Latest Updates
-
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം!
പ്ലാസെന്റ കുഞ്ഞിനെ സംരക്ഷിക്കുന്നതെങ്ങനെ?
ഗര്‍ഭപാത്രത്തിനുള്ളില്‍ ജീവന് എങ്ങനെ സുരക്ഷിതമായിരിക്കുന്നു എന്ന് നിങ്ങള്‍ ആശ്ചര്യപ്പെട്ടിട്ടുണ്ടോ? അനുയോജ്യമായ ഭക്ഷണം, ശരിയായ ശ്വസനം, വ്യായാമം തുടങ്ങിയവയെക്കുറിച്ചല്ല ഇവിടെ പറയുന്നത്.
കുഞ്ഞിനെ ഗര്‍ഭത്തില്‍ വഹിക്കുമ്പോള്‍ അതിനെ സംരക്ഷിക്കാനായി സഹായിക്കുന്ന ഒന്നുണ്ട് - പ്ലാസെന്റ അഥവാ മറുപിള്ള. ന്യൂമോണിയ തടയാന്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍
നിങ്ങള്‍ക്ക് അറിയാനിടയില്ലാത്ത, പ്ലാസെന്റയെ സംബന്ധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

ബീജത്തില്‍ നിന്ന് കുഞ്ഞിനൊപ്പം വളരുന്നു
അണ്ഡവും പുംബീജവും ഒന്നിക്കുമ്പോള്‍ അത് കുഞ്ഞ് മാത്രമായല്ല, പ്ലാസെന്റ കൂടിയായാണ് രൂപപ്പെടുന്നത്. അണ്ഡം ഗര്‍ഭാശയത്തിന്റെ ഭിത്തിയില്‍ പറ്റിപ്പിടിക്കുന്നു. ഉള്ളിലുള്ള കോശങ്ങള്‍ ഭ്രൂണമായി രൂപപ്പെടുമ്പോള്‍ പുറത്തെ കോശങ്ങള്‍ ആഴത്തില്‍ തങ്ങുകയും പ്ലാസെന്റയായി രൂപപ്പെടുകയും ചെയ്യും.

ശ്രദ്ധയും പരിചരണവും വേണം
കുഞ്ഞിനെപ്പോലെ തന്നെ പ്ലാസെന്റയ്ക്കും പരിചരണം ആവശ്യമാണ്. അതിനാല്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങളും, പതിവായ വ്യായാമങ്ങളും, മദ്യം, നിക്കോട്ടിന്, ജങ്ക് ഫുഡുകള്‍ എന്നിവ ഒഴിവാക്കുകയും വേണം. അല്ലാത്തപക്ഷം അത് പ്ലാസെന്റയെയും അത് വഴി കുഞ്ഞിനെയും ദോഷകരമായി ബാധിക്കും.

കുഞ്ഞിന്റെ അതേ ജീനുകള്‍
പ്ലാസെന്റയില്‍ നിന്നെടുത്ത കോശങ്ങള്‍ ഉപയോഗിച്ച് പരിശോധന നടത്തുക വഴി ജന്മനാ ഉള്ള തകരാറുകള്‍ മനസിലാക്കാന്‍ കഴിയും. എന്നിരുന്നാലും ഇത്തരം പരീക്ഷണങ്ങള്‍ ആപത്സാധ്യത ഉള്ളവയായതിനാല്‍ ഒഴിവാക്കേണ്ടതാണ്.

കുഞ്ഞിന്റെ ജീവന് നിലനിര്‍ത്തുന്നു
ഗര്‍ഭപാത്രത്തില്‍ നിന്ന് പുറമേ നിന്നുള്ള വസ്തുക്കളേപ്പോലെ പുറന്തള്ളപ്പെടാത്തതിനുള്ള കാരണം ഭ്രൂണം പ്ലാസെന്റയ്ക്കുള്ളിലാണെന്നതാണ്. ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുക വഴി ഇത് ഭ്രൂണത്തെ സംരക്ഷിക്കും. ഭ്രൂണത്തിനെ അണുബാധയില്‍ നിന്ന് സംരക്ഷിക്കാനും ഇത് സഹായിക്കും.

ഗര്‍ഭത്തിന്റെ വളര്‍ച്ചയെ സ്വയം സഹായിക്കുന്നു
പ്ലാസെന്റ എച്ച്സിജി ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. ഇത് ഗര്‍ഭാശയത്തില്‍ നിന്ന് അണ്ഡം വിസര്‍ജ്ജിക്കപ്പെടുന്നത് തടയുകയും പ്രോജെസ്റ്റീറോണ്‍, ഈസ്ട്രജന് എന്നിവയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതിനാല്‍ നിങ്ങളുടെ കുഞ്ഞ് ഗര്‍ഭാശയത്തിനുള്ളില്‍ വളരുകയും വികാസം പ്രാപിക്കുകയും ചെയ്യും.

മുലയൂട്ടലിന് തയ്യാറെടുപ്പ്
ഹ്യൂമന്‍ പ്ലാസെന്റല്‍ ലാക്ടോജെന്‍ അഥവാ എച്ച്പിഎല്‍ പ്ലാസെന്റയില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടും. ഇത് മൂലയൂട്ടലിന് മുന്നൊരുക്കത്തിന് സഹായിക്കും.

ഓരോ ഗര്‍ഭപാത്രത്തിലും വ്യത്യസ്ഥം
ഓരോ കുഞ്ഞും വ്യത്യസ്ഥരായിരിക്കുന്നത് പോലെ പ്ലാസെന്റയും വ്യത്യസ്ഥമാണ്. ഓരോ ഗര്‍ഭത്തിലും അതിന്റെ രൂപവും വലുപ്പവും വ്യത്യസ്ഥമായിരിക്കും. എന്നാല്‍ എല്ലാം സമാനമായി പ്രവര്‍ത്തിക്കുകയും ചെയ്യും. പ്ലാസെന്റയുടെ നില( മുന്നോട്ടോ പിന്നോട്ടോ) ഭ്രൂണത്തിന്റെ സുഖകരമായ അവസ്ഥയെ ബാധിക്കുന്നതാണ്. ഗര്‍ഭത്തിലും പ്രസവ സമയത്തും പ്ലാസെന്റയുടെ നില പ്രധാനമാണ്. മുന്നോട്ടുള്ള പ്ലാസെന്റ സി-സെക്ഷന്‍ അനിവാര്യമാക്കുമ്പോള്‍ പിന്നോട്ടുള്ള നില സാധാരണ പ്രസവം സാധ്യമാക്കും. രണ്ടിലും കുഞ്ഞിന് പോഷകങ്ങളും ഓക്സിജനും ലഭ്യമാക്കുന്നതില്‍ അവ തങ്ങളുടെ ധര്‍മ്മം നിര്‍വ്വഹിക്കും.

നിങ്ങള്‍ക്കും കുഞ്ഞിനും ഇടയിലെ ആയുര്‍രേഖ
ഓരോ നിമിഷവും ഗര്‍ഭപാത്രത്തിലൂടെ പ്ലാസെന്റയിലേക്ക് പോഷകങ്ങളുള്‍ക്കൊള്ളുന്ന രക്തം പ്രവഹിക്കുന്നു. ഭ്രൂണത്തില്‍ നിന്ന് മാലിന്യങ്ങള്‍ രക്തം വഴി പുറന്തള്ളാനും ഇത് സഹായിക്കും.

നശിച്ച് പോകുന്ന അവയവം -
ഒരു പ്രത്യേക ലക്ഷ്യത്തിനായി നിങ്ങളുടെ ശരീരത്തില്‍ രൂപം കൊള്ളുന്ന, അതിന് ശേഷം നശിച്ച് പോകുന്ന അവയവമാണ് പ്ലാസെന്റ. പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത അവയവങ്ങളെപ്പോലെ ഇവ ജോലി പൂര്‍ത്തിയായാല്‍ പിന്നെ ഉള്ളില്‍ നിലനില്‍ക്കില്ല.

ഇത് ആഹാരയോഗ്യമാണ്
പ്ലാസെന്റയ്ക്ക് ഒട്ടേറെ ആരോഗ്യ ഗുണങ്ങളുണ്ട്. പ്രസവാനന്തരമുള്ള സമ്മര്‍ദ്ധം കുറയ്ക്കാനായി ചിലര്‍ ഇത് ഭക്ഷിക്കാറുണ്ട്. എന്നിരുന്നാലും ഇത് നിങ്ങളുടെ സ്വന്തം റിസ്കില്‍ പരീക്ഷിക്കുക.

കുഞ്ഞിന് ശേഷം ജനിക്കുന്നു
പ്ലാസെന്റ പുറത്ത് വരാതെ പ്രസവം പൂര്‍ണ്ണമാകില്ല. കുഞ്ഞിനെ പ്രസവിച്ചാലും പ്ലാസെന്റ പുറത്ത് വരുന്നത് വരെ സങ്കോചങ്ങള്‍ അനുഭവപ്പെടും. പ്ലാസെന്റ പുറത്ത് വരുന്നതിനെ മറുപിള്ള എന്നാണ് പറയുന്നത്.

പുറത്ത് വന്നാലും ജീവനോടെയിരിക്കുന്നു -
പ്രസവശേഷവും ഗര്ഭപാത്രത്തിന് പുറത്ത് ഏതാനും മിനുട്ടുകളോളം ഇതിന് ജീവനുണ്ടാകും. പൊക്കിള്‍ക്കൊടി ഛേദിക്കുന്നതോടെ പ്ലാസെന്റയുടെ പ്രവര്‍ത്തനം അവസാനിക്കുകയും അത് മാലിന്യമായി മാറുകയും ചെയ്യുന്നു.



Click it and Unblock the Notifications