Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ചില പ്രത്യുല്പാദന വാസ്തവങ്ങള്‍
പ്രത്യുല്‍പാദനമെന്നത് പല ഘടകങ്ങളെ ആശ്രയിച്ചിരിയ്ക്കുന്നു. സ്ത്രീ പുരുഷന്റെ കൂടിച്ചേരലുകള്‍ കൊണ്ടു മാത്രം ഇതു സംഭവിച്ചുവെന്നിരിയ്ക്കില്ല.
കുഞ്ഞുങ്ങളുണ്ടാകുന്നതിനെക്കുറിച്ചും ഗര്‍ഭം ധരിയ്ക്കുന്നതിനെക്കുറിച്ചുമെല്ലാം പല തെറ്റിദ്ധാരണകളുമുണ്ട്. എന്നാല്‍ ഇവയുടെ വാസ്തവത്തെക്കുറിച്ചു കൂടതലറിയൂ,എസി ആരോഗ്യത്തിന് ദോഷകരം?

ചില പ്രത്യുല്പാദന വാസ്തവങ്ങള്‍
35 ശേഷം സ്ത്രീകളില്‍ ഗര്‍ഭധാരണ സാധ്യത ഇല്ലെന്നു കരുതുന്നവരും തീരെ കുറയുന്നവരുമുണ്ട്. ഇതില്‍ വാസ്തവമില്ല. 21-16 വരെയാണ് സ്ത്രീകളില്‍ പ്രത്യുല്പാദന സാധ്യത കൂടുതല്‍. എന്നാല്‍ 35നു ശേഷം ഗര്‍ഭം ധരിയ്ക്കില്ലെന്നില്ല. അല്പം കുറയുമെന്നു മാത്രമേയുള്ളൂ.

ചില പ്രത്യുല്പാദന വാസ്തവങ്ങള്‍
ഒരു പ്രത്യേക സമയത്തു ബന്ധപ്പെട്ടാല്‍ മാത്രമേ ഗര്‍ഭധാരണം നടക്കൂയെന്ന ചിന്തയും പലര്‍ക്കുമുണ്ട്. എന്നാല്‍ ഇതില്‍ വാസ്തവമില്ല. ഓവുലേഷന് നടക്കുന്ന ദിവസങ്ങളില്‍ ബീജ, അണ്ഡ സംയോഗം നടന്നാല്‍ ഗര്‍ഭധാരണ സാധ്യത കൂടുതലാണ്.

ചില പ്രത്യുല്പാദന വാസ്തവങ്ങള്‍
സ്വയംഭോഗം ചെയ്യുന്ന പുരുഷന്മാര്ക്ക് പ്രത്യുല്പാദന സാധ്യത കുറയുമെന്ന തെറ്റിദ്ധാരണയുമുണ്ട്. സ്വയംഭോഗം അധികമാകുന്നത് ദോഷങ്ങള്‍ സൃഷ്ടിയ്ക്കുമെന്നല്ലാതെ ഇതുകൊണ്ട് കുഞ്ഞുങ്ങളുണ്ടാകാതിരിയ്ക്കില്ല.

ചില പ്രത്യുല്പാദന വാസ്തവങ്ങള്‍
സെക്സില്‍ സ്ത്രീകള്‍ക്കു രതിമൂര്ഛയുണ്ടായാലേ ഗര്‍ഭധാരണം നടക്കൂയെന്ന തെറ്റിദ്ധാരണയും പലര്‍ക്കുമുണ്ട്. ഇതും ശരിയല്ല. ഓര്‍ഗാസവും ഗര്‍ഭധാരണവും തമ്മില്‍ യാതൊരു ബന്ധവുമില്ല.

ചില പ്രത്യുല്പാദന വാസ്തവങ്ങള്‍
ഗര്‍ഭധാരണത്തിന് പ്രത്യേക സെക്സ് പൊസിഷനുകള്‍ അത്യാവശ്യമെന്നു കരുതുന്നവരുമുണ്ട്. ഇതും ശരിയല്ല.

ചില പ്രത്യുല്പാദന വാസ്തവങ്ങള്‍
മാസമുറയുടെ 14-ാം ദിവസമാണ് ഓവുലേഷന് നടക്കുകയെന്നു മിക്കവാറും പേര് ചിന്തിയിക്കും. 28 ദിവസം ആര്‍ത്തവചക്രമുള്ളവരില്‍ മാത്രമാണ് ഈ കണക്ക്. അല്ലാത്തവരില്‍ ആര്‍ത്തവചക്രത്തിന്റെ ദൈര്‍ഘ്യമനുസരിച്ച് ഇത് വ്യത്യാസപ്പെട്ടിരിയ്ക്കും.

ചില പ്രത്യുല്പാദന വാസ്തവങ്ങള്‍
ഗര്‍ഭനിരോധന ഗുളികകള്‍ കഴിയ്ക്കുന്നത് ഗര്‍ഭധാരണ ശേഷി കുറയ്ക്കുമെന്ന ചിന്തയും പലര്‍ക്കുമുണ്ട്. ഓവുലേഷന് തടയുക മാത്രമാണ് ഇത് ചെയ്യുന്നത്. അല്ലാതെ ഗര്‍ഭധാരണ ശേഷി കുറയ്ക്കുന്നില്ല.



Click it and Unblock the Notifications
