ഗര്‍ഭകാലത്ത് ശര്‍ക്കര കഴിച്ചാല്‍....

Posted By:
Subscribe to Boldsky

ഗര്‍ഭകാലത്ത് നമ്മുടെ ഭക്ഷണ ക്രമത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഭക്ഷണവസ്തുവാണ് ശര്‍ക്കര. നിരവധി ആരോഗ്യഗുണങ്ങള്‍ ഉണ്ടെന്നതു തന്നെയാണ് ഇതിന്റെ പ്രത്യേകത. ഏറ്റവും ലുരക്ഷിതമായി ഉപയോഗിക്കാവുന്ന ഭക്ഷണമാണ് എന്നതും ശര്‍ക്കരയുടെ പ്രിയം വര്‍ദ്ധിപ്പിക്കുന്നു. സിസേറിയന്‍, ആരും പറയാത്തവ

ഇത് കുഞ്ഞിന്റെ തൂക്കം വര്‍ദ്ധിപ്പിക്കുന്നു. ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് ശര്‍ക്കര എന്നതും പല വിധത്തിലുള്ള രോഗങ്ങളെ ഇല്ലാതാക്കുന്നു. മാത്രമല്ല ചര്‍മ്മത്തിനും ആരോഗ്യം നല്‍കുന്നതാണ് ശര്‍ക്കര. ഗര്‍ഭകാലത്ത് ശര്‍ക്കര കഴിച്ചാല്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുക എന്നു നോക്കാം.

രക്തത്തെ ശുദ്ധീകരിക്കുന്നു

രക്തത്തെ ശുദ്ധീകരിക്കുന്നു

രക്തം ശുദ്ധീകരിക്കുന്ന കാര്യത്തില്‍ ശര്‍ക്കര മുന്നിലാണ്, മാത്രമല്ല ഗര്‍ഭപാത്രത്തില്‍ കുഞ്ഞിന് ആരോഗ്യം നല്‍കാനും ശര്‍ക്കര സഹായിക്കുന്നു.

അനീമിയ പ്രതിരോധിയ്ക്കുന്നു

അനീമിയ പ്രതിരോധിയ്ക്കുന്നു

അനീമിയയെ പ്രതിരോധിയ്ക്കാനും ശര്‍ക്കര ഉപയോഗത്തിലൂടെ സാധിയ്ക്കുന്നു. ഇത് രക്തകോശങ്ങളെ ഉത്തേജിപ്പിക്കുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

സന്ധിവേദന ഇല്ലാതാക്കുന്നു

സന്ധിവേദന ഇല്ലാതാക്കുന്നു

ഗര്‍ഭിണികളില്‍ സ്ഥിരമായി കാണുന്നതാണ് സന്ധിവേദന. എന്നാല്‍ ശര്‍ക്കര കഴിയ്ക്കുന്നതിലൂടെ സന്ധിവേദന ഇല്ലാതാവുന്നു.

കാലിലെ നീര് കുറയ്ക്കുന്നു

കാലിലെ നീര് കുറയ്ക്കുന്നു

ഗര്‍ഭിണികള്‍ക്ക് പലപ്പോഴും കാലില്‍ നീര് കാണുന്നത് സ്ഥിരമാണ്. എന്നാല്‍ ഇത് ഇല്ലാതാക്കാന്‍ ശര്‍ക്കര ഉപയോഗിക്കുന്നതിലൂടെ കഴിയുന്നു.

ആരോഗ്യമുള്ള ഗര്‍ഭാവസ്ഥ

ആരോഗ്യമുള്ള ഗര്‍ഭാവസ്ഥ

സാധാരണ ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന പല ആരോഗ്യപ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ ശര്‍ക്കരയുടെ ഉപയോഗം സഹായിക്കുന്നു.

രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നു

രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നു

ഗര്‍ഭകാലത്ത് പലരേയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് രക്തസമ്മര്‍ദ്ദം. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ശര്‍ക്കരയുടെ ഉപയോഗം സഹായിക്കുന്നു.

English summary

Benefits Of Eating Jaggery In Pregnancy

In this article, we at Boldsky will be listing out some of the amazing benefits of eating jaggery in pregnancy.
Story first published: Wednesday, March 2, 2016, 16:00 [IST]