Latest Updates
-
സെപ്റ്റംബർ 19: ഇന്ന് ഭാഗ്യം തെളിയുന്ന 5 രാശികൾ, ധനനേട്ടത്തിന് വഴിതുറക്കുന്നു! -
രാശിഫലം സെപ്റ്റംബർ 18: ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജ്യേഷ്ഠ ഗൗരി പൂജ 2026: ശുഭ മുഹൂർത്തങ്ങളും ലളിതമായ പൂജാവിധികളും; അറിയേണ്ടതെല്ലാം ഇവിടെ -
ഐഫോൺ 18 ഇന്ത്യയിൽ: സ്റ്റോറുകളിൽ വൻ തിരക്ക്, ഓഫറുകൾ സ്വന്തമാക്കാൻ വഴികൾ ഇതാ -
ആയുഷ്മാൻ യോഗം ഇന്ന് ഉച്ചയ്ക്ക് ശേഷം: 12 രാശിക്കാർക്കും ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ്! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ആന്റി-പൊല്യൂഷൻ ദിനചര്യ പരീക്ഷിക്കൂ -
ഗണേശോത്സവക്കാലത്ത് അതിഥികളെ വരവേൽക്കാൻ ഒരുങ്ങുകയാണോ? വീടിന്റെ പ്രധാന വാതിലിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും: വരും ദിവസങ്ങളിൽ അതീവ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
തൊഴിലിടത്തിൽ ഐശ്വര്യവും ലാഭവും വേണോ? വിശ്വകർമ്മ പൂജയ്ക്ക് ശേഷം ഈ 9 മാറ്റങ്ങൾ വരുത്തൂ -
ദൂർവാഷ്ടമി 2026: ഇന്ന് ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഗര്‍ഭകാല സെക്സ് അനുവദനീയമോ?
ഗര്‍ഭകാലത്ത് അരുതുകളുണ്ടെങ്കില് ഇതില്‍ സെക്സ് വരുന്നില്ല. ആരോഗ്യകരമായ സെക്സ് അനുവദനീയമാണ്. ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളില്ലെങ്കില്‍.
ഗര്‍ഭകാലത്തെ സെക്സിന് അതിന്റേതായ പല ആരോഗ്യഗുണങ്ങളുമുണ്ട്. അമ്മയ്ക്കു മാത്രമല്ല, കുഞ്ഞിനും ഇതിന്റേതായ ഗുണങ്ങള്‍ ലഭിയ്ക്കുമെന്നാണ് പറയുന്നത്. കഫ് സിറപ്പ് കുടിച്ചാല്‍ ഗര്‍ഭം!!
ഗര്‍ഭകാലത്തെ സെക്സിന്റെ ഗുണങ്ങളെക്കുറിച്ചറിയൂ,

ഓര്‍ഗാസം
ഗര്‍ഭകാലത്തെ സെക്സിലൂടെ സ്ത്രീകള്‍ക്ക് എളുപ്പത്തില്‍ ഓര്ഗാസമുണ്ടാകുന്നു. സെക്സ് താല്പര്യവും കൂടും. ശരീരത്തിലെ ഈസ്ട്രജന് ഹോര്‍മോണ്‍ ഉല്പാദനം ഗര്‍ഭകാലത്ത് അധികമാകുന്നതാണ് കാരണം.

തടി
തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വ്യായാമമാണ് സെക്സ്. ഗര്‍ഭകാലത്തും അല്ലെങ്കിലും. ഗര്ഭകാലവണ്ണം നിയന്ത്രിയ്ക്കാന്‍ ഇത് സഹായകമാണ്.

ബിപി
ഗര്‍ഭകാലത്ത് ബിപി കൂടുന്നത് പല സ്ത്രീകള്‍ക്കുമുള്ള പ്രശ്നമാണ്. ബിപി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.

വേദനസംഹാരി
നല്ലൊരു വേദനസംഹാരിയാണ് സെക്സ്. ഈ സമയത്തുണ്ടാകുന്ന ഹോര്‍മോണുകള്‍ തന്നെ കാരണം. ഗര്‍ഭകാലത്തുണ്ടാകുന്ന വേദനകള്‍ക്കുള്ള നല്ലൊരു മരുന്നാണിത്.

പ്രതിരോധശേഷി
ശരീരത്തിലെ എല്‍ജിഎ ആന്റിബോഡി വര്‍ദ്ധിപ്പിയ്ക്കാന്‍ സെക്സിനു കഴിയും. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും. ഗര്‍ഭകാലത്തെ അസുഖങ്ങള്‍ ഒഴിവാക്കും.

സന്തോഷം
ഓര്‍ഗാസം ശരീരത്തിലെ എന്‍ഡോര്‍ഫിന്‍ ഹോര്‍മോണ്‍ തോത് വര്‍ദ്ധിപ്പിയ്ക്കും. ഇത് റിലാക്സ് നല്‍കും. സന്തോഷം നല്‍കും. അമ്മയ്ക്കും കുഞ്ഞിനും ഇതിന്റെ ഗുണം ലഭിയ്ക്കും.

മൂത്രശങ്ക
ഗര്‍ഭകാലത്ത് മൂത്രശങ്ക കൂടുന്നത് സ്വാഭാവികം. പെല്‍വിക് മസിലുകള്‍ അയയുന്നതാണ് കാരണം. സെക്സ് പെല്‍വിക് മസിലുകളെ ശക്തിപ്പെടുത്തുന്നു. ഇത് മൂത്രശങ്ക കുറയ്ക്കുന്നു.

രക്തപ്രവാഹം
ഗര്‍ഭകാലത്ത് സ്ത്രീകളിലെ ശാരീരിക ചലനം കുറയും. ക്ഷീണം തന്നെ കാരണം. ഇത് രക്തപ്രവാഹം കുറയ്ക്കും. സെക്സ് നല്ല രക്തപ്രവാഹത്തിന് സഹായിക്കും. കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് നല്ലതാണ്.

പ്രീ എക്ലാംസിയ
ഗര്‍ഭകാലത്തുണ്ടാകുന്ന പ്രീ എക്ലാംസിയ എന്ന അവസ്ഥ മാറാന്‍ സെക്സ് നല്ലതാണ്.



Click it and Unblock the Notifications
