Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
35 ശേഷവും ഗര്‍ഭം ധരിയ്ക്കണോ?
പ്രായമേറുന്തോറും ഇത് സ്ത്രീകളുടെ പ്രത്യുല്പാദനശേഷിയെ ബാധിയ്ക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പഠനവും ജോലിയുമൊക്കെ സ്ത്രീകളുടെ വിവാഹപ്രായവും ഗര്‍ഭം ധരിക്കുന്ന സമയവുമൊക്കെ വൈകിച്ചിരിക്കുന്നു.
35 ശേഷം ഗര്‍ഭധാരണം ബുദ്ധിമുട്ടാണെന്നു പറഞ്ഞാലും ചില ചിട്ടയായ ജീവിതചര്യകളിലൂടെ ഇത് അസാധ്യമെന്നു പറയാനാവില്ല. ലോകസുന്ദരി ഐശ്വര്യ റായ് 39 വയസില്‍ അമ്മയായത്, അതും സാധാരണ പ്രസവത്തിലൂടെ, ഇതിനൊരു ഉദാഹരണം തന്നെയാണ്.
35 ശേഷവും ഗര്‍ഭധാരണം സാധ്യമാക്കുന്ന ചില ചിട്ടകളെക്കുറിച്ച് അറിയൂ,

ഭക്ഷണം
ഭക്ഷണം പ്രത്യുല്പാദനശേഷി വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. കൊഴുപ്പു കുറഞ്ഞ ഇറച്ചി, പാലുല്പന്നങ്ങള്, മീന്‍, മുട്ട തുടങ്ങിയവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. ധാരാളം വെള്ളം കുടിയ്ക്കുകയും വേണം.

ഫോളിക് ആസിഡ്
ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നതിന് ഒന്നു രണ്ടുമാസം മാസം മുന്‍പെങ്കിലും ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങളും ഗുളികയും കഴിയ്ക്കുക. ഇത് കുഞ്ഞിനുണ്ടാകാന്‍ സാധ്യതയുള്ള വൈകല്യങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. വൈകി ഗര്‍ഭം ധരിച്ചാല്‍ ഇതിനുള്ള സാധ്യതകള്‍ കൂടുതലാണെന്നോര്‍ക്കുക.

ഓവുലേഷന്
ഓവുലേഷന് ദിവസം കൃത്യമായി അറിയുക. ഇതിനായി ഓവുലേഷന് സ്ട്രിപ് ഉപയോഗിക്കാം. 28 ദിവസം നീണ്ടുനില്‍ക്കുന്ന ആര്‍ത്തവചക്രത്തില്‍ 14-ാമത്തെ ദിവസമാണ് അണ്ഡവിസര്‍ജനത്തിനു സാധ്യത. ഈ ദിവസങ്ങളിലെ സെക്സ് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

സ്ട്രെസ്
സ്ട്രെസ് ഗര്‍ഭധാരണ സാധ്യത കുറയ്ക്കുന്ന ഒരു ഘടകമാണ്. വയസേറുന്നത് ഗര്‍ഭധാരണ സാധ്യത കുറയ്ക്കുന്നതിനൊപ്പം സ്ട്രെസുണ്ടെങ്കില്‍ ഇത് കൂടുതല്‍ ദോഷം ചെയ്യും. സ്ട്രെസ് ഒഴിവാക്കുക.

പങ്കാളി
പങ്കാളിയുടെ ആരോഗ്യവും ശീലങ്ങളും പ്രധാനം. പുകവലി, മദ്യപാനം പോലുള്ളവ ബീജങ്ങളെ ബാധിയ്ക്കുന്ന ഘടകങ്ങളാണ്. ബീജസംഖ്യയും ഗുണവുമെല്ലാം ഗര്‍ഭധാരണത്തിന് വളരെ പ്രധാനമാണ്.

ചെക്കപ്പ്
ഗര്‍ഭിണിയാകുന്നതിനു മുന്‍പ് ഡോക്ടറെ കണ്ട് ചെക്കപ്പ് നടത്തുന്നതു നല്ലതാണ്. പ്രത്യേകിച്ച് ആരോഗ്യസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍. ഗര്‍ഭിണിയാകുമ്പോള്‍ എടുക്കേണ്ട മുന്കരുതലുകളെക്കുറിച്ചറിയാന് ഇതു സഹായിക്കും.

പൊസറ്റീവായി ചിന്തിക്കുക
എപ്പോഴും പൊസറ്റീവായി മാത്രം ചിന്തിക്കുക. ഇത് പൊസറ്റീവായ ഫലവും തരും.



Click it and Unblock the Notifications
