Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഗര്ഭകാലവ്യായാമത്തിന്റെ ഗുണങ്ങള്‍
ഗര്‍ഭകാലം വിവിധ അസ്വസ്ഥതകളെ കുറിച്ചുള്ള പരാതികളുമായാണ് കടന്നു വരുന്നത്.എന്നാല്‍, ഗര്‍ഭകാലത്ത് എത്ര വ്യായാമം ചെയ്യുന്നുവോ അത്രയും പരാതികളും കുറഞ്ഞിരിക്കും. എല്ലാവര്ക്കും ശാരീരികക്ഷമത ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്, പ്രത്യേകിച്ച് ഗര്‍ഭിണികള്‍ക്ക്.
ഗര്‍ഭകാലത്ത് ചെയ്യുന്ന വ്യായാമങ്ങള്‍ നല്കുന്ന ഗുണങ്ങള്‍ നിരവധിയാണ്.

1. തളര്‍ച്ച കുറയ്ക്കും
ഗര്‍ഭാവസ്ഥയുടെ ആദ്യ മൂന്ന് മാസക്കാലയളവിലും അവസാന മാസങ്ങളിലും പല സ്ത്രീകള്‍ക്കും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാറുണ്ട്. വിരോധാഭാസമെന്ന് തോന്നാമെങ്കിലും കൂടുതല്‍ വിശ്രമിക്കുന്നത് ചിലപ്പോള്‍ നിങ്ങളെ കൂടുതല്‍ തളര്‍ത്തിയേക്കും. ഗര്‍ഭധാരണത്തെ തുടര്‍ന്ന് കഠിനമായ പണികളില്‍ നിന്നും സ്ത്രീകള്‍ മാറി നില്‍ക്കാറുണ്ട് -പ്രത്യേകിച്ച് ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍. അതേസമയം ചെറിയ രീതിയിലുള്ള ശ്രമങ്ങള്‍ പലപ്പോഴും ഗര്‍ഭകാലത്തെ ഊര്‍ജ നിലയില്‍ വ്യത്യാസം വരുത്തും.
ആദ്യ പടി എന്ന നിലയില്‍ കുറച്ച് ദൂരം നടക്കുകയോ ഗര്‍ഭകാല വ്യായാമങ്ങള്‍ മനസ്സിലാക്കി ചെയ്തു തുടങ്ങുകയോ ചെയ്യുക. വ്യായാമം ചെയ്യുന്നതിലൂടെ ലഭിക്കുന്ന ആശ്വാസം നിങ്ങളെ അത്ഭുതപ്പെടുത്തും.
2. ഉറക്കം മെച്ചപ്പെടുത്തും
ഗര്‍ഭകാലത്ത് മതിയായ ഉറക്കം ലഭിക്കുന്നില്ല എന്ന് പല സ്ത്രീകളും പരാതിപ്പെടാറുണ്ട്.( ഇടയ്ക്കിടെ ബാത്റൂമില്‍ പോകേണ്ടി വരുന്നതു കൊണ്ട് ഉറക്കം നഷ്ടപ്പെടുന്നതിനെ കുറിച്ചല്ല). അതേസമയം പതിവായി വ്യായാമം ചെയ്യുന്നവര്‍ വേണ്ടത്ര ഉറക്കം ലഭിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെടുന്നു. മതിയായ വിശ്രമം ലഭിച്ചു എന്ന തോന്നലിലാണ് ഇവര്‍ ഉറക്കം ഉണരുന്നത്. കിടക്കുന്നതിന് തൊട്ടു മുമ്പ് വ്യായാമം ചെയ്യരുത്.
3. മലബന്ധം കുറയ്ക്കും
പ്രവര്‍ത്തനക്ഷമതയുള്ള ശരീരം കുടലിനെയും പ്രവര്‍ത്തന ക്ഷമമാക്കും. എല്ലാ കാര്യങ്ങളും പതിവു പോലെ നടക്കുന്നതിന് ചിലര്‍ക്ക്
30 മിനുട്ട് നടക്കേണ്ടി വരും മറ്റു ചിലര്‍ക്ക് 10 മിനുട്ട് നടന്നാല്‍ മതിയാകും.
4. പുറം വേദന ഇല്ലാതാക്കും
ഗര്‍ഭകാലത്ത് സ്ത്രീകളെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് പുറം വേദന. ഗര്‍ഭകാലത്ത് ചെയ്യാവുന്ന സുരക്ഷിതമായ വ്യായാമങ്ങളിലൂടെ പുറം വേദന ഇല്ലാതാക്കാന്‍ കഴിയും. ഓരോരുത്തര്‍ക്കും ചെയ്യാവുന്ന വ്യായാമങ്ങള്‍ ഏതെല്ലാമാണന്ന് മനസ്സിലാക്കി വേണം ചെയ്യാന്‍. പുറം വേദന കുറഞ്ഞെന്നു കരുതി വ്യായാമം ചെയ്യുന്നത് നിര്‍ത്തരുത്. വ്യായാമങ്ങള്‍ നേരിട്ട് വയറിനെ ലക്ഷ്യമിട്ടുള്ളത് അല്ലെങ്കിലും ചെറിയ നടത്തങ്ങള്‍ പോലും വേദനയ്ക്കും സമ്മര്‍ദ്ദത്തിനും ആശ്വാസം നല്‍കും.
5. സന്തോഷം നല്‍കും
വ്യായാമം സന്തോഷം നിലനിര്‍ത്താന്‍ സഹായിക്കും. വ്യായാമം ചെയ്യുമ്പോള്‍ സന്തോഷത്തിന് കാരണമാകുന്ന ഹോര്‍മോണായ എന്‍ഡോര്‍ഫിന്‍ പുറത്തു വരും. വിഷമവും ഉത്കണ്ഠയും അകറ്റി സന്തോഷകരമായ മാനസികാവസ്ഥ നല്കാന് ഇത് സഹായിക്കും.
6. ഗര്‍ഭകാല പ്രമേഹം തടയും
വ്യായാമം ചെയ്യുന്നതിലൂടെ ഗര്‍ഭകാലത്തുണ്ടാകുന്ന പ്രമേഹത്തെ പ്രതിരോധിക്കാന്‍ കഴിയും. പ്രമേഹ സാധ്യത ഉള്ള സ്ത്രീകള്‍ക്ക് വ്യായാമം ചികിത്സയുടെ ഭാഗമായി അമേരിക്കന്‍ ഡയബെറ്റസ് ആസ്സോസിയേഷന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അതുകൊണ്ട് നിങ്ങളോട് വ്യായാമം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അത്ഭുതപ്പെടേണ്ട ആവശ്യമില്ല.
7. ആരോഗ്യമുള്ള കുഞ്ഞ്
ഗര്‍ഭകാലത്ത് വ്യായാമം ചെയ്യുന്ന അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യവും ആവശ്യത്തിന് ഭാരവും ഉണ്ടായിരിക്കും. പ്രസവം ആണെങ്കിലും ശസ്ത്രക്രിയ ആണെങ്കിലും അധികം സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരില്ല. പ്രസവം വേഗം നടക്കാനുള്ള സാധ്യത കൂടുതലായിരിക്കും. കൂടാതെ സമ്മര്‍ദ്ദങ്ങളില്‍ നിന്നും പെട്ടന്ന് കരകയറും.
8. ആയാസരഹിതമായ പ്രസവം
ഗര്‍ഭകാലത്ത് വ്യായാമം ചെയ്യുന്നവര്‍ക്കെല്ലാം പ്രസവം നടക്കുമെന്ന് ഉറപ്പ് തരാനാകില്ല. എന്നാല്‍, വ്യായാമം ചെയ്യുന്നവരുടെ പ്രസവം എളുപ്പത്തിലും വേഗത്തിലും ആകാനുള്ള സാധ്യത കൂടുതലാണ്. ശസ്ത്രക്രിയ പരമാവധി ഒഴിവാക്കാനും സഹായിക്കും. അബ്നോര്‍മല്‍ വജൈനല്‍ ഡിസ്ചാര്‍ജ് കാരണങ്ങള്‍



Click it and Unblock the Notifications
