Latest Updates
-
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം!
ഗര്‍ഭധാരണശേഷി വര്‍ദ്ധിപ്പിയ്ക്കും ഭക്ഷണങ്ങള്‍
ഗര്‍ഭകാലത്ത് ഭക്ഷണകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. അമ്മയ്ക്കും കുഞ്ഞിനും ശരിയായ പോഷകം ലഭിയ്ക്കുവാന്‍ ചില പ്രത്യേക തരം ഭക്ഷണങ്ങള്‍ കഴിയ്ക്കുകയും വേണം.
എന്നാല്‍ ഗര്‍ഭം ധരിയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ കഴിച്ചിരിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. ഗര്‍ഭധാരണശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെന്നു വേണമെങ്കില്‍ പറയാം. ഇതുപോലെ ഒഴിവാക്കേണ്ട ചിലവയുമുണ്ട്.
ഗര്‍ഭധാരത്തിനു ശ്രമിയ്ക്കുന്നവര്‍ കഴിച്ചിരിക്കേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ചറിഞ്ഞിരിക്കൂ,

ബീന്‍സ്
ബീന്‍സ് ഗര്‍ഭധാരണശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണ്. ഇതിലെ പ്രോട്ടീനാണ് ഈ ഗുണം നല്‍കുന്നത്.

തവിടു നീക്കാത്ത ധാന്യങ്ങള്‍
ആന്റിഓക്സിഡന്റുകള്‍, വൈറ്റമിനുകള്‍, അയേണ്‍ എന്നിവടങ്ങിയ തവിടു നീക്കാത്ത ധാന്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇവ ഗര്‍ഭധാരണ ശേഷി വര്‍ദ്ധിപ്പിയ്ക്കും.

മത്സ്യം
കാരി (ക്യാറ്റ് ഫിഷ്), ചൂര (ട്യൂണ), കോര (സാല്‍മണ്‍), ചെമ്മീന്‍ തുടങ്ങിയ മത്സ്യങ്ങളും ഗര്‍ഭധാരണ ശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ തന്നെയാണ്.

ഇലക്കറി
ഫോളിക് ആസിഡ് ഗര്‍ഭിണികള്‍ക്കും ഗര്‍ഭധാരണത്തിനും വളരെ പ്രധാനമാണ്. ഇലക്കറികളില്‍ ഇവ ധാരാളം അടങ്ങിയിട്ടുണ്ട്. പുരുഷന്മാരില് ബീജസംഖ്യ വര്‍ദ്ധിപ്പിയ്ക്കാനും ഇത് സഹായിക്കും.

ഹോള്‍ വീറ്റ് ബ്രെഡ്
ബ്രെഡ് ഭക്ഷണശീലമാക്കിയവര് ഹോള്‍ വീറ്റ് ബ്രെഡ് ഉപയോഗിക്കുക. ഇത് തവിടു കളയാത്ത ഗോതമ്പു കൊണ്ടുണ്ടാക്കിയതാണ്.

ഒലീവ് ഓയില്‍
ഒലീവ് ഓയിലില്‍ ധാരാളം മോണോസാച്വറേറ്റഡ് കൊഴുപ്പടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലുണ്ടാകുന്ന അണുബാധ തടയാന്‍ സഹായിക്കുന്നു. ഇത്തരം അണുബാധകള്‍ ഓവുലേഷനെ ബാധിയ്ക്കുന്നവയാണ്.

പാലുല്പന്നങ്ങള്
ഫെര്‍ട്ടിലിറ്റി ഹോര്‍മോണുകളായ എഫ്എസ്എച്ച്, എല്‍എച്ച് എന്നിവയുടെ ഉല്പാദനത്തിന് പാലുല്പന്നങ്ങള് സഹായിക്കും.

ബദാം
ഒമേഗ 3 ഫാറ്റി ആസിഡ് എളുപ്പത്തില്‍ ഗര്‍ഭം ധരിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ബദാം, വാള്‍നട്ട്, ആപ്രികോട്ട് എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് നന്നായിരിക്കും.



Click it and Unblock the Notifications
