Latest Updates
-
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം!
ഗര്‍ഭം ഉറക്കം കെടുത്തുന്നുവോ?
ഗര്‍ഭിണികള്‍ ആരോഗ്യകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വയ്ക്കേണ്ടത് അത്യാവശ്യം. ഇത് ഭക്ഷണമാണെങ്കിലും ഉറക്കമാണെങ്കിലുമെല്ലാം.
ഉറക്കം ആരോഗ്യകരമായ ജീവിതത്തിന് പ്രധാനമാണ്. ഗര്‍ഭകാലത്ത് ഉറക്കത്തിന്റെ പ്രാധാന്യം ഏറുന്നു. ഗര്‍ഭിണി ശരിയായി ഉറങ്ങിയില്ലെങ്കില്‍ കുഞ്ഞിന്റെ തൂക്കം കുറയുക, പ്രസവവേദനയോടു സമാനമായ അവസ്ഥ നേരത്തെയുണ്ടാവുക, ഡിപ്രഷന്, പ്രതിരോധശേഷി കുറയുക, സൈറ്റോകീന്‍സ് തോത് ഉയരുക, ശരീരത്തില്‍ വേദനയും മുറിവുകളുമെല്ലാം ഉണ്ടാവുക തുടങ്ങിയ ധാരാളം പ്രശ്നങ്ങള്‍ക്ക് സാധ്യതയേറും.
ഗര്‍ഭകാലത്ത് ഉറക്കം സുഖകരമാകാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ഗര്‍ഭം ഉറക്കം കെടുത്തുന്നുവോ?
ഉറങ്ങുന്നതിനു മുന്‍പായും രാത്രിയിലും അധികം വെള്ളം കുടിയ്ക്കാതിരിയ്ക്കുക. പകല്‍ സമയം കൂടുതല്‍ വെള്ളം കുടിയ്ക്കാം.

ഗര്‍ഭം ഉറക്കം കെടുത്തുന്നുവോ?
അസിഡിറ്റിയും ഗ്യാസ് പ്രശ്നങ്ങളും ഗര്‍ഭകാലത്തു പതിവാണ്. ഇതൊഴിവാക്കാന്‍ രാത്രി അമിത ഭക്ഷണവും അസിഡിറ്റിയുണ്ടാക്കുന്ന ഭക്ഷണവും ഒഴിവാക്കുക. ഒരു ഗ്ലാസ് തണുത്ത പാല് കുടിച്ചു കിടക്കുന്നതു നല്ലതാണ്.

ഗര്‍ഭം ഉറക്കം കെടുത്തുന്നുവോ?
കിടപ്പു സുഖകരമാക്കുക. ഇതിനായി തലയിണകളും മറ്റും സപ്പോര്‍ട്ടിനായി ഉപയോഗിയ്ക്കാം.

ഗര്‍ഭം ഉറക്കം കെടുത്തുന്നുവോ?
രാത്രിയിലോ വൈകീട്ടോ തല ഓയില്‍ മസാജ് ചെയ്യുന്നതു നല്ലതാണ്. ഇത് തലയ്ക്കു തണുപ്പു നല്‍കും. സുഖകരമായ ഉറക്കത്തിനു സഹായിക്കും.

ഗര്‍ഭം ഉറക്കം കെടുത്തുന്നുവോ?
മസില് വേദനയും ശരീരവേദനയുമെല്ലാം ഉറക്കത്തിന് തടസം നില്ക്കും. മസാജ് ചെയ്യുന്നത് ഇതിനുള്ള നല്ലൊരു പരിഹാരമാണ്.

ഗര്‍ഭം ഉറക്കം കെടുത്തുന്നുവോ?
ഗര്‍ഭകാലത്ത് റെസ്റ്റ്ലെസ് ലെഗ്
സിന്‍ഡ്രോം പതിവാണ്. ഇത് ഉറക്കത്തിനും തടസം നില്ക്കും. ഫോളിക് ആസിഡ്, അയേണ്‍ എന്നിവ കൂടുതലായി കഴിയ്ക്കുന്നത് ഇതിനുള്ള പരിഹാരമാണ്. ഇവയുടെ അഭാവമാണ് ഇതിനു കാരണം.

ഗര്‍ഭം ഉറക്കം കെടുത്തുന്നുവോ?
മൂക്കടപ്പു തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കില്‍ ആവി പിടിച്ചു കിടക്കുക. ഇതും ഉറക്കം കളയുന്ന ഒന്നാണ്.

ഗര്‍ഭം ഉറക്കം കെടുത്തുന്നുവോ?
ഗര്‍ഭകാലത്ത് അനുയോജ്യമായ വ്യായാമങ്ങള്‍ ചെയ്യുക. ഇവ ശാരീരിക അസ്വസ്ഥതകള്‍ ഒഴിവാക്കുകയും നല്ല ഉറക്കത്തിനു സഹായിക്കുകയും ചെയ്യും.



Click it and Unblock the Notifications
