Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
പ്രസവശേഷം രൂപഭംഗി വീണ്ടെടുക്കാന്‍.....
ഗര്‍ഭകാലത്തും പ്രസവശേഷവും സ്ത്രീകള്‍ക്ക് രൂപഭംഗി നഷ്ടപ്പെടുന്നത് സാധാരണമാണ്. തടി കൂടുന്നതാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്. തടി കൂടുന്നതാണ് പലപ്പോഴും ഈ പ്രശ്നത്തിനു കാരണമാകുന്നത്. ഇതു കൂടാതെ സ്ട്രച്ച്മാര്കുകളും ഈ സമയത്തുണ്ടാകുന്ന മറ്റൊരു സൗന്ദര്യപ്രശ്നമാണ്.
പ്രസവശേഷം തടി കുറയ്ക്കുകയും പഴയ രൂപത്തിലേയ്ക്കു തിരിച്ചെത്തുകയും ചെയ്യുകയെന്നത് പലപ്പോഴും അല്പം ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. എന്നാല്‍ ഇത് സാധ്യമല്ലെന്നു പറഞ്ഞു കൂടാ.
പ്രസവശേഷം തടി കുറയ്ക്കാനും രൂപഭംഗി വീണ്ടെടുക്കാനും സഹായിക്കുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ഡയറ്റ്
ആരോഗ്യകരമായ ഡയറ്റ് വളരെ പ്രധാനമാണ്. വറുത്തതും പൊരിച്ചതുമെല്ലാം ഒഴിവാക്കി നല്ല ഭക്ഷണങ്ങള്‍, അതായത് ശരീരത്തിന് പോഷണം നല്കുന്ന ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക തന്നെ വേണം.

വ്യായാമം
വ്യായാമം വളരെ പ്രധാനമാണ്. ഇത് ശരീരത്തിലെ കൊഴുപ്പകറ്റാനും ശരീരഭംഗി വീണ്ടെടുക്കാനും വളരെ പ്രധാനമാണ്. പ്രസവശേഷം, പ്രത്യേകിച്ച് സിസേറിയനെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം വ്യായാമങ്ങള്‍ ചെയ്യുക. വല്ലാതെ ആയാസകരമായ വ്യായാമങ്ങള്‍ ചെയ്യാതിരിയ്ക്കാനും ശ്രദ്ധിയ്ക്കുക.

ചെറിയ അളവില്‍ ഭക്ഷണം
രണ്ടോ മൂന്നോ തവണ ഒരുമിച്ചു ഭക്ഷണം കഴിയ്ക്കാതെ പലതവണയായി ചെറിയ അളവില്‍ ഭക്ഷണം കഴിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. വിശപ്പു കുറയ്ക്കും. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക.

മുലയൂട്ടുന്നത്
കുഞ്ഞിനെ മുലയൂട്ടുന്നത് പ്രസവത്തിനു ശേഷം ശരീരഭംഗി വീണ്ടെടുക്കാനുള്ള ഒരു വഴിയാണ്. കുഞ്ഞിന് ആരോഗ്യം നല്‍കാനും ബ്രെസ്റ്റ് ക്യാന്‍സര്‍ പോലുള്ളവ ഒഴിവാക്കാനും ഇതുവഴി കഴിയും.

റിലാക്സ്
റിലാക്സ് ചെയ്യുകയെന്നത് വളരെ പ്രധാനമാണ്. ടെന്‍ഷന്‍, സ്ട്രെസ് തുടങ്ങിയവ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കും. ഇത് തടി വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.

യോഗ
യോഗ ചെയ്യുന്നത് പ്രസവശേഷം ശരീരഭംഗി വീണ്ടെടുക്കാനുള്ള ഒരു വഴിയാണ്. ഇത് ശരീരത്തിനും മനസിലും ശാന്തത നല്‍കുകയും ചെയ്യും.

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കുകയെന്നതു വളരെ പ്രധാനം. ഇത് ശരീരത്തിലെ കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. ചര്‍മത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഇത് നല്ലതാണുതാനും.

വയര്‍ കുറയ്ക്കുന്നതിനുള്ള വ്യായാമങ്ങള്‍
വയര്‍ ചാടുന്നതാണ് പലപ്പോഴും പ്രസവശേഷമുള്ള പ്രധാന പ്രശ്നം. വയര്‍ കുറയ്ക്കുന്നതിനുള്ള വ്യായാമങ്ങള്‍ വളരെ പ്രധാനമാണ്. ഇത് ചെയ്യുവാന്‍ ശ്രദ്ധിയ്ക്കുക തന്നെ വേണം.

വിശ്രമം , വ്യായാമങ്ങള്‍
പ്രസവശേഷം വിശ്രമം വളരെ അത്യാവശ്യമാണ്. എന്നാല്‍ ആവശ്യത്തിനു വിശ്രമം ലഭിച്ച ശേഷം ശരീരത്തിനാകുന്ന വ്യായാമങ്ങള്‍ ചെയ്യുക തന്നെ വേണം. അല്ലെങ്കില്‍ തടി കൂടും.

ആശങ്ക മാറ്റുക
പ്രസവശേഷമുള്ള തടി കുറയ്ക്കാനും പഴയ രൂപഭംഗി ലഭിയ്ക്കുവാനും പലപ്പോഴും സമയമെടുക്കും. ഉടന്‍ തന്നെ പ്രയോജനം ലഭിച്ചില്ലെന്ന രീതിയിലുള്ള ആശങ്ക മാറ്റുക.



Click it and Unblock the Notifications
