Latest Updates
-
ആപ്പിൾ പേ ഇന്ത്യയിൽ: ഒക്ടോബറിൽ വരുന്നു, ഐഫോൺ ഉപയോക്താക്കൾക്ക് ഇനി ടാപ്പ് ആൻഡ് പേ സൗകര്യം -
മുംബൈയിൽ യെല്ലോ അലർട്ട്; വിയർപ്പും ഫംഗൽ ആക്നെയും അകറ്റാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
പിതൃപക്ഷത്തിൽ വീട് ഇങ്ങനെ ക്രമീകരിച്ചാൽ ഐശ്വര്യം; വാസ്തു പറയുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ -
പരിവർത്തിനി ഏകാദശി: പൂജാമുറിയിലും അടുക്കളയിലും ഈ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം കൂടും! -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും; വരും ദിവസങ്ങളിൽ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
ഗണപതി വിസർജനം 2026: വിസർജനത്തിന് ഏറ്റവും അനുയോജ്യമായ സമയം ഏത്? ഈ തെറ്റുകൾ ഒഴിവാക്കാം -
ഡൽഹിയിൽ വായുനിലവാരം മോശമാകുന്നു; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി സൽമാൻ; പ്രസവശേഷം ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ചൊവ്വ കർക്കടക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും? -
ബുധാദിത്യ യോഗം: കന്നി രാശിയിൽ സൂര്യനും ബുധനും; ഇന്നത്തെ ദിവസം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഗര്‍ഭിണികള്‍ ഈന്തപ്പഴം കഴിയ്ക്കുമ്പോള്‍
അമ്മമാരാകാന്‍ കാത്തിരിക്കുന്ന സ്ത്രീകള്‍ക്ക് എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്ന് അറിവുണ്ടായിരിക്കണം. ഗര്‍ഭിണികള്‍ക്ക് തങ്ങള്‍ക്ക് താല്‍പര്യമുള്ളതെല്ലാം കഴിക്കാനാവില്ല.
ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് ആഗ്രഹം തോന്നുന്ന ഒന്നാണ് ഈന്തപ്പഴം. എന്നാല്‍ ഗര്‍ഭകാലത്ത് ഈന്തപ്പഴം കഴിക്കുന്നത് സംബന്ധിച്ച് അല്പം വിവരങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ഗര്‍ഭകാലത്ത് ഈന്തപ്പഴം കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. ഈന്തപ്പഴം പോഷകസമ്പന്നമാണ്.
അത് ഗര്‍ഭകാലത്ത് അവശ്യമായ വിറ്റാമിനുകള്‍ നല്കി ശരീരത്തിന് ഉന്മേഷം പകരും. ഈന്തപ്പഴം കൊഴുപ്പ് കുറഞ്ഞതും സ്വഭാവിക പഞ്ചസാരകള്‍ അടങ്ങിയതുമാണ്.
പൊട്ടാസ്യം ധാരാളമായി അടങ്ങിയതും സോഡിയം കുറഞ്ഞതുമായ ഈന്തപ്പഴം നാഡീവ്യവസ്ഥയുടെ മൊത്തത്തിലുള്ള നിയന്ത്രണത്തിന് സഹായിക്കും. കരുപ്പെട്ടിക്കാപ്പിയുടെ ആരോഗ്യഗുണങ്ങള്‍
അതേപോലെ ഗര്‍ഭകാലത്ത് ഈന്തപ്പഴം കഴിച്ചാല്‍ പല ഗുണങ്ങളുമുണ്ട്.

പൊട്ടാസ്യം
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇലക്ട്രോലൈറ്റുകളിലൊന്നാണ് പൊട്ടാസ്യം. ഇത് രക്തസമ്മര്‍ദ്ധം നിയന്ത്രിക്കാനും ഗര്‍ഭകാലത്ത് ശരീരത്തിലെ ജലത്തിന്റെ അളവ് നല്ല തോതില്‍ നിലനിര്‍ത്താനും സഹായിക്കും. ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും, ദഹനവ്യവസ്ഥയെ സംരക്ഷിക്കാനും, പേശികളുടെ മികച്ച പ്രവര്‍ത്തനത്തിനും പൊട്ടാസ്യം സഹായിക്കും.

ഫൈബര്‍
ആരോഗ്യകരമായ ദഹന വ്യവസ്ഥ നിലനിര്‍ത്താന്‍ ഫൈബര്‍ സഹായിക്കും. ഗര്‍ഭകാലത്തെ മലബന്ധം തടയാനും ഇത് ഫലപ്രദമാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനും, ശരീരത്തെ അണുബാധയില്‍ നിന്ന് സംരക്ഷിക്കാനും ഫൈബര്‍ സഹായിക്കും. ഗര്‍ഭകാലത്ത് ആരോഗ്യകരമായി ശരീരഭാരം നിലനിര്‍ത്താനും ദീര്‍ഘനേരത്തേക്ക് വയര്‍ നിറഞ്ഞിരിക്കാനും ഫൈബര്‍ ഉത്തമമാണ്.

ഫോലേറ്റ്
ഈന്തപ്പഴം ഫോലേറ്റിനാല് സമ്പുഷ്ടമാണ്. പുതിയ കോശങ്ങളുടെ രൂപീകരണത്തിനും അനീമിയ തടയുന്നതിനും ഇത് ഫലപ്രദമാണ്. ജനനത്തിലുണ്ടാകുന്ന തകരാറുകളും ബാഹ്യ കാരണങ്ങളാല്‍ ഗര്‍ഭസ്ഥശിശുവിനുണ്ടാകുന്ന നട്ടെല്ലിലെയും തലച്ചോറിലെയും തകരാറുകളും ഇത് തടയും.

വിറ്റാമിന്‍ കെ
രക്തം കട്ടപിടിക്കുന്ന പ്രവര്‍ത്തനത്തില്‍ വിറ്റാമിന്‍ കെ പ്രധാന പങ്കുവഹിക്കുന്നു. വിറ്റാമിന്‍ കെ അസ്ഥികള്‍ക്ക് കരുത്ത് നല്‍കും. ഗര്‍ഭകാലത്ത് ഏറ്റവും ആവശ്യമായ വിറ്റാമിന്‍ കെ കുഞ്ഞിന്റെ അസ്ഥികളുടെ വികാസത്തിനും മൊത്തത്തിലുള്ള അസ്ഥികളുടെ ഘടനയ്ക്കും സഹായിക്കും.

പ്രോട്ടീനുകള്‍
ഈന്തപ്പഴം പ്രോട്ടീനുകളുടെ മികച്ച സ്രോതസ്സാണ്. ശരീരത്തിന്റെ നിര്‍മ്മാണ ഘടകമായ അമിനോ ആസിഡ് അടങ്ങിയതാണ് പ്രോട്ടീന്‍. ശരീരത്തിന് മതിയായ അളവില്‍ പ്രോട്ടീന്‍ ലഭ്യമാക്കുക വഴി ഈന്തപ്പഴം ഭ്രൂണത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കും.



Click it and Unblock the Notifications
