Latest Updates
-
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അമ്മയാകും മുമ്പേ അറിയാന്‍..
പ്രസവമെന്നത് വളരെ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ഒമ്പത് മാസം കുഞ്ഞിനെ ഉദരത്തില്‍ വഹിച്ച് പ്രസവിക്കുന്ന കാലയളവ് ഏറെ ശ്രദ്ധിക്കേണ്ടുന്നതാണ്. ഗര്‍ഭകാലത്തെക്കുറിച്ചും, പ്രസവത്തെ സംബന്ധിച്ചും അടിസ്ഥാനപരമായ വിവരങ്ങള്‍ അമ്മയാകാന്‍ പോകുന്നവള് അറിഞ്ഞിരിക്കണം.
ആദ്യത്തെ മൂന്ന് മാസങ്ങളില്‍ ഗര്‍ഭിണി തന്നെത്തന്നെ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാലത്ത് ഗര്‍ഭമലസാനുള്ള സാഹചര്യം കൂടുതലാണ്. ഗര്‍ഭത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ പരമാവധി വിശ്രമം എടുക്കാന്‍ ശ്രദ്ധിക്കണം. ഗര്‍ഭകാലത്തിലെ ഏറ്റവും പ്രയാസങ്ങളും, ശാരീരിക മാറ്റങ്ങളും ഉണ്ടാകുന്ന സമയമാണ് ഇത്.
ഗര്‍ഭിണിയായിരിക്കുന്ന അവസരത്തില്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍ അറിഞ്ഞിരിക്കൂ

ഗര്‍ഭിണികള്‍ അറിഞ്ഞിരിക്കാന്‍...
ഗര്‍ഭിണി ഭക്ഷണക്കാര്യത്തില്‍ വളരെ ശ്രദ്ധ വെയ്ക്കേണ്ടതുണ്ട്. ആവശ്യമായ പോഷകങ്ങളെല്ലാം ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. അമ്മ കഴിക്കുന്നതിന്റെ ഗുണം അമ്മക്ക് മാത്രമല്ല കുഞ്ഞിനുകൂടിയാണല്ലോ ലഭിക്കുക.

ഗര്‍ഭിണികള്‍ അറിഞ്ഞിരിക്കാന്‍...
ഗര്‍ഭിണി തീര്‍ച്ചയായും വ്യായാമങ്ങള്‍ സ്ഥിരമായി ചെയ്യാന്‍ ശ്രദ്ധ വെയ്ക്കണം. വ്യായാമത്തിന് പല ഗുണങ്ങളുണ്ട്. അതിലൊന്ന്, ആദ്യ മൂന്ന് മാസങ്ങളില്‍ ഗര്‍ഭമലസാനുള്ള സാധ്യത കുറയ്ക്കാന്‍ വ്യായാമങ്ങള്‍ കൃത്യമായി ചെയ്യുന്നത് സഹായിക്കും എന്നതാണ്. രണ്ടാമത്തേത് ഗര്‍ഭകാലയളവില്‍ അമ്മയുടെ തടികൂടുന്നത് സാധാരണമാണ്. ഇതൊഴിവാക്കാന്‍ വ്യായാമങ്ങള്‍ വളരെ ഉപകരിക്കും.

ഗര്‍ഭിണികള്‍ അറിഞ്ഞിരിക്കാന്‍...
ഗര്‍ഭിണി ഒരു കാരണവശാലും മദ്യപിക്കുകയോ, പുകവലിക്കുകയോ ചെയ്യരുത്. ഗര്‍ഭിണിയുടെ ശരീരത്തിലെത്തുന്ന ആല്‍ക്കഹോള്‍ കുട്ടിയെ സാരമായി ബാധിക്കും. ഇത് ജന്മ വൈകല്യങ്ങള്‍ക്ക് കാരണമാകും. ഗര്‍ഭിണിയായ സ്ത്രീ താന്‍ ഉപയോഗിക്കുന്നവ പിറക്കാനിരിക്കുന്ന കുട്ടിയെ എങ്ങനെ ബാധിക്കും എന്ന് അറിഞ്ഞിരിക്കണം.

ഗര്‍ഭിണികള്‍ അറിഞ്ഞിരിക്കാന്‍...
നിങ്ങള്‍ക്ക് കുട്ടികളുള്ള സമപ്രായക്കാരായ സുഹൃത്തുക്കളുണ്ടെങ്കില്‍ അവരുമായി സംസാരിച്ച് കാര്യങ്ങള്‍ മനസിലാക്കണം. മറ്റ് മാതാപിതാക്കളുമായി സംസാരിക്കുന്നത് വഴി നിങ്ങള്‍ക്കറിയാത്ത അനേകം കാര്യങ്ങള്‍ അറിയാനാകും.

ഗര്‍ഭിണികള്‍ അറിഞ്ഞിരിക്കാന്‍...
ഛര്‍ദ്ധി, മനം പിരട്ടല്‍, ക്ഷീണം എന്നിവയ്ക്കൊക്കെ മരുന്നുകള്‍ കഴിക്കാതിരിക്കുക. ഗര്‍ഭകാലത്ത് പരമാവധി മരുന്നുകളൊഴിവാക്കി സ്വാഭാവിക രീതികളിലൂടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം നേടാന്‍ ശ്രമിക്കണം.

ഗര്‍ഭിണികള്‍ അറിഞ്ഞിരിക്കാന്‍...
സാധിക്കുന്നത്ര വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുന്നത് ഗര്‍ഭിണിയെ ആരോഗ്യപരമായി ഏറെ സഹായിക്കുന്നതാണ്. ദിവസേന കുറഞ്ഞത് ആറ് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കുക.

ഗര്‍ഭിണികള്‍ അറിഞ്ഞിരിക്കാന്‍...
വൈകി ഗര്‍ഭം ധരിച്ചവര്‍ക്ക് നീന്തല്‍ ഏറെ ഗുണം ചെയ്യുന്നതാണ്. വൈകി ഗര്‍ഭിണികളാകുന്നവര്‍ക്ക് ശാരീരിക വേദനകളും,അസ്വസ്ഥതകളും സാധാരണമാണ്. ഇതിന് അല്പം ആശ്വാസം നേടാന്‍ നീന്തല്‍ സഹായിക്കും. ഗര്‍ഭകാലത്തുണ്ടാകുന്ന തടി കുറയാനും നീന്തല്‍ സഹായകരമാണ്.

ഗര്‍ഭിണികള്‍ അറിഞ്ഞിരിക്കാന്‍...
നെഞ്ചെരിച്ചലോ, സമാനമായ പ്രശ്നങ്ങളോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ മസാലകളും, ഫ്രൈ ചെയ്ത ഭക്ഷണങ്ങളും പരമാവധി കുറയ്ക്കുക.

ഗര്‍ഭിണികള്‍ അറിഞ്ഞിരിക്കാന്‍...
അല്പം ഉയര്‍ന്ന് നില്ക്കുന്ന തലയിണകള്‍ ഉപയോഗിക്കുക. സാധിക്കുമെങ്കില്‍ ഗര്‍ഭിണികള്‍ക്ക് അനുയോജ്യമായ കിടക്ക വാങ്ങി ഉപയോഗിക്കുക. തലയിണ സാധാരണയില്‍ കവിഞ്ഞ് അല്പം ഉയര്‍ന്ന് നില്‍ക്കുന്നത് കിടപ്പ് കൂടുതല്‍ സുഖകരമാക്കും.

ഗര്‍ഭിണികള്‍ അറിഞ്ഞിരിക്കാന്‍...
ഗര്‍ഭകാലം എന്നത് ഭൂരിപക്ഷം സ്ത്രീകളുടെയും ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളുള്ക്കൊള്ളുന്നതാണ്. ഇക്കാലത്തിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ സ്വന്തം ഗര്‍ഭകാലത്തെ ചിത്രങ്ങളെടുത്ത് ശേഖരിക്കുക. പില്കാലത്ത് അവ ജിവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവത്തിന്റെ സ്മരണകള്‍ മനസിലേക്ക് കൊണ്ടു വരും.

ഗര്‍ഭിണികള്‍ അറിഞ്ഞിരിക്കാന്‍...
പോസിറ്റിവ് ചിന്തകളെയുണര്ത്തുന്ന പുസ്തകങ്ങള്‍ വായിക്കുക. ദുഖം ജനിപ്പിക്കുന്നവയും, സമ്മര്ദ്ധമുണ്ടാക്കുന്നവയുമായ പുസ്തകങ്ങള്‍ വായനയില്‍ നിന്ന് ഒഴിവാക്കുക. കുട്ടികളെപ്പറ്റിയുള്ളവയും, പ്രസവസംബന്ധമായവയുമായ പുസ്തകങ്ങള്‍ നല്ലതാണ്. നിങ്ങള്‍ക്കറിയാത്ത ഒട്ടേറെ വിവരങ്ങള്‍ ഇതില്‍ നിന്ന് ലഭിക്കും.

ഗര്‍ഭിണികള്‍ അറിഞ്ഞിരിക്കാന്‍...
മാതാപിതാക്കളുമായി തുറന്ന് സംസാരിക്കുക. അവര്‍ നിങ്ങളെപ്പറ്റിയും, നിങ്ങളുടെ കുട്ടിക്കാലത്തെ പറ്റിയും, ജനനത്തെപ്പറ്റിയുമുള്ള ഓര്‍മ്മകള്‍ പറയാനിഷ്ടപ്പെടും. നിങ്ങള്‍ക്ക് കുഞ്ഞ് പിറക്കുമ്പോള്‍ ആ അറിവുകള്‍ നിങ്ങളെ കൂടുതല്‍ അവബോധമുള്ളവരാക്കി മാറ്റും. മാതാപിതാക്കളുടെ അനുഭവങ്ങള്‍ നല്ല പാഠപുസ്തകങ്ങളാണ്.

ഗര്‍ഭിണികള്‍ അറിഞ്ഞിരിക്കാന്‍...
ഗര്‍ഭകാലത്ത് ഇന്ഫെക്ഷന് വരാനുള്ള സാധ്യത കൂടുതലാണ്. ഇത് ശാരീരികമായി ഏറെ പ്രശ്നങ്ങള്‍ക്കിടയാക്കും. അതുകൊണ്ട് നിങ്ങളുടെ ചുറ്റുപാടുകള്‍ വളരെ വൃത്തിയായി സൂക്ഷിക്കുക. പരിസങ്ങളൊക്കെ വെടിപ്പും വൃത്തിയുമായി സൂക്ഷിച്ചാല്‍ അത് മനസിനും സുഖം നല്‍കും.

ഗര്‍ഭിണികള്‍ അറിഞ്ഞിരിക്കാന്‍...
ഗര്‍ഭകാലത്ത് ഇന്ഫെക്ഷന് വരാനുള്ള സാധ്യത കൂടുതലാണ്. ഇത് ശാരീരികമായി ഏറെ പ്രശ്നങ്ങള്‍ക്കിടയാക്കും. അതുകൊണ്ട് നിങ്ങളുടെ ചുറ്റുപാടുകള്‍ വളരെ വൃത്തിയായി സൂക്ഷിക്കുക. പരിസങ്ങളൊക്കെ വെടിപ്പും വൃത്തിയുമായി സൂക്ഷിച്ചാല്‍ അത് മനസിനും സുഖം നല്‍കും.



Click it and Unblock the Notifications