാവിലെയുള്ള മനംപിരട്ടല്‍ സാധാരണമാണ്. ചില പ്രത്യേക ഗന്ധങ്ങളും ഭക്ഷണങ്ങളുമെല്ലാം കാരണങ്ങളുമാകും.

ക്ഷീണം
ശരീരതതിലെ പ്രൊജസ്ട്രോണ്‍ ഹോര്‍മോണ്‍ തോത് വര്‍ദ്ധിയ്ക്കുന്നതു കൊണ്ടുതന്നെ എപ്പോഴും പ്രത്യേക കാരണങ്ങളില്ലാതെ ക്ഷീണം തോന്നുന്നതും സാധാരണമാണ്.

മലബന്ധം
പല സ്ത്രീകള്‍ക്കും ഗര്‍ഭധാരണസമയത്തും ഗര്‍ഭകാലത്തുമെല്ലാം മലബന്ധം അനുഭവപ്പെടുന്നത് സാധാരണയാണ്.

ആര്‍ത്തി, വിരക്തി
ചില ഭക്ഷണങ്ങളോടു വിരക്തി, ചിലതിനോട് ആര്‍ത്തി എന്നിവയും സാധാരണം. ഇഷ്ടമുള്ള ഭക്ഷണങ്ങളോടാകാം ചിലപ്പോള്‍ താല്പര്യക്കുറവു തോന്നുന്നത്.



Click it and Unblock the Notifications
