Latest Updates
-
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ
ഗര്ഭവും എള്ളും തമ്മില്....
എള്ള് ആരോഗ്യകരമായ ഗുണങ്ങളുള്ള ഒന്നാണ്. ഇത് സ്വാദിനായി ഭക്ഷണസാധനങ്ങളില് ഉപയോഗിയ്ക്കാറുമുണ്ട്.
എന്നാല് ഇത് ഗര്ഭകാലത്തു വര്ജ്യമാണോയെന്ന സംശയം പലര്ക്കുമുണ്ടാകാം. കാരണം ഗര്ഭിണികള്ക്ക് കഴിയ്ക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ധാരാളം വസ്തുക്കളുണ്ട്.
ഗര്ഭകാലത്ത് എള്ളു കഴിയ്ക്കുന്നതിനെക്കുറിച്ചു കൂടുതലറിയൂ, പ്രസവശേഷം നെയ്യു കഴിയ്ക്കാമോ?

ന്യുട്രിയന്റുകള്
എള്ളില് ധാരാളം ന്യുട്രിയന്റുകള് അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്, വൈറ്റമിന് ബി, സി, അമിനോ ആസിഡുകള് എന്നിവ. ഇത് കുഞ്ഞിനും അമ്മയ്ക്കും ഏറെ നല്ലതാണ്.

കാല്സ്യം
കാല്സ്യത്തിന്റെ നല്ലൊരു ഉറവിടമാണ് എള്ള്. ഗര്ഭസ്ഥശിശുവിന്റേയും അമ്മയുടേയും എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ഗുണകരം.

അയേണ്
ഇതില് അയേണ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഗര്ഭിണിയ്ക്കുണ്ടാകുന്ന അനീമിയ പോലുള്ള പ്രശ്നങ്ങള് പരിഹരിയ്ക്കാന് സാധിയ്ക്കും. അയേണ് ഗുളികകള്ക്കു പകരം വയ്ക്കാവുന്ന ഒന്ന്.

മലബന്ധമകറ്റാന്
എള്ള് മലബന്ധമകറ്റാന് ഏറെ നല്ലതാണ്. ഗര്ഭകാലത്ത് ഈ പ്രശ്നം പല സ്ത്രീകള്ക്കുമുണ്ടാകും.

പ്രതിരോധശേഷി
ശരീരത്തിന്റെ പ്രതിരോധശേഷി വര്ദ്ധിപ്പിയ്ക്കാനും ഇത് ഏറെ നല്ലതാണ്. ഗര്ഭകാലത്ത് ഫ്ളൂ, കോള്ഡ് തുടങ്ങിയവ തടയാന് ഗുണകരം.

മാനസികമായ സംഘര്ഷങ്ങള്
മസിലുകള്, നാഡികള് എന്നിവയെ ശക്തിപ്പെടുത്താന് എള്ള് ഏറെ നല്ലതാണ്. നാഡികളെ സുഖപ്പെടുത്തുന്നതുകൊണ്ടുതന്നെ മാനസികമായ സംഘര്ഷങ്ങള് ഒഴിവാക്കാനും ഗുണകരം.

മൂത്രശങ്ക
ഗര്ഭകാലത്ത് മൂത്രശങ്ക സാധാരണം. ഇതു കുറയ്ക്കാന് എള്ള് സഹായിക്കും.



Click it and Unblock the Notifications
