Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ഗര്‍ഭകാലത്ത് ഊര്‍ജം നല്‍കും ഭക്ഷണങ്ങള്‍
ഗര്‍ഭിണികളില്‍ ആദ്യത്തെ മൂന്നുമാസങ്ങളിലും അവസാന മാസങ്ങളിലും തളര്‍ച്ച പതിവാണ്. ചിലരിലാകട്ടെ ഗർഭത്തിൻറെ മുഴുവന്‍ സമയങ്ങളിലും തളര്‍ച്ചയുണ്ടാകാറുണ്ട്.
കൂടുതല്‍ സ്ത്രീകളും തുടക്ക മാസങ്ങളില്‍ വയറ്റില്‍ ഭ്രൂണം വളര്‍ച്ച പ്രാപിക്കും മുമ്പേ അമിതക്ഷീണത്തിന് അടിപ്പെടുന്നു. രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേല്ക്കാന് പോലും ബുദ്ധിമുട്ടുന്ന ഇവര്‍ ഉച്ച കഴിയുമ്പോഴേക്കും തളര്‍ന്ന് എവിടെയെങ്കിലും ചുരുണ്ടുകൂടി ഇരിക്കുന്നു. വ്യത്യസ്തങ്ങളായ ഭക്ഷണങ്ങള്‍ പ്രതിദിന മെനുവില്‍ ഉള്‍പ്പെടുത്തിയാല്‍ ഗര്‍ഭിണികളുടെ ഈ അവസ്ഥക്ക് പരിഹാരമാകും.

ക്യാപ്സിക്കം
ഇതിലടങ്ങിയിരിക്കുന്ന ഇരുമ്പ് എളുപ്പത്തില്‍ ശരീരത്തില്‍ എത്തുന്നതിനെ പുറമെ ശരീരത്തിന് ശക്തി പ്രദാനം ചെയ്യുന്നതിനും ഈ മുളകിന് കഴിയും. ശരീരത്തിലെ ചൂട് ഉല്‍പ്പാദനം ഉയര്‍ത്തിയും ഓക്സിജൻറെ ആഗീരണം വര്‍ധിപ്പിച്ചുമാണ് ഇത് സാധ്യമാക്കുന്നത്. ദിവസം ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ സിയുടെ 300 ശതമാനവും ഒരു മുളകില്‍ അടങ്ങിയിട്ടുണ്ട്.

ബ്ളൂബെറി
കാഴ്ചയില്‍ ചെറുതാണെങ്കിലും നിങ്ങളുടെ ക്ഷീണം മറികടക്കാനുള്ള നല്ല മരുന്നാണ് ഞാറപ്പഴം. ആന്റി ഓക്സിഡന്റുകള്‍ക്ക് പുറമെ പ്രകൃതി ദത്തമായ പഞ്ചസാരയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മറ്റു പഴങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവ കഴിക്കുന്നത് വഴി ബ്ളഡ് ഷുഗര്‍ നില ഉയരുകയുമില്ല. ഇതുമൂലം ദിവസം മുഴുവന്‍ ഉന്മേഷവാനായിരിക്കാന് നമുക്ക് കഴിയുന്നു.

ഡാര്‍ക്ക് ചോക്കലേറ്റ്
ആന്റി ഓക്സിഡന്റുകളാലും വൈറ്റമിനുകളാലും നിറഞ്ഞതാണ് ഡാര്‍ക്ക് ചോക്കലേറ്റ്. മൂന്നോ നാലോ കഷ്ണങ്ങള്‍ കഴിച്ചാല്‍ ഉന്മേഷം കൈവരും. ചോക്കലേറ്റില്‍ അടങ്ങിയിട്ടുള്ള പോളിഫിനോള്‍ സന്തോഷമുണ്ടാക്കുന്ന രാസവസ്തുവായ സെറോടോണിൻറെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നു. ഇതുവഴി ക്ഷീണത്തിനും തളര്‍ച്ചക്കും ആശ്വാസ്യമുണ്ടാകും.

ബട്ടര്‍ഫ്രൂട്ട്
ഊര്‍ജം പതുക്കെ പതുക്കെ പുറത്തുവിടുന്ന പഴമാണ് ബട്ടര്‍ഫ്രൂട്ട് അല്ലെങ്കിൽ അവോക്കാഡോ. ഇതുവഴി ശരീരത്തിന് പെട്ടന്ന് അധിക ഊര്‍ജം ലഭിക്കാനോ ഊര്‍ജം പെട്ടന്ന് നഷ്ടമാകാനോ ഉള്ള സാധ്യത കുറയുന്നു. ആരോഗ്യത്തിന് ഗുണപ്രദമായ കൊഴുപ്പുകളും മറ്റേതൊരു പഴങ്ങളിലും ധാന്യങ്ങളിലും ഉള്ളതിനേക്കാള്‍ നാരുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. 14 കിലോഗ്രാം നാരുകള്‍ ഇതില്‍ അടങ്ങിയതായാണ് കണക്കുകള്‍. ഇത് ദഹനത്തിന് സഹായിക്കുകയും ചെയ്യും.

പഴം
വൈറ്റമിനുകളും ധാതുക്കളും കാര്‍ബോഹൈഡ്രേറ്റും ധാരാളം അടങ്ങിയതാണ് പഴം. ഉച്ചക്ക് ശേഷമുള്ള ക്ഷീണം മാറ്റാന്‍ ഇത് ഏറെ സഹായിക്കുന്നു. ക്ഷീണം, നിര്‍ജലീകരണം, മാംസപേശികളുടെ വേദന എന്നിവ തടയുന്ന പൊട്ടാസ്യവും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

നാരങ്ങ
വൈറ്റമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങ നല്ല ഒരു ഊര്‍ജ സ്രോതസാണ്. നാരങ്ങ തണുത്തതോ ചൂടുള്ളതോ ആയ വെള്ളത്തില്‍ പിഴിഞ്ഞ് കുടിക്കുന്നത് ശരീരത്തിന് ഏറെ ആശ്വാസ്യകരമാണ്. ജ്യൂസുകളിലും മറ്റും നാരങ്ങ നീര് ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.

വാള്‍നട്ട്സ്
ഒമേഗാ ത്രീ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയതാണ് വാള്‍നട്ട്സ് അഥവാ അക്രോട്ടണ്ടി. ശരീരത്തില്‍ ഒമേഗാ ത്രീയുടെ അളവ് കുറയുന്നത് നമ്മളില്‍ ബുദ്ധിമുട്ട് ഉണ്ടാക്കും. രാവിലെ സ്നാക്കായി ഒരു പിടി അക്രോട്ടണ്ടി കഴിച്ചാല്‍ നമുക്ക് മാറ്റം അറിയാം.



Click it and Unblock the Notifications
