Latest Updates
-
മഹാനദി കോൾഫീൽഡ്സ് ഐപിഒ: ആദ്യദിനം മങ്ങിയ പ്രതികരണം; അപേക്ഷിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് സമയം ഉണ്ടോ? നവംബർ 22-ലെ ശുഭമുഹൂർത്തം അറിയാം -
2026 നവംബർ 19: ഇന്നത്തെ അഭിജിത്ത് മുഹൂർത്തം എപ്പോൾ? കേരളത്തിലെ കൃത്യമായ സമയക്രമം ഇതാ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തരുത്! വാസ്തുവും ശുചിത്വവും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
നവംബർ 19: ഇന്ധനവിലയിൽ മാറ്റമുണ്ടോ? കേരളത്തിലെയും പ്രധാന നഗരങ്ങളിലെയും ഇന്നത്തെ നിരക്കുകൾ ഇതാ -
അക്വാൻ ചുഴലിക്കാറ്റ്: ആന്ധ്രയിലും ഒഡീഷയിലും റെഡ് അലർട്ട്; കരതൊടുന്നത് വെള്ളിയാഴ്ച, അതീവ ജാഗ്രത! -
ഡൽഹിയിൽ വീണ്ടും ശ്വാസംമുട്ടിക്കുന്ന മലിനീകരണം; AQI 282, യാത്രക്കാർക്കും കുട്ടികൾക്കും കർശന ജാഗ്രത -
കുംഭം രാശിയിൽ ചന്ദ്രൻ: ഇന്ന് നെറ്റ്വർക്കിംഗിന് മികച്ച സമയം, സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത വേണം -
ബുധാദിത്യ യോഗം ഇന്ന് സജീവമോ? 2026 നവംബർ 19-ലെ ശുഭമുഹൂർത്തങ്ങളും കരിയർ വിജയത്തിനുള്ള വഴികളും -
ശുക്രൻ തുലാം രാശിയിലേക്ക്: ഈ 4 രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും!
മാനസിക സമ്മര്‍ദ്ദം കുഞ്ഞിന്റെ ഭാരക്കുറവിന് കാരണം
മാനസിക സമ്മര്‍ദ്ദമനുഭവിയ്ക്കുന്ന അമ്മമാരുടെ കുഞ്ഞിന് തൂക്കം കുറവാണെന്ന് പഠനം. ഗര്‍ഭിണിയാകുന്നതിനു മുന്‍പ് തന്നെ സ്ത്രീയ്ക്ക് മാനസിക സമ്മര്‍ദ്ദമുണ്ടെങ്കില്‍ ഇത് തൂക്കം കുറഞ്ഞ കുഞ്ഞ് ജനിയ്ക്കാന്‍ കാരണമാകും. യു എസിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇത്തരത്തിലൊരു കണ്ടു പിടുത്തം നടത്തിയത്. ഗര്‍ഭിണികള്‍ ബദാം കഴിയ്ക്കാമോ?

കോര്‍ട്ടിസോളിന്റെ പാറ്റേണാണ് പ്രധാനമായും കുഞ്ഞിന്റെ ഭാരക്കുറവിനെ സ്വാധീനിയ്ക്കുന്നത്. മാനസിക സമ്മര്‍ദ്ദം അനുഭവിയ്ക്കുന്ന സ്ത്രീകളില്‍ അല്ലെങ്കില്‍ ഗര്‍ഭിണികളില്‍ തൂക്കക്കുറവുള്ള കുഞ്ഞുങ്ങളാണ് ഈയിടെയായി ജനിയ്ക്കുന്നത്. സമ്മര്‍ദ്ദം അനുഭവിയ്ക്കുമ്പോള്‍ കൂടുതല്‍ കോര്‍ട്ടിസോള്‍ ശരീരം ഉത്പാദിപ്പിക്കുന്നു. ഇതാണ് കുഞ്ഞിന്റെ തൂക്കക്കുറവിന് കാരണം. 142 സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ ഫലമായാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.

ഗര്‍ഭാവസ്ഥയില്‍ സാധാരണ ഗതിയില്‍ കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിക്കാറുണ്ട്. എന്നാല്‍ ഇത് പരിധി വിട്ട് വര്‍ദ്ധിക്കുമ്പോഴാണ് കുഞ്ഞിനെ ബാധിയ്ക്കുന്നത്. ഇത് പലപ്പോഴും കുഞ്ഞിലേക്കുള്ള രക്തയോട്ടത്തിന് കാര്യമായ മാറ്റം വരുത്തുന്നു. മാത്രമല്ല കുഞ്ഞിന്റെ പ്രതികരണശേഷിയേയും നെഗറ്റീവ് ആയി ബാധിയ്ക്കുന്നു. ഹൈപ്പോതൈറോയ്ഡിസം വന്ധ്യത വരുത്തുമോ?

ശിശുമരമ നിരക്ക് വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണവും ഇത് തന്നെയാണ്. അതുകൊണ്ട് തന്നെ ഇതിന് തക്കതായ മുന്‍കരുതല്‍ എടുക്കേണ്ടതും അത്യാവശ്യമാണ്. ഗര്‍ഭകാലം ആരോഗ്യപ്രദമാക്കാന്‍ വേണ്ട മുന്‍കരുതലുകളാണ് നമ്മള് സ്വീകരിക്കേണ്ടത്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഗര്‍ഭകാലത്തെ സന്തോഷത്തോടെ കൊണ്ടു പോവാന്‍ ശ്രമിക്കുകയും ചെയ്യുക.




Click it and Unblock the Notifications

