Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഗര്‍ഭകാലത്തെ കിടപ്പ് രീതികള്‍
ഗര്‍ഭകാലത്ത് മലര്‍ന്ന് കിടക്കരുതെന്ന് നിര്‍ദ്ദേശിക്കാറുണ്ട്, പ്രത്യേകിച്ച് അവസാന മാസങ്ങളില്‍, കാരണം ഗര്ഭപാതത്തിന്റെ ഭാരം നട്ടെല്ല് , കുടലുകള്‍,പ്രധാന രക്ത ധമനികള്‍ എന്നിവയില്‍ സമ്മര്‍ദ്ദം ചെലുത്തും.ഇത് പുറം വേദനയ്ക്ക് കാരണമാവുകയും കുഞ്ഞിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും രക്ത സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. കൂടാതെ ശ്വസന , ദഹന പ്രശ്നങ്ങളും ഉണ്ടാക്കും.
അവസാന മാസങ്ങളില്‍ കമന്ന് കിടന്ന് ഉറങ്ങുന്നതും അസ്വസ്ഥതകള്‍ ഉണ്ടാക്കും. അതുകൊണ്ട് ഗര്‍ഭകാലത്ത് വശം തിരിഞ്ഞ് കിടക്കുന്നതാണ് ഉചിതം, പ്രത്യേകിച്ച് ഇടത് വശം. ഇത് രക്തയോട്ടം മെച്ചപ്പടുത്തും, പൊക്കിള്‍ക്കൊടി വഴി കുഞ്ഞിലേക്കെത്തുന്ന പോഷകങ്ങളുടെ അളവ് ഉയര്‍ത്തും .പുറം, മുട്ടുകള്‍, വയര്‍ എന്നിവയ്ക്ക് തലയിണ വച്ച് താങ്ങ് നല്‍കുകയും വേണം.

മലര്‍ന്ന് കിടക്കുക
മലര്‍ന്ന് കിടന്ന് ഉറങ്ങുന്നത് പുറം, കഴുത്ത് വേദനകള്‍ കുറയ്ക്കും, പുളിച്ച് തികട്ടല്‍ കുറയ്ക്കും, ചുളിവുകള്‍ വരുന്നത് തടയുകയും സ്തനഭംഗി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. അതേസമയം കൂര്‍ക്കം വലി ഉള്ളവര്‍ക്ക് ഇങ്ങനെ കിടക്കുന്നത് നല്ലതല്ല.
ചെരിഞ്ഞ് കിടക്കുക
കഴുത്ത് , പുറം വേദനകള്‍ വരുന്നത് തടയാനും അസിഡിറ്റി കുറയ്ക്കാനും കൂര്‍ക്കം വലി കുറയ്ക്കാനും ചെരിഞ്ഞ് കിടന്ന് ഉറങ്ങുന്നത് സഹായിക്കും. ഗര്‍ഭകാലത്ത് കിടന്നുറങ്ങാന്‍ ഏറ്റവും മികച്ച രീതി ഇതാണ്. പ്രത്യേകിച്ച് ഇടത് വശം ചെരിഞ്ഞ് കിടന്ന് ഉറങ്ങുന്നത്. എന്നാല്‍ നിങ്ങളുടെ ചര്‍മ്മത്തിനും സ്തനങ്ങള്‍ക്കും ഇങ്ങനെ കിടക്കുന്നത് നല്ലതല്ല.
ഭ്രൂണസ്ഥിതി
കൂര്‍ക്കംവലി കുറയ്ക്കുന്നതിനും ഗര്‍ഭകാലത്തും ഇത്തരത്തില്‍ കിടന്നുറങ്ങുന്നത് നല്ലതാണ്. എന്നാല്‍, പുറം വേദന , കഴുത്ത് വേദന എന്നിവയ്ക്കും ചുളിവുകള്‍ കുറയ്ക്കാനും സ്തന ഭംഗി നിലനിര്‍ത്താനും ഈ സ്ഥിതി നല്ലതല്ല. ഇവ കഴിച്ചു നിങ്ങളുടെ ബിപി കുറയ്ക്കൂ



Click it and Unblock the Notifications
