Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭിണികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടവ
ഗര്‍ഭകാലത്ത് അമ്മയുടെ ഭക്ഷണശീലങ്ങളെ ആശ്രയിച്ചിരിയ്ക്കും ഒരു പരിധി വരെ കുഞ്ഞിന്റെ ആരോഗ്യവും.
അമ്മയുടെ ഭക്ഷണത്തിലൂടെയാണ് കുഞ്ഞിന് ആവശ്യമായ ഭൂരിഭാഗം പോഷകങ്ങളും ലഭിയ്്ക്കുന്നത്. ഇതുകൊണ്ടുതന്നെ ഗര്‍ഭിണികളുടെ ഡയറ്റില്‍ പോഷകങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതും അത്യാവശ്യമാണ്.
ഗര്‍ഭിണികളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പോഷകങ്ങളെക്കുറിച്ചറിയൂ,

കാല്‍സ്യം
കാല്‍സ്യം കുഞ്ഞിന്റെ എല്ലിനും പല്ലിനും മാത്രമല്ല, നാഡികളുടെ ശരിയായ പ്രവര്‍ത്തനത്തിനും മസിലുകളുടെ വളര്‍ച്ചയ്ക്കും ഇത് അത്യാവശ്യമാണ്. കാല്‍സ്യമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക.

ഫോളിക് ആസിഡ്
ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണവും വളരെ പ്രധാനം. ഇത് കുഞ്ഞിന് ശാരീരിക, മാനസിക വൈകല്യങ്ങള്‍ ഇല്ലാതിരിയ്ക്കാന്‍ വളരെ അത്യാവശ്യമാണ്.

അയേണ്‍
അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ രക്തോല്‍പാദനത്തിന് പ്രധാനമാണ്. അയേണ്‍ അമിതമാകാതെ സൂക്ഷിയ്ക്കുക. അല്ലെങ്കില്‍ ഇത് മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകും.

വൈറ്റമിന്‍
വൈറ്റമിന്‍ ബി12, വൈറ്റമിന്‍ ഡി എന്നിവ ഗര്‍ഭകാലത്ത് അത്യാവശ്യമായ മറ്റൊരു പോഷകമാണ്. കുഞ്ഞിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഇത് പ്രധാനമാണ്.

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കുക. പോഷകങ്ങള്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുവാന്‍ ഇത് പ്രധാനമാണ്.

ബീറ്റാ കരോട്ടിന്‍
പഴവര്‍ഗങ്ങളിലെ ബീറ്റാ കരോട്ടിന്‍ ചര്‍മം, കണ്ണിന്റെ കാഴ്ച, എല്ലുകള്‍ എന്നിവയ്ക്ക് വളരെ പ്രധാനമാണ്.

പ്രോട്ടീന്‍
കോശങ്ങള്‍, മസിലുകള്‍ എന്നിവയുടെ ശരിയായ വളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ വളരെ പ്രധാനമാണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ഫൈബര്‍
ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഗര്‍ഭകാലത്ത് മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ പ്രധാനമാണ്.

കാര്‍ബോ
ശരീരത്തിന് ഊര്‍ജം ലഭ്യമാകുന്നതിന് കാര്‍ബോഹൈഡ്രേറ്റുകളും വളരെ പ്രധാനം തന്നെ.

ആരോഗ്യകരമായ കൊഴുപ്പു
ഒമേഗ ത്രീ ഫാറ്റി ആസിഡ് പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകളും ഗര്‍ഭകാലത്ത് പ്രധാനമാണ്.



Click it and Unblock the Notifications
