Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
ടെസ്റ്റ്ട്യൂബ് ബേബി ശരിയ്ക്കും ടെസ്റ്റ്ട്യൂബിലാണോ
ടെസ്റ്റ്ട്യൂബ് ബേബിയെന്ന് എല്ലാവരും കേട്ടുകാണും. കൃത്രിമമായി കുഞ്ഞിനെ ഉണ്ടാക്കുന്ന രീതിയാണിത്.
സ്വാഭാവിക ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ടാകുമ്പോഴാണ് സാധാരണ ഈ രീതി സ്വീകരിയ്ക്കുന്നതും. എന്നാല്‍ ഇന്നത്തെക്കാലത്ത് ഗര്‍ഭധാരണവും പ്രസവവുമെല്ലം ഒഴിവാക്കി എളുപ്പത്തില്‍ ഒരു കുഞ്ഞിനെ ലഭിയ്ക്കാന്‍ പലരും ഈ വഴി തെരഞ്ഞെടുക്കുന്നുണ്ട്. വെയ്റ്റ്..... ഗര്‍ഭിണിയാകാന്‍ വരട്ടെ
പേരു സൂചിപ്പിയ്ക്കുന്നതു പോലെത്തന്നെ ഈ കുഞ്ഞുങ്ങളെ ടെസ്റ്റ്ട്യൂബിലാണോ ഉണ്ടാക്കുന്നതെന്നു പലര്‍ക്കും സംശയവുമുണ്ടാകാം.
ടെസ്റ്റ്ട്യൂബ് ശിശുക്കളെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളെക്കുറിച്ചറിയൂ,

ടെസ്റ്റ്ട്യൂബ് ബേബി ടെസ്റ്റ്ട്യൂബിലാണോ??
ഐവിഎഫ്, ഐസിഎസ്ഐ ടെക്നിക്കുകള്‍ വഴിയുണ്ടാകുന്ന കുട്ടികളാണ് ടെസ്റ്റ്ട്യൂബ് കുട്ടികള്‍ എന്നറിയപ്പെടുന്നത്. ഈ രീതിയില്‍ അണ്ഡവും ബീജവുമായി ഗര്‍ഭപാത്രത്തിനു പുറത്തു വച്ച് സംയോജിപ്പിയ്ക്കുകയും പിന്നീട് ഗര്‍ഭപാത്രത്തില്‍ നിക്ഷേപിയ്ക്കുകയുമാണ് ചെയ്യുന്നത്.

ടെസ്റ്റ്ട്യൂബ് ബേബി ടെസ്റ്റ്ട്യൂബിലാണോ??
ഓവുലേഷന് പ്രശ്നങ്ങളുള്ള സ്ത്രീകള്‍, ബീജസംഖ്യ കുറവായ പുരുഷന്മാര് എന്നിവരുടെ കേസിലാണ് ടെസ്റ്റ്ട്യൂബ് ബേബിയ്ക്കായി ഡോക്ടര്‍മാര്‍ നിര്‍ദേശിയ്ക്കാറ്.

ടെസ്റ്റ്ട്യൂബ് ബേബി ടെസ്റ്റ്ട്യൂബിലാണോ??
സ്ത്രീകളില്‍ ചികിത്സയിലൂടെ കൂടുതല്‍ അണ്ഡമുല്പാദിപ്പിയ്ക്കും. ഇവയെ പുറത്തെടുക്കും. ഭര്‍ത്താവിന്റെ ശുക്ലത്തില്‍ നിന്നും ചലനശേഷിയും ഗുണവുമള്ള ബീജങ്ങളെടുക്കും. ഇവ സംയോജിപ്പിയ്ക്കും.

ടെസ്റ്റ്ട്യൂബ് ബേബി ടെസ്റ്റ്ട്യൂബിലാണോ??
കൃത്രിമ മാര്‍ഗത്തിലൂടെയാണ് സൃഷ്ടിയ്ക്കപ്പെടുന്നതെങ്കിലും ടെസ്റ്റ്ട്യൂബ് ബേബി മറ്റേതു സാധാരണ കുഞ്ഞിനെയും പോലെത്തന്നെയാണ്.

ടെസ്റ്റ്ട്യൂബ് ബേബി ടെസ്റ്റ്ട്യൂബിലാണോ??
ടെസ്റ്റ്ട്യൂബ് ബേബിയ്ക്ക് ഇതേ രീതിയില്‍ സൃഷ്ടിയ്ക്കപ്പെട്ടതാണെന്ന കാരണത്താല്‍ മാത്രം വളര്‍ന്നു കഴിയുമ്പോള്‍ വന്ധ്യതാ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. ടെസ്റ്റ്ട്യൂബ് ബേബിയുടേയും സാധാരണ രീതിയിലുള്ളവരുടേയും വന്ധ്യതാനിരക്കുകള് ഒരേ രീതിയില്‍ തന്നെയാണ്.

ടെസ്റ്റ്ട്യൂബ് ബേബി ടെസ്റ്റ്ട്യൂബിലാണോ??
ഇവരെ ഒരിക്കലും നമ്മുടെ ഇഷ്ടത്തിനും താല്പര്യത്തിനുമനുസരിച്ചു സൃഷ്ടിയ്ക്കാനാവില്ല. ജനിതകപ്രശ്നങ്ങളുള്ള ഭ്രൂണങ്ങള്‍ ഒഴിവാക്കാന്‍ ശാസ്ത്രം അനുവദിയ്ക്കുന്നുണ്ട്. ചിലയിടങ്ങളില്‍ കുഞ്ഞിന്റെ ലിംഗനിര്‍ണയവും അനുവദിയ്ക്കാറുണ്ട്. അല്ലാത്ത പക്ഷം ദമ്പതികളുടെ ജീനുകളിലെ എല്ലാ പ്രത്യേകതകളുമുള്ളവയാണിവ.

ടെസ്റ്റ്ട്യൂബ് ബേബി ടെസ്റ്റ്ട്യൂബിലാണോ??
പ്രധാന കാര്യം കുഞ്ഞിന്റെ സൃഷ്ടി നടക്കുന്നത് പേരു പോലെ ടെസ്റ്റ്ട്യൂബിലല്ല, ഒരു പെട്രി ഡിഷിലാണ്. അതായത് വട്ടത്തിലുള്ള ഒരു ഗ്ലാസ് പാത്രത്തില്‍. ഇതു പിന്നീട് ഗര്‍ഭപാത്രത്തിലേയ്ക്കു മാറ്റുന്നു.



Click it and Unblock the Notifications
