Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ആദ്യഗര്ഭവും അബോര്‍ഷനും
ആദ്യഗര്‍ഭം പല സ്ത്രീകള്‍ക്കും അബോര്ഷനായിപ്പോകുന്നത് സാധാരണമാണ്. നാലില്‍ ഒരു സ്ത്രീകള്‍ക്കും ഇതു സംഭവിയ്ക്കുന്നുവെന്നാണ് പറയപ്പെടുന്നത്. ഇതിന് പലപ്പോഴും പല കാരണങ്ങളുണ്ടാകാം.
ചിലപ്പോള്‍ ഭ്രൂണത്തിന് ജനിതക തകരാറുകളുണ്ടാകുമ്പോള്‍ സ്വാഭാവികമായി അബോര്ഷന് സംഭവിയ്ക്കാം. ഇത്തരം ഭ്രൂണങ്ങള്‍ക്ക് വളരാന്‍ സാധിയ്ക്കില്ല. പ്രത്യേക കാരണങ്ങളൊന്നും കൂടാതെ സംഭവിയ്ക്കുന്ന അബോര്ഷന് മിക്കവാറും ഇക്കാരണം കൊണ്ടായിരിയ്ക്കും.
ദീര്‍ഘകാലം കോണ്ട്രാസെപ്റ്റീവ് പില്‍സ് കഴിയ്ക്കുന്ന സ്ത്രീകളിലും അബോര്ഷന് നടക്കുന്നതായി കണ്ടുവരാറുണ്ട്. ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിന് കാരണം. ഇത് രണ്ടാമത് ഗര്‍ഭം ധരിയ്ക്കുമ്പോള്‍ സംഭവിയ്ക്കാറില്ല.

ചിലരിലെ ഗര്‍ഭാശയമുഖം ദുര്‍ബലമാകുന്നതു കാരണവും അബോര്ഷന് സംഭവിയ്ക്കാറുണ്ട്. ഇത് മുന്‍കൂട്ടി അറിയാന്‍ സാധിയ്ക്കാറില്ല.
ചില സന്ദര്‍ഭങ്ങളില്‍ ഗര്‍ഭധാരണം നടന്നത് സ്ത്രീകള്‍ അറിഞ്ഞിരിയ്ക്കില്ല. ഇതുമൂലം വേണ്ട രീതിയിലെ ശ്രദ്ധയെടുത്തുവെന്നും വരില്ല. ഇതു കാരണവും പലപ്പോഴും അബോര്ഷന് സംഭവിയ്ക്കാറുണ്ട്.
തൈറോയ്ഡ്, ബിപി തുടങ്ങിയ പ്രശ്നങ്ങള്‍ ചിലപ്പോള്‍ അബോര്ഷന് ഇട വരുത്താറുണ്ട്.



Click it and Unblock the Notifications
