Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ഗര്‍ഭം, ആദ്യമാസങ്ങളില്‍ രക്തത്തുള്ളികള്‍...
ബീജസങ്കലനം നടന്ന അണ്ഡം ഗര്‍ഭപാത്ര ഭിത്തിയില്‍ തനിയെ ഉറയ്ക്കുന്ന ഗര്‍ഭകാലത്തിന്റെ ആദ്യ നാളുകളില്‍ ചെറിയ രീതിയിലുള്ള രക്തസ്രാവം സാധാരണമാണ്. ഇത് വളരെ നേര്‍ത്തതും ഏതാനം മണിക്കൂര്‍ മാത്രം നീണ്ടു നില്ക്കുന്നതുമായിരിക്കും.
ആദ്യ മൂന്ന് മാസങ്ങളിലെ സ്പോട്ടിങ് പ്രശ്നമുള്ളതല്ല എന്നാല്‍ ഇത് ഒരു ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കുന്നത്. ഗര്‍ഭധാരണത്തിന് ഭീഷണി ഉയര്‍ത്താന്‍ ആസ്പദമായ ആഘാതത്തെ കുറിച്ചുള്ള സൂചനയാണ് യോനിവഴിയുള്ള രക്തസ്രാവം നല്‍കുന്നതെന്ന് ഗുര്‍ഗാവിലെ പാരാസ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റായ ഡോ പൂജ മേത്ത പറയുന്നു. ആര്‍ത്തവം ഉണ്ടാവാതിരിക്കുകയും രക്തതുള്ളികള്‍ കാണപ്പെടുകയും ചെയ്യുകയാണെങ്കില്‍ ഗര്‍ഭധാരണത്തിന്റെ സൂചനയാണ് ഇത് നല്‍കുന്നത്.
ആദ്യ മൂന്ന് മാസങ്ങളിലെ സ്പോട്ടിങ്ങിന് കാരണം

ഹോര്‍മോണിന്റെ കുറവ്
ഗര്‍ഭകാലത്ത് നിങ്ങളുടെ ശരീരത്തെ നിയന്ത്രിക്കുന്നത് പ്രോജെസ്റ്റെറോണ്‍, എച്ച്സിജി അഥവ ക്രോണിക് ഗൊണാഡോട്രോപിന്‍ എന്നീ രണ്ട് ഹോര്‍മോണുകളാണ്. ഇതില്‍ ഏത് ഹോര്‍മോണിനുണ്ടാകുന്ന കുറവും സ്പോട്ടിങിന് കാരണമാകും. അജീര്‍ണ്ണത്തിന്റെ ലക്ഷണങ്ങള്‍
ശരീരത്തിന്റെ ചലനം
വലിയ ഭാരം ഉയര്‍ത്തുക, വ്യായാമം ചെയ്യുക തുടങ്ങി ശരീരത്തിന് ആയാസം വരുത്തുന്ന പ്രവര്‍ത്തികള്‍ ഗര്‍ഭപാത്രത്തില്‍ നിന്നും ഭ്രൂണം പുറത്ത് എത്താന്‍ കാരണമാകും ഇത് രക്തസ്രാവത്തിന് വഴിതെളിക്കും. അതിനാലാണ് ഗര്‍ഭകാലത്ത് സ്ത്രീകളോട് ശരീരം അനങ്ങുന്നത് കുറയ്ക്കണെന്ന് പറയുന്നത്.
ഗര്‍ഭാശയമുഖത്തെ മര്‍ദ്ദം
ഗര്‍ഭകാലത്ത് ഗര്ഭാശയമുഖത്തേയ്ക്ക് രക്തപ്രവാഹം കൂടാറുണ്ട്. വസ്തിപ്രദേശത്തെ പരിശോധനകളും ലൈംഗികബന്ധവും രക്തധമനികളില്‍ മര്‍ദ്ദം ചെലുത്തുകയും രക്തസ്രാവത്തിന് കാരണമാവുകയും ചെയ്യും. ഇത്തരത്തിലുള്ള രക്ത സ്രാവം അപകടകരമല്ല അമ്മയ്ക്കും കുഞ്ഞിനും ഇത് ദോഷം ചെയ്യില്ല. എന്നാലും സുരക്ഷയെ കരുതി ഡോക്ടറുടെ നിര്‍ദ്ദേശം തേടുന്നതാണ് ഉചിതം.
അണുബാധ
യോനിയിലോ ഗര്‍ഭാശയമുഖത്തോ ഉണ്ടാകുന്ന അണുബാധയും രക്തസ്രാവത്തിന് കാരണമാകും. രക്തസ്രാവത്തിനൊപ്പം ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടുകയാണെങ്കില്‍ മറ്റ് സങ്കീര്‍ണതകള്‍ ഉണ്ടാകാതിരിക്കാന്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.
ഗര്ഭപാത്രത്തിന് പുറത്തുള്ള ഗര്‍ഭധാരണം
ചിലപ്പോള്‍ ബീജ സങ്കലനം നടന്ന അണ്ഡം ഗര്ഭപാത്രത്തിന് പുറത്ത് ഫാലോപിയന്‍ ട്യൂബിലും മറ്റും സ്ഥാപിക്കപ്പെടുന്ന അവസ്ഥയാണിത്. ഭ്രൂണം വളരുന്നതോടെ ഫാലോപ്പിയന്‍ ട്യൂബ് പൊട്ടുകയും രക്തസ്രാവത്തിന് കാരണമാവുകയും ചെയ്യും. അമ്മയുടെ സുരക്ഷയ്ക്ക് ഇത് ഭീഷണി ആവാറുണ്ട്. സാഹചര്യം സങ്കീര്‍ണം ആവാതിരിക്കാന്‍ പെട്ടന്നു തന്നെ ശസ്ത്രക്രിയ നടത്തുകയാണ് പതിവ്.



Click it and Unblock the Notifications
