Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഗര്‍ഭധാരണം, ഇൗ ടെസ്റ്റുകള്‍ ചെയ്യൂ
ശരീരത്തെ കൃത്യമായി പരിശോധിക്കുന്നതാണ് ഗര്‍ഭധാരണത്തിന് മുമ്പ് നടത്തുന്ന പരിശോധനകള്‍. ഈ പരിശോധനകള്‍ വഴി നിങ്ങളുടെ ബിഎംഐ അടിസ്ഥാനമാക്കിയ അണ്ഡവിസര്‍ജ്ജന കാലയളവ്, രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തസംബന്ധമായ തകരാറുകള്‍, ഗര്‍ഭകാലത്ത് ആപത്സാധ്യതയുണ്ടാക്കുന്ന രോഗങ്ങള്‍ എന്നിവയെക്കുറിച്ച് മനസിലാക്കാനാവും.
അമ്മയാകാന്‍ പോകുന്ന സ്ത്രീ മാത്രമല്ല പിതാവാകാന്‍ പോകുന്ന പുരുഷനും ബീജം പരിശോധിക്കല്‍, കുട്ടിക്ക് എന്തെങ്കിലും ജനിതക തകരാറുകള്‍ ഉണ്ടാകാനിടയുണ്ടോ തുടങ്ങിയ പരിശോധകള്‍ക്ക് വിധേയമാകുന്നത് നല്ലതാണ്. ഗര്‍ഭധാരണത്തിന് മുമ്പ് ആറ് പ്രധാന മെഡിക്കല്‍ പരിശോധനകള്‍ ചെയ്യേണ്ടതുണ്ട്. പ്രമേഹം പുരുഷവന്ധ്യത വരുത്താതിരിയ്ക്കാന്‍

തൈറോയ്ഡ് ടെസ്റ്റ്
തൈറോയ്ഡ് ഹോര്‍മോണ്‍ അമിതമായി അടിഞ്ഞ് കൂടുന്നതിനെ ഹൈപ്പര്‍തൈറോയ്ഡിസം എന്ന് വിളിക്കുന്നു. ഇത് നേരത്തെയുള്ള പ്രസവം, ഗര്‍ഭം അലസല്‍ എന്നിവയ്ക്ക് കാരണമാകും. ഇത് കുട്ടിയുടെ തലച്ചോറിലെ തകരാറുകള്‍ക്കും കാരണമാകും.

രക്തപരിശോധന
ഗര്‍ഭധാരണത്തിന് മുമ്പ് നിര്‍ബന്ധമായും ചെയ്തിരിക്കേണ്ടുന്ന ആറ് പരിശോധനകളിലൊന്നാണ് ഇത്. ഇത് ബ്ലഡ് കൗണ്ട് പൂര്‍ണ്ണമായും പരിശോധിക്കുകയും, സിഫിലിസ്, എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, തുടങ്ങിയ രോഗങ്ങളുണ്ടെയെന്ന് കണ്ടെത്തുകയും ചെയ്യും. സിക്കിള്‍ സെല്‍ അനീമിയ, സിസ്റ്റിക് ഫൈബ്രോസിസ് പോലുള്ള ജനിതക രോഗങ്ങള്‍ കണ്ടെത്താനും ഇത് സഹായിക്കും.

മൂത്രപരിശോധന
രക്തത്തിലെ പഞ്ചസാരയുടെ അളവ്, പ്രോട്ടീന്‍ അമിതമായുണ്ടോ, മൂത്രാശയ അണുബാധ പോലുള്ള ബാക്ടീരിയല്‍ അണുബാധകളുണ്ടോ എന്നിവ കണ്ടെത്താന്‍ ഇത് സഹായിക്കും. പഞ്ചസാരയുടെ ഉയര്‍ന്ന അളവ് കണ്ടെത്തിയാല്‍, ഗര്‍ഭധാരണത്തിന് മുമ്പ് എത്രയും പെട്ടന്ന് ഒരു ഡയബറ്റോളജിസ്റ്റിന്റെ ചികിത്സക്ക് വിധേയമാകണം.

സ്മിയര്‍ ടെസ്റ്റ്
സ്മിയര്‍ ടെസ്റ്റും, യോനി, സെര്‍വിക്സ്, ഇടുപ്പ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പൂര്‍ണ്ണമായ ശാരീരിക പരിശോധന നടത്തുന്നതും ശുപാര്‍ശ ചെയ്യപ്പെടുന്നതാണ്. ഗര്‍ഭകാലത്തുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഈ പരിശോധനകള്‍ നടത്തുന്നത് പ്രധാനമാണ്.

വാക്സിനേഷന്
റൂബെല്ല പോലുള്ള പ്രതിരോധിക്കാവുന്ന രോഗങ്ങളെ വാക്സിനേഷന് വഴി ഒഴിവാക്കാനും അതുവഴി ജനന വൈകല്യങ്ങളും, ഗര്‍ഭം അലസലും തടയാനും സാധിക്കും. അതിനാല്‍ ഗര്‍ഭധാരണത്തിന് മുമ്പായി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വാക്സിനേഷന് നടത്തുക.

ശുക്ല പരിശോധന
പുരുഷന്മാരിലെ ഫെര്‍ട്ടിലിറ്റി പരിശോധനയും മേല്‍ പറഞ്ഞവ പോലെ തന്നെ പ്രധാനപ്പെട്ടതാണ്. ബീജത്തിന്റെ കൗണ്ട്, ബീജത്തിന്റെ ചലനശേഷി, ഗുണമേന്മ എന്നിവ ഗര്‍ഭധാരണത്തിന് മുമ്പായി മനസിലാക്കേണ്ടതുണ്ട്.



Click it and Unblock the Notifications
